ഓർമകളുടെ പൂജപ്പുര ഒഴിഞ്ഞ് രവി, വിട ചൊല്ലാൻ ആസ്വാദക ലോകം
തിരുവനന്തപുരം ∙ പേരിനു കൂട്ടായ പൂജപ്പുരയിൽ നിന്നു രവി ഇന്നു പടിയിറങ്ങും. ചിരിയുടെ നല്ലോർമകൾ മലയാളത്തിനു സമ്മാനിച്ച പൂജപ്പുര രവിക്കു മലയാളം വിട ചൊല്ലും. മറയൂരിൽ നിന്നു പൂജപ്പുര ചെങ്കള്ളൂരിലെ വസതിയായ ‘ലക്ഷ്മിപ്രിയ’യിൽ ഞായർ രാത്രിയാണു പൂജപ്പുര രവിയുടെ മൃതദേഹം എത്തിച്ചത്. തന്റെ പേരിനൊപ്പം ചേർത്ത്,

തിരുവനന്തപുരം ∙ പേരിനു കൂട്ടായ പൂജപ്പുരയിൽ നിന്നു രവി ഇന്നു പടിയിറങ്ങും. ചിരിയുടെ നല്ലോർമകൾ മലയാളത്തിനു സമ്മാനിച്ച പൂജപ്പുര രവിക്കു മലയാളം വിട ചൊല്ലും. മറയൂരിൽ നിന്നു പൂജപ്പുര ചെങ്കള്ളൂരിലെ വസതിയായ ‘ലക്ഷ്മിപ്രിയ’യിൽ ഞായർ രാത്രിയാണു പൂജപ്പുര രവിയുടെ മൃതദേഹം എത്തിച്ചത്. തന്റെ പേരിനൊപ്പം ചേർത്ത്, മലയാളമുള്ള നാടുകളിലെല്ലാം പ്രശസ്തമാക്കിയ ജന്മനാട് വിട്ട് ഇനി മടങ്ങി വരാത്ത യാത്രയ്ക്കൊരുങ്ങുന്ന രവിക്ക് ആദരാഞ്ജലിയർപ്പിക്കാൻ ഇന്നലെ പ്രമുഖരും സാധാരണക്കാരും ഉൾപ്പെടെയെത്തി.ഇന്നു രാവിലെ 10നു ഭാരത് ഭവനിൽ പൊതുദർശനത്തിനു വയ്ക്കും. ഉച്ചയ്ക്ക് 12നു ശാന്തി കവാടത്തിലാണു സംസ്കാരം.
അയർലൻഡിൽ നിന്നു മകൻ ടി.ആർ.ഹരികുമാർ ഇന്നലെ രാത്രി പൂജപ്പുരയിൽ എത്തിയിരുന്നു. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, നിർമാതാക്കളായ എം.രഞ്ജിത്, ജി.സുരേഷ് കുമാർ, സിപിഎം ജില്ലാ സെക്രട്ടറി വി.ജോയ്, ഡിസിസി പ്രസിഡന്റ് പാലോട് രവി, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, മുൻമന്ത്രിമാരായ വി.എം.സുധീരൻ, വി.എസ്.ശിവകുമാർ തുടങ്ങിയവർ വീട്ടിലെത്തി ആദരാഞ്ജലിയർപ്പിച്ചു.