10 ദിവസം; തിരുവനന്തപുരം നഗരത്തിൽ റോഡ് ക്യാമറ പിടിച്ചത് 11,000 നിയമലംഘനം
തിരുവനന്തപുരം∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധിപ്പിച്ച റോഡ് ക്യാമറ മിഴി തുറന്ന് 10 ദിവസത്തിനകം നഗരത്തിലും പരിസര പ്രദേശങ്ങവിലും വിവിധ നിയമലംഘനങ്ങളുമായി ‘ഫോട്ടോയെടുക്കാൻ പോസ് ചെയ്തത്’ 11000 പേർ. അപകടത്തെ ‘നെഞ്ചും വിരിച്ച്’ നേരിടാൻ തയാറായ 1050 പേരാണ് സീറ്റ് ബെൽറ്റില്ലാതെ ക്യാമറയ്ക്ക് മുന്നിൽ
തിരുവനന്തപുരം∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധിപ്പിച്ച റോഡ് ക്യാമറ മിഴി തുറന്ന് 10 ദിവസത്തിനകം നഗരത്തിലും പരിസര പ്രദേശങ്ങവിലും വിവിധ നിയമലംഘനങ്ങളുമായി ‘ഫോട്ടോയെടുക്കാൻ പോസ് ചെയ്തത്’ 11000 പേർ. അപകടത്തെ ‘നെഞ്ചും വിരിച്ച്’ നേരിടാൻ തയാറായ 1050 പേരാണ് സീറ്റ് ബെൽറ്റില്ലാതെ ക്യാമറയ്ക്ക് മുന്നിൽ
തിരുവനന്തപുരം∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധിപ്പിച്ച റോഡ് ക്യാമറ മിഴി തുറന്ന് 10 ദിവസത്തിനകം നഗരത്തിലും പരിസര പ്രദേശങ്ങവിലും വിവിധ നിയമലംഘനങ്ങളുമായി ‘ഫോട്ടോയെടുക്കാൻ പോസ് ചെയ്തത്’ 11000 പേർ. അപകടത്തെ ‘നെഞ്ചും വിരിച്ച്’ നേരിടാൻ തയാറായ 1050 പേരാണ് സീറ്റ് ബെൽറ്റില്ലാതെ ക്യാമറയ്ക്ക് മുന്നിൽ
തിരുവനന്തപുരം∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധിപ്പിച്ച റോഡ് ക്യാമറ മിഴി തുറന്ന് 10 ദിവസത്തിനകം നഗരത്തിലും പരിസര പ്രദേശങ്ങവിലും വിവിധ നിയമലംഘനങ്ങളുമായി ‘ഫോട്ടോയെടുക്കാൻ പോസ് ചെയ്തത്’ 11000 പേർ. അപകടത്തെ ‘നെഞ്ചും വിരിച്ച്’ നേരിടാൻ തയാറായ 1050 പേരാണ് സീറ്റ് ബെൽറ്റില്ലാതെ ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. ഹെൽമറ്റില്ലാതെ ഫോട്ടോയെടുത്ത് 987 പേർ നിയമലംഘനത്തിൽ ഇവർക്ക് ‘കടുത്ത മത്സരം’ കാഴ്ചവച്ചു. ഇവർക്കെല്ലാമുള്ള പ്രോത്സാഹന സമ്മാനങ്ങൾ ചെലാൻ രൂപത്തിൽ ഉടനെ വീട്ടിലേക്ക് എത്തും.
ഹെൽമറ്റില്ലാത്തവരുടെ കൂടുതൽ ചിത്രങ്ങൾ ലഭിച്ചത് വിളപ്പിൽശാലയിലെ ക്യാമറയ്ക്കാണ്. 69 പേരെയാണ് പടം പിടിച്ചത്. കാട്ടാക്കട മെഡിസിറ്റി റോഡിലെ ക്യാമറ 66 ചിത്രങ്ങളുമായി തൊട്ടു പിന്നാലെയെത്തി. 10 ദിവസത്തിനിടെ നഗരത്തിലെ ക്യാമറകൾ പകർത്തിയ 11,000 ചിത്രങ്ങളിൽ 6400 എണ്ണം പരിശോധനയ്ക്കു ശേഷം പിഴയീടാക്കാനായി കൈമാറി. സീറ്റ് ബെൽറ്റിടാൻ മടിയുള്ളവരെ കൂടുതലും പിടിച്ചത് വെള്ളായണിയിലെ ക്യാമറയാണ്. 160 പേരാണ് 10 ദിവസത്തിനിടെ കുടുങ്ങിയത്. ഓൾ സെയിന്റ്സിലെ ക്യാമറയാണ് തൊട്ടുപിന്നിൽ – 123 പേർ. നഗരമധ്യത്തിൽ പോലും സീറ്റ് ബെൽറ്റ് ധരിക്കാതെ സർക്കാരിന് പണം കൊടുക്കാൻ തയാറാവയരുണ്ട്. തമ്പാനൂർ ക്യാമറയ്ക്കു മുന്നിൽ 17 പേരും കവടിയാറിന് മുന്നിൽ 15 പേരും ക്യാമറയ്ക്ക് കീഴടങ്ങി.
