നെയ്യാറ്റിൻകര ∙ ഗാന്ധി മിത്ര മണ്ഡലത്തിന്റെയും പി.ഗോപിനാഥൻ നായർ നാഷനൽ ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ നടത്തിയ ഉമ്മൻചാണ്ടി അനുസ്മരണം കെൽപാം ചെയർമാൻ എസ്.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ബി.ജയചന്ദ്രൻ നായർ അധ്യക്ഷനായി. നേതാക്കളായ രാഭായ് ചന്ദ്രൻ, സി.ഗോപിനാഥ്, എൻ.ആർ.സി.നായർ, ഇലിപ്പോട്ടുകോണം വിജയൻ, ബിനു

നെയ്യാറ്റിൻകര ∙ ഗാന്ധി മിത്ര മണ്ഡലത്തിന്റെയും പി.ഗോപിനാഥൻ നായർ നാഷനൽ ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ നടത്തിയ ഉമ്മൻചാണ്ടി അനുസ്മരണം കെൽപാം ചെയർമാൻ എസ്.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ബി.ജയചന്ദ്രൻ നായർ അധ്യക്ഷനായി. നേതാക്കളായ രാഭായ് ചന്ദ്രൻ, സി.ഗോപിനാഥ്, എൻ.ആർ.സി.നായർ, ഇലിപ്പോട്ടുകോണം വിജയൻ, ബിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെയ്യാറ്റിൻകര ∙ ഗാന്ധി മിത്ര മണ്ഡലത്തിന്റെയും പി.ഗോപിനാഥൻ നായർ നാഷനൽ ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ നടത്തിയ ഉമ്മൻചാണ്ടി അനുസ്മരണം കെൽപാം ചെയർമാൻ എസ്.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ബി.ജയചന്ദ്രൻ നായർ അധ്യക്ഷനായി. നേതാക്കളായ രാഭായ് ചന്ദ്രൻ, സി.ഗോപിനാഥ്, എൻ.ആർ.സി.നായർ, ഇലിപ്പോട്ടുകോണം വിജയൻ, ബിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെയ്യാറ്റിൻകര ∙ ഗാന്ധി മിത്ര മണ്ഡലത്തിന്റെയും പി.ഗോപിനാഥൻ നായർ നാഷനൽ ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ നടത്തിയ ഉമ്മൻചാണ്ടി അനുസ്മരണം കെൽപാം ചെയർമാൻ എസ്.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ബി.ജയചന്ദ്രൻ നായർ അധ്യക്ഷനായി. നേതാക്കളായ രാഭായ് ചന്ദ്രൻ, സി.ഗോപിനാഥ്, എൻ.ആർ.സി.നായർ, ഇലിപ്പോട്ടുകോണം വിജയൻ, ബിനു മരുതത്തൂർ, രചന വേലപ്പൻ നായർ, കെ.കെ.ശ്രീകുമാർ, സന്തോഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

കോൺഗ്രസ് ഉഴമലയ്ക്കൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി അനുസ്മരണം പഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത ഉദ്ഘാടനം ചെയ്യുന്നു.

ബാലരാമപുരം∙ കോൺഗ്രസ് ബാലരാമപുരം സൗത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം എം.വിൻസന്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.എം.സുധീർ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം വിൻസന്റ് ഡി.പോൾ, സിപിഎം നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, സിപിഐ ജില്ലാ കമ്മിറ്റി അംഗം എം.എച്ച്.സലീം, ബിജെപി മണ്ഡലം സെക്രട്ടറി ഷിബു കുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി ബാലരാമപുരം യൂണിറ്റ് പ്രസിഡന്റ് ഇ.എം.ബഷീർ, ബാലരാമപുരം ടൗൺ ജമാഅത്ത് പ്രസിഡന്റ് ജെ.എം.സുബൈർ, ബാലരാമപുരം പി. അൽഫോൻസ്, കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റ് ഡി.വിനു, എ.അർഷാദ്, പുന്നക്കാട് ബിജു, ഉച്ചക്കട സുരേഷ്, വെങ്ങാനൂർ ശ്രീകുമാർ, എം.നിസ്താർ, പഞ്ചായത്ത് അംഗം എൽ.ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.

