ആര്യനാട്∙ വീടിന് സമീപം ഒൗഷധച്ചെടികൾ നട്ടുവളർത്തി തെറപ്പിസ്റ്റ്. പുതുതലമുറയുടെ അറിവിലേക്കായി ആര്യനാട് തോളൂർ ശ്രീകൃഷ്ണയിൽ ബി.സനകൻ (55) ആണ് 70 സെന്റ് ഇതിനായി മാറ്റിയത്. പൂർവികരുടെ പാത പിന്തുടർന്നാണ് സനകൻ ചെടികൾ ശേഖരിച്ചു തുടങ്ങിയത്. ഇപ്പോൾ 200 ഓളം വിവിധ തരത്തിലെ ഒൗഷധ ചെടികൾ സനകന്റെ തോട്ടത്തിൽ വളർന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആര്യനാട്∙ വീടിന് സമീപം ഒൗഷധച്ചെടികൾ നട്ടുവളർത്തി തെറപ്പിസ്റ്റ്. പുതുതലമുറയുടെ അറിവിലേക്കായി ആര്യനാട് തോളൂർ ശ്രീകൃഷ്ണയിൽ ബി.സനകൻ (55) ആണ് 70 സെന്റ് ഇതിനായി മാറ്റിയത്. പൂർവികരുടെ പാത പിന്തുടർന്നാണ് സനകൻ ചെടികൾ ശേഖരിച്ചു തുടങ്ങിയത്. ഇപ്പോൾ 200 ഓളം വിവിധ തരത്തിലെ ഒൗഷധ ചെടികൾ സനകന്റെ തോട്ടത്തിൽ വളർന്ന് നിൽക്കുന്നു.

2,000 ത്തിൽ തുടങ്ങിയ ശേഖരണത്തിൽ അപൂർവമായി കണ്ടുവരുന്ന ചെടികൾ ഉൾപ്പെടെ പരിപാലിക്കുന്നുണ്ട്. വിവിധ അസുഖങ്ങൾക്ക് അത്യുത്തമം ആയ വണ്ണിപ്പാല, കരിമഞ്ഞൽ, മക്കെ‌ാട്ട ദേവ്, കെ‌ാടുവേലി, അമൃതവള്ളി, എരുക്ക്, അരുണവേഗം, ദേവദാരു, ചിത്തരത്ത, ചങ്ങലംപറണ്ട, തെ‌ാഴുകണ്ണി, അമൽപെ‌ാരിയൻ തുടങ്ങിയവ എല്ലാം സനകന്റെ ഒൗഷധ തോട്ടത്തിൽ ഉണ്ട്. കൂടാതെ ക‌ൊടുവേലി, നെ‌ാച്ചി, ആടലോടകം, മഞ്ഞൾ, എരുക്ക് തുടങ്ങിയവയുടെ വിവിധ ഇനങ്ങളും നട്ടു വളർത്തിയിട്ടുണ്ട്.

ADVERTISEMENT

വിവിധ സ്ഥലങ്ങളിൽ നിന്നാണ് ഇവയെല്ലാം സനകന്റെ ശേഖരണത്തിൽ എത്തിയത്. ഒട്ടേറെ പേർ മരുന്നുകൾക്കും മറ്റും ആയി ഒൗഷധ ചെടികൾക്ക് ആയി സനകനെ സമീപിക്കാറുണ്ട്. ഇവയെല്ലാം സൗജന്യമായാണ് നൽകുന്നതെന്ന് സനകൻ പറഞ്ഞു. ആയുർവേദ ഫാർമസി വിദ്യാർഥികൾ ഇൗ ചെടികളുടെ ഇലകൾ ശേഖരിക്കുന്നതിനായും എത്താറുണ്ട്. മുൻപ് ഉഴമലയ്ക്കൽ പഞ്ചായത്തിലെ ചിറ്റുവീട് വാർഡിൽ ഒൗഷധ ഗ്രാമം പദ്ധതിക്കായി 5,000 ത്തോളം ഒൗഷധ ചെടികൾ സൗജന്യമായി നൽകിയതായും സനകൻ പറഞ്ഞു.

ആര്യനാട് ഗവ. വി ആൻഡ് എച്ച്എസ്എസിൽ ഒ‌ൗഷധ ചെടികളുടെ തോട്ടം ഒരുക്കി. കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ ഒൗഷധ സസ്യ പാർക്കിന്റെ ജോലികൾ ഉടൻ തുടങ്ങുമെന്നും സനകൻ പറഞ്ഞു. 2022-23 ലെ വനംവകുപ്പിന്റെ വനമിത്ര അവാർഡും സനകനെ തേടി എത്തിയിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT