നെടുമങ്ങാട് മാർക്കറ്റിൽ നിന്ന് 2 ടൺ പഴകിയ മീൻ പിടികൂടി
നെടുമങ്ങാട് ∙ ടൗൺ മാർക്കറ്റിൽ കൊണ്ടുവന്ന 2 ടൺ പഴകിയ മീൻ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗവും ചേർന്നു പിടിച്ചെടുത്തു. ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ മൊബൈൽ ലാബിൽ നടത്തിയ പരിശോധനയിൽ ഈ മീൻ ഉപയോഗശൂന്യമാണെന്നു കണ്ടെത്തി. പതിനഞ്ചോളം വാഹനങ്ങൾ പരിശോധിച്ചതിൽ തമിഴ്നാട്ടിലെ വേളാങ്കണ്ണിക്കു

നെടുമങ്ങാട് ∙ ടൗൺ മാർക്കറ്റിൽ കൊണ്ടുവന്ന 2 ടൺ പഴകിയ മീൻ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗവും ചേർന്നു പിടിച്ചെടുത്തു. ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ മൊബൈൽ ലാബിൽ നടത്തിയ പരിശോധനയിൽ ഈ മീൻ ഉപയോഗ ശൂന്യമാണെന്നു കണ്ടെത്തി. പതിനഞ്ചോളം വാഹനങ്ങൾ പരിശോധിച്ചതിൽ തമിഴ്നാട്ടിലെ വേളാങ്കണ്ണിക്കു സമീപം പൂമ്പാറിൽ നിന്നും മലപ്പുറം കൊണ്ടോട്ടിയിൽ നിന്നും കൊണ്ടുവന്ന മീനാണു പിടിച്ചെടുത്തത്.
രണ്ടു ലോറിയിലും ചൂര മീനായിരുന്നു. വേളാങ്കണ്ണിയിൽ നിന്നുള്ള മീൻ പിടിച്ചപ്പോൾ കൊണ്ടോട്ടിയിൽ നിന്നു വന്നവർ ലോറിയുമായി കടന്നുകളയാൻ ശ്രമിച്ചു. ഇതിനെ ഉദ്യോഗസ്ഥർ തടഞ്ഞിട്ടാണു മീൻ പിടിച്ചെടുത്തത്. ഈ ലോറിയിൽ അമോണിയ ചേർത്ത മീനും ചേർക്കാത്ത മീനും ഇടകലർത്തിയ അവസ്ഥയിലായിരുന്നു.
പരിശോധിക്കുമ്പോൾ പെട്ടെന്നു കണ്ടെത്താതിരിക്കാൻ വേണ്ടിയാണിതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാഴാഴ്ച രാത്രി 11ന് ആരംഭിച്ച പരിശോധന ഇന്നലെ പുലർച്ചെ 3 നാണ് അവസാനിച്ചത്. ടൗൺ മാർക്കറ്റിൽ ലോറിയിൽ എത്തുന്ന മീനാണു ചില്ലറ വിൽപനക്കാർ നഗരത്തിലും പരിസരപ്രദേശങ്ങളിലും എത്തിക്കുന്നത്. ജില്ലയിൽ പരിശോധന ശക്തമാക്കുമെന്നു ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.