ഗ്ലോബൽ ട്രാവൽ മാർക്കറ്റിന് സെപ്റ്റംബർ 27 മുതൽ തിരുവനന്തപുരത്ത് തുടക്കമാകും
തിരുവനന്തപുരം ∙ഇന്ത്യൻ ട്രാവൽ മാർക്കറ്റ് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന മേഖലയായി മാറിക്കഴിഞ്ഞു. എക്സ്പീഡിയയുടെ റിപ്പോർട്ട് പ്രകാരം 2025 ഓടെ ഇന്ത്യയിൽ നിന്ന് 13.9 ദശലക്ഷം വിനോദ യാത്രകൾ പ്രതീക്ഷിക്കുന്നു, ഇത് 19.4 ദശലക്ഷം ഇന്ത്യൻ സന്ദർശകരെ വിദേശത്തേക്ക് എത്തിക്കുന്നു. ടയർ II, ടയർ III നഗരങ്ങൾ ഈ

തിരുവനന്തപുരം ∙ ഗ്ലോബൽ ട്രാവൽ മാർക്കറ്റിന് സെപ്റ്റംബർ 27 മുതൽ തിരുവനന്തപുരത്ത് തുടക്കമാകും. ഹോട്ടലുകൾ, റിസോർട്ടുകൾ, ടൂറിസം ബോർഡുകൾ, ഹോട്ടൽ സപ്ലൈസ് എന്നിവരുടെ 200 ഓളം സ്റ്റാളുകൾ മേളയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. ലോക വിനോദസഞ്ചാര ദിനമായ സെപ്റ്റംബർ 27ന് വൈകുന്നേരം കോവളം ലീല റസിഡൻസിയിൽ വെച്ചായിരിക്കും ട്രാവൽ മാർക്കറ്റിന്റെ ഉദ്ഘാടനം നടക്കുക. സെപ്റ്റംബർ 28 നും 29 നും 30 നും എക്സിബിഷനു പുറമെ വിവിധ വിഷയങ്ങളെ ആസ്പദമാക്കി വിദഗ്ദ്ധരുടെ സെമിനാറുകളും പ്രസന്റേഷനുകളും നടക്കും.
തുടർന്ന് പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന വിവിധ ടൂറിസം പാക്കേജുകൾ വിവിധ ട്രാവൽ കമ്പനികൾ അവതരിപ്പിക്കും. യാത്രകൾ ഇഷ്ടപ്പെടുന്നവർക്കും യാത്രകൾ പോകാൻ ആഗ്രഹിക്കുന്നവർക്കും ഒരു മികച്ച അവസരമാണ് ഇതുവഴി ഒരുങ്ങുന്നത്. പങ്കെടുക്കാൻ താൽപര്യമുള്ള ട്രാവൽ www.gtmt.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് gtmt2023@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.
ടവാസ് വെഞ്ചേഴ്സിന്റെ നേതൃത്വത്തിൽ സൗത്ത് ഇൻഡ്യ ഹോട്ടൽസ് ആന്റ് റസ്റ്ററന്റ് അസോസിയേഷൻ, കേരള ടൂറിസം, കേരള ടൂറിസം ഡവലപ്മെന്റ് അസോസിയേഷൻ, തിരുവനന്തപുരം ചേമ്പർ ഓഫ് കൊമേഴ്സ് ആന്റ് സർവീസ് എന്നിവരുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്.