ഹെൽമറ്റ് വയ്ക്കില്ലെന്ന വാശിയുള്ളവർ നഗരപരിധിയിൽ ക്യാമറയിൽ കുടുങ്ങിയവർ 987 പേരാണ്.വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞു. 9 പേരെ മാത്രമേ നഗരത്തിലെ ക്യാമറയ്ക്ക് 10 ദിവസത്തിനിടെ കിട്ടിയിട്ടുള്ളു.
നഗരപരിധിയിൽ കൂടുതൽ റോഡ് നിയമലംഘനങ്ങൾ കണ്ടെത്തിയത് ഓൾ സെയിന്റ്സ് കോളജിന് സമീപം സ്ഥാപിച്ച 2 എഐ ക്യാമറകളിലാണ് 703 കുറ്റകൃത്യങ്ങൾ ഇൗ ക്യാമറകളിൽ തെളിഞ്ഞു.വെള്ളായണി ജംക്‌ഷന് സമീപമുള്ള 2 ക്യാമറകൾ 698 നിയമലംഘനങ്ങളും പിടികൂടി. ക്യാമറയ്ക്കു പുറമേ ട്രാഫിക് പൊലീസ് എപ്പോഴുമുള്ള കവടിയാറിൽ 70 ഉം പട്ടത്ത് 68 ഉം തമ്പാനൂരിൽ 58 ഉം നിയമലംഘനങ്ങൾ നടന്നുവെന്ന് ക്യാമറ കണക്കുകൾ വ്യക്തമാക്കുന്നു.
ക്യാമറകൾ ഇവിടെയുണ്ട്
സീറ്റ് ബെൽറ്റ് , മൊബൈൽ ഫോൺ ഉപയോഗം, ഹെൽമറ്റ്, ട്രിപ്പിൾ എന്നിവ പിടികൂടുന്ന എഐ റോഡ് ക്യാമറകൾ (പിടികൂടിയ നിയമലംഘനങ്ങൾ)
1. ഓൾ സെയിന്റ്സ് – (2 ക്യാമറ) –703
2. വെള്ളായണി –2 ക്യാമറ –698
3. കുണ്ടമൺകടവ് 2 ക്യാമറകൾ –471
4. വിളപ്പിൽശാല –304
5. ബാലരാമപുരം (2 ക്യാമറകൾ) –263
6. വേളി –260
7. പൂജപ്പുര –245
8. മണക്കാട് –179
9. മങ്കാട്ടുകടവ് –169
10. വെൺപാലവട്ടം –158
11. പൂവച്ചൽ –151
12. വഴയില–2 ക്യാമറ –149
13.കള്ളിക്കാട് –145
14.കോട്ടമുകൾ –2 ക്യാമറ –129
15. നെട്ടയം –128
16. പള്ളിച്ചൽ –123
17. പുളിയറക്കോണം –119
18. പേട്ട –101
19 . കവടിയാർ– 2 ക്യാമറ –106
20.കിള്ളിപ്പാലം –2 ക്യാമറ –94
21. ഇൗഞ്ചയ്ക്കൽ–2 ക്യാമറ –84
22. പട്ടം –68
23. ഇൗഞ്ചയ്ക്കൽ പാലം –60
24. ഉള്ളൂർ –32
25. കൈതമുക്ക് –32
26. വെൺപാലവട്ടം –31
27. മലയിൻകീഴ് –28
28. കിഴക്കേകോട്ട –26
29. മണ്ണന്തല –26
30. കോവളം ജംക്‌ഷൻ –24
31. കുമരിച്ചിറ –17
32. ഏകെജി സെന്റർ –13
33. കച്ചേരി നട –13
34. പാളയം –12
35. പബ്ലിക് ഓഫിസ് –11
36. തിരുവല്ലം –2
37– വഴുതക്കാട് –ഒന്നുമില്ല
റെഡ് സിഗ്നൽ തെറ്റിച്ചാൽ പിടികൂടുന്ന ക്യാമറ പട്ടം (0), പട്ടം പ്ലാമൂട് (0), കരമന (4 ക്യാമറ) (0)
അമിത വേഗം കണ്ടുപിടിക്കുന്ന ക്യാമറ 1.ചാക്ക ബൈപാസ് (3), 2. യുഎസ്ടി ഗ്ലോബലിന്
മുന്നിൽ (0)
അനധികൃത പാർക്കിങ് പിടികൂടുന്ന ക്യാമറ 1. അമ്പലം മുക്ക് (0), 2. ശാസ്തമംഗലം(0),
3. പാളയം(0), 4. എംജി റോഡ്(0), 5. കിംസ് ഹോസ്പിറ്റലിന് സമിപം(0), 6. ഹോളി ഏയ്ഞ്ചൽസ് റോഡ് –(0)