തിരുവനന്തപുരം ∙ റോഡിലെ നിയമലംഘനത്തിനു ക്യാമറയിൽ കുടുങ്ങിയ എംപിമാരും എംഎൽഎമാരും ഉൾപ്പെടെ ഉള്ളവർക്കു പിഴ ഈടാക്കുന്നതിനാൽ വിട്ടുവീഴ്ച വേണ്ടെന്നു തീരുമാനിച്ചതോടെ ജനപ്രതിനിധികൾ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയതായി വിലയിരുത്തൽ. കഴിഞ്ഞ നാലു ദിവസത്തെ കണക്കിൽ 42 സർക്കാർ പ്രമുഖരും സർക്കാർ വാഹനങ്ങളും ക്യാമറയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ റോഡിലെ നിയമലംഘനത്തിനു ക്യാമറയിൽ കുടുങ്ങിയ എംപിമാരും എംഎൽഎമാരും ഉൾപ്പെടെ ഉള്ളവർക്കു പിഴ ഈടാക്കുന്നതിനാൽ വിട്ടുവീഴ്ച വേണ്ടെന്നു തീരുമാനിച്ചതോടെ ജനപ്രതിനിധികൾ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയതായി വിലയിരുത്തൽ. കഴിഞ്ഞ നാലു ദിവസത്തെ കണക്കിൽ  42 സർക്കാർ പ്രമുഖരും സർക്കാർ വാഹനങ്ങളും ക്യാമറയിൽ കുടുങ്ങിയെങ്കിലും എംപി– എംഎൽഎമാരുടെ വാഹനമില്ല. കഴിഞ്ഞ 5നു ക്യാമറ സ്ഥാപിച്ച് 8 വരെ 56 വിഐപികളായിരുന്നു ക്യാമറയിൽ കുടുങ്ങിയത്. ഇതിൽ 54 ഉം സീറ്റ് ബെൽറ്റ് ഇടാത്ത നിയമലംഘനമായിരുന്നു.

കഴിഞ്ഞ നാലു ദിവസത്തെ കണക്കിൽ സുൽത്താൻ ബത്തേരി, പാനൂർ മുനിസിപ്പൽ ചെയർമാൻമാരുടെ വാഹനം ഉൾപ്പെട്ടു. ഹൈക്കോടതിയിലെ  ഗവ. പ്ലീഡർ, ജിഎസ്ടി, ആരോഗ്യ വകുപ്പ്, ലേബർ വകുപ്പ് തുടങ്ങി സർക്കാർ വാഹനങ്ങളാണു നിയമലംഘനത്തിനു ക്യാമറയിൽ പെട്ടത്. കഴിഞ്ഞതവണ ക്യാമറയിൽ പിടി വീണ ജനപ്രതിനിധിയുടെ വാഹനത്തെ ഒഴിവാക്കാൻ കാസർകോട് ആർടി ഓഫിസിലെ ഉന്നതൻ നടത്തിയ  നീക്കം കംപ്യൂട്ടർ സംവിധാനം തന്നെ കയ്യോടെ പൊക്കി. ഇതിൽ മന്ത്രി ആന്റണി രാജു നേരിട്ടു വിശദീകരണം തേടി. ഇൗ മാസം 30നു വിരമിക്കാനുള്ള ഉദ്യോഗസ്ഥനായതിനാൽ നടപടി ഒഴിവാക്കി. 

ADVERTISEMENT

ജില്ലാ കൺട്രോൾ റൂമിൽ നിന്നു  തിരുവനന്തപുരത്തെ  കൺട്രോൾ റൂമിലേക്കു വന്ന ചിത്രങ്ങളിൽ നിന്നു കെൽട്രോണിന്റെ സാങ്കേതിക വിഭാഗവും മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും പരിശോധിച്ച ശേഷം ചെലാൻ തയാറാക്കാൻ ജില്ലാ കൺട്രോൾ റൂമിലേക്കു തിരിച്ചയച്ചപ്പോഴാണ് ഉദ്യോഗസ്ഥൻ അനുമതി നിഷേധിച്ചത്. അനുമതി ഇല്ലാത്ത ഉദ്യോഗസ്ഥൻ ഇത്തരത്തിൽ വാഹനത്തെ രക്ഷിക്കാൻ ശ്രമിച്ചാൽ അതും അലർട്ടായി കൺട്രോൾ റൂമിലെത്തും.