തിരുവനന്തപുരം∙ മൂന്നു പതിറ്റാണ്ടിലേറെയായി എംഎൽഎ ഹോസ്റ്റലിന്റെ രുചിപ്പുരയായിരുന്ന ഇന്ത്യൻ കോഫി ഹൗസ് അടച്ചു പൂട്ടി. കച്ചവടം കുറഞ്ഞു പ്രവർത്തന നഷ്ടം വന്നതോടെയാണു പൂട്ടാൻ തീരുമാനിച്ചത്.പാളയത്തെ ഹോസ്റ്റൽ സമുച്ചയത്തിന്റെ മുന്നിലുണ്ടായിരുന്ന പമ്പ ബ്ലോക്കിന്റെ താഴത്തെ നിലയിലാണു കോഫി ഹൗസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മൂന്നു പതിറ്റാണ്ടിലേറെയായി എംഎൽഎ ഹോസ്റ്റലിന്റെ രുചിപ്പുരയായിരുന്ന ഇന്ത്യൻ കോഫി ഹൗസ് അടച്ചു പൂട്ടി. കച്ചവടം കുറഞ്ഞു പ്രവർത്തന നഷ്ടം വന്നതോടെയാണു പൂട്ടാൻ തീരുമാനിച്ചത്.പാളയത്തെ ഹോസ്റ്റൽ സമുച്ചയത്തിന്റെ മുന്നിലുണ്ടായിരുന്ന പമ്പ ബ്ലോക്കിന്റെ താഴത്തെ നിലയിലാണു കോഫി ഹൗസ് പ്രവർത്തിച്ചിരുന്നത്.

അര നൂറ്റാണ്ട് പഴക്കമുള്ള ഈ ബ്ലോക്ക് നവീകരണത്തിനായി പൊളിച്ചതോടെ കോഫി ഹൗസും അതിനു മുകളിലത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന സ്വകാര്യ കന്റീനും ഏതാനും മാസം മുൻപ് പഴയ ബ്ലോക്കിനു പിന്നിലെ കെട്ടിടത്തിലേക്കു മാറ്റി. ഇതോടെ പുറത്തു നിന്നുള്ളവർ ഇവിടേക്കു വരാതായി.

ADVERTISEMENT

നിയമസഭ ഇല്ലാത്തപ്പോൾ ഹോസ്റ്റലിൽ നിന്നുള്ള കച്ചവടവും കുറഞ്ഞു.കച്ചവടം പകുതിയിൽ താഴെയായി കുറഞ്ഞെന്നും ആ നിലയിൽ പ്രവർത്തിച്ചു പോകാനാകാത്തതിനാലാണ് പൂട്ടിയതെന്നും കോഫി ഹൗസ് നടത്തുന്ന ഇന്ത്യ കോഫി ബോർ‍ഡ് വർക്കേഴ്സ് സൊസൈറ്റി (തൃശൂർ) പ്രസിഡന്റ് എസ്.എസ്.അനിൽ കുമാർ പറഞ്ഞു.

‘മുന്നിൽ പുതിയ ബ്ലോക്ക് നിർമിക്കുമ്പോൾ ആവശ്യമായ സ്ഥലം അനുവദിച്ചാൽ വീണ്ടും കോഫി ഹൗസ് അവിടെ തുടങ്ങാമെന്ന് കത്തു നൽകിയിട്ടുണ്ട്. അതു ലഭിക്കുമെന്നാണു പ്രതീക്ഷ. പുറത്തു നിന്നുള്ളവരുടെ കച്ചവടം കൂടി ലഭിച്ചാലേ ലാഭകരമാകൂ’– അദ്ദേഹം വ്യക്തമാക്കി. 2 നില പാർക്കിങ് ഉൾപ്പെടെ 13 നിലകളിലാണു പുതിയ ബ്ലോക്ക് നിർമിക്കുന്നത്.

ADVERTISEMENT

എംഎൽഎ ഹോസ്റ്റൽ വളപ്പിലെ സ്വകാര്യ കന്റീൻ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. നിയമസഭ സമുച്ചയത്തിന്റെ താഴത്തെ നിലയിലും ഇന്ത്യൻ കോഫി ഹൗസ് പ്രവർത്തിക്കുന്നുണ്ട്. നിയമസഭ നടക്കുമ്പോൾ മുകളിലത്തെ നിലയിൽ എംഎൽഎമാർക്കായി കന്റീൻ നടത്തുന്നതും ഇന്ത്യൻ കോഫി ഹൗസ് തന്നെ.