വിതുര∙ നിരോധിത ലഹരി വസ്തുക്കൾ ഗ്രാമീണ മേഖലയിൽ ഒഴുകുന്നു. തമിഴ്നാട്ടിൽ നിന്നും മറ്റും ആവശ്യാനുസരണം ഇവ എത്തുന്നുണ്ട്. വിതുര ഗ്രാമ പഞ്ചായത്തിൽ പല സ്ഥലങ്ങൾ കേന്ദ്രീകരിച്ച ആറോളം സംഘങ്ങൾ നിരോധിത ലഹരി വസ്തുക്കളുടെ വിൽപനയ്ക്കായി പ്രവർത്തിക്കുന്നുണ്ടെന്നാണു പൊലീസിന്റെ കണ്ടെത്തൽ. ഇവരുടെ നിയന്ത്രണത്തിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിതുര∙ നിരോധിത ലഹരി വസ്തുക്കൾ ഗ്രാമീണ മേഖലയിൽ ഒഴുകുന്നു. തമിഴ്നാട്ടിൽ നിന്നും മറ്റും ആവശ്യാനുസരണം ഇവ എത്തുന്നുണ്ട്. വിതുര ഗ്രാമ പഞ്ചായത്തിൽ പല സ്ഥലങ്ങൾ കേന്ദ്രീകരിച്ച ആറോളം സംഘങ്ങൾ നിരോധിത ലഹരി വസ്തുക്കളുടെ വിൽപനയ്ക്കായി പ്രവർത്തിക്കുന്നുണ്ടെന്നാണു പൊലീസിന്റെ കണ്ടെത്തൽ.  ഇവരുടെ നിയന്ത്രണത്തിലുള്ള കടകളുടെ പരിസരത്തു പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. 

ആവശ്യക്കാർ എത്തിയാൽ വിശ്വസ്തരാണെന്നു ഉറപ്പു വരുത്തിയ ശേഷം കടക്കാരൻ സാധനം കൈമാറും. കാൻസറിനു കാരണമാകുന്ന വിവിധ ലഹരി വസ്തുക്കൾവരെ  ഇവിടെ വിൽക്കുന്നു. സ്കൂൾ–  കോളജ് വിദ്യാർഥികൾക്ക് ഇടയിൽ ഇതിനായി പ്രത്യേക ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. കോഡുകൾ പരസ്പരം കൈമാറിയാണു കച്ചവടം.

ADVERTISEMENT

ഇതുമായി ബന്ധപ്പെട്ട വിവരം പൊലീസിനെയോ എക്സൈസിനെയോ അറിയിച്ചാൽ കാര്യമായ നടപടി കൈക്കൊള്ളാൻ അവർ മുതിരാറില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു. ഇനി അഥവാ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ഉണ്ടാവുകയാണെങ്കിൽ അതു ചെറുകിട കച്ചവടക്കാർക്ക് എതിരെയും ചില്ലറ വിൽപനക്കാർക്ക് എതിരെയും മാത്രമാണെന്നും മൊത്ത വിൽപനക്കാരെ തൊടാറേ ഇല്ലെന്നും  ആക്ഷേപമുണ്ട്. 

കടുത്ത മാനസിക സമ്മർദത്തിൽ കൗമാരക്കാർ

ADVERTISEMENT

വിതുര∙ ലഹരി ഉപഭോഗവും വിൽപനയും ശീലമാക്കിയ ചില കുട്ടികളെ കൗൺസലിങ്ങ് നൽകി നേർവഴി നടത്താൻ ഒട്ടേറെ പദ്ധതികൾ നിലവിൽ ഉണ്ടെങ്കിലും  ഫലപ്രദമല്ല  പല ബോധവൽകരണ പരിപാടികളും ചടങ്ങ് തീർക്കൽ മാത്രമായി അവശേഷിക്കുന്നു. 

എന്തെങ്കിലും ഒരു സംഭവവുമായി ബന്ധപ്പെട്ട് ആരെയെങ്കിലും പിടിച്ചാൽ ‘ഭാവിയെ കരുതി കേസെടുക്കുന്നില്ലെന്നും അതുകൊണ്ട് ലഹരി വിൽപന നടത്തുന്നവരെ കുറിച്ച് ലഭിക്കുന്ന വിവരങ്ങൾ അപ്പപ്പോൾ നൽകണമെന്നും’ പറഞ്ഞു കൗമാരക്കാരെ നിയോഗിക്കുന്ന പതിവ് എക്സൈസ് ഉദ്യോഗസ്ഥരിൽ ചിലർ വച്ചു പുലർത്തുന്നു. അതിന്റെ ഫലമായി പല കൗമാരക്കാർ ഉൾപ്പെടെയുള്ളവർ കടുത്ത മാനസിക സമ്മർദം അനുഭവിച്ചു കൊണ്ടു മുന്നോട്ടു പോകുന്നു.