കോൺഗ്രസ് തൊളിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കാനായി ചേർന്ന യോഗം മുൻ എംഎൽഎ കെ.എസ്. ശബരീനാഥൻ ഉദ്ഘാടനം ചെയ്യുന്നു.
ADVERTISEMENT

നേമം∙ കോൺഗ്രസ് കല്ലിയൂർ മണ്ഡലം കമ്മിറ്റി നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി ജി.സുബോധൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പെരിങ്ങമ്മല ജയൻ അധ്യക്ഷത വഹിച്ചു. എം.വിൻസന്റ് എംഎൽഎ, കല്ലിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.സോമശേഖരൻ നായർ, മുൻ പ്രസിഡന്റ് കെ.കെ.ചന്തുകൃഷ്ണ, സി.എസ്.രാധാകൃഷ്ണൻ നായർ, എസ്. ഉദയകുമാർ, ആർ.ആർ.സഞ്ജയ് കുമാർ, ഉച്ചക്കട സുരേഷ്, അനിൽ, പെരിങ്ങമ്മല ബിനു തുടങ്ങിയവർ പ്രസംഗിച്ചു.

കോൺഗ്രസ് വിതുര ആനപ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കാനായി ചേർന്ന യോഗം മുൻ എംഎൽഎ കെ.എസ്. ശബരീനാഥൻ ഉദ്ഘാടനം ചെയ്യുന്നു.

ബാലരാമപുരം∙ പൂങ്കോട് സ്വിമ്മിങ് ക്ലബ് സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഐ.ബി. സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.ക്ലബ് ചെയർമാൻ സി.ആർ.സുനു അധ്യക്ഷത വഹിച്ചു. നേമം ബ്ലോക്ക് പ്രസിഡന്റ് എസ്.കെ.പ്രീജ, പള്ളിച്ചൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.മല്ലിക, മുൻ പ്രസിഡന്റ് കെ.രാകേഷ്, ബി.വി.സുകേഷ്, അനുപമ രവീന്ദ്രൻ, അംബിക ദേവി, വി.എസ്.രാജേഷ്,

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് കരുപ്പൂര് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം.

രാഗിണവെള്ളറട∙ കോൺഗ്രസ് കുന്നത്തുകാൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ടി.രാജരാജസിങ്ങിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണം മുൻ എംഎൽഎ എ.ടി.ജോർജ് ഉദ്ഘാടനം ചെയ്തു.എ.മോഹൻദാസ്, കൊറ്റാമം വിനോദ്, പാറശാല സുധാകരൻ,കാരക്കോണം ഗോപൻ, റെജി, തത്തലം രാജു,ചെറിയകൊല്ല റജി, ജയപ്രസാദ്, വണ്ടിത്തടം പത്രോസ്, സനൽ പുകലൂർ,ശ്രീകണ്ഠൻ നായർ, അനീഷ്,അനിൽകുമാർ,സജി,ഷിബു,കാരക്കോണം സുജീർ,ഷാജി വിൻസന്റ്,കെ.എം.മണികണ്ഠൻ, കോട്ടുക്കോണം സതീഷ്,റോബിൻ പ്ലാവിള,ഉണ്ടൻകോട് അനൂപ് എന്നിവർ പ്രസംഗിച്ചു.ി തുടങ്ങിയവർ പ്രസംഗിച്ചു.

കോൺഗ്രസ് പറണ്ടോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി അനുസ്മരണത്തിൽ പറണ്ടോട് മുസ്‌ലിം ജമാഅത്ത് ഇമാം അഹമ്മദ് സിയാദ് റഷാദി പ്രസംഗിക്കുന്നു.

ഇടവ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ ചാണ്ടിയുടെ നിര്യാണത്തിൽ ഇടവ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്നു അനുശോചിച്ചു. കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ എ.ജെസീഫ് അധ്യക്ഷത വഹിച്ചു. അനുശോചന യോഗത്തിൽ കെപിസിസി സെക്രട്ടറി ബി.ആർ.എം.ഷെഫീർ, പഞ്ചായത്ത് പ്രസിഡന്റ്‌ എ.ബാലിക്, ജില്ലാ പഞ്ചായത്തംഗം ഗീതാ നസീർ, ഡിസിസി ജനറൽ സെക്രട്ടറി കെ.ഷിബു, യുഡിഎഫ് അധ്യക്ഷൻ ബി.ധനപാലൻ, കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌ എം.എൻ.റോയ്, വെൺകുളം മണ്ഡലം പ്രസിഡന്റ്‌ എസ്.ശ്രീനാഥ്, മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.ഇക്ബാൽ, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് എസ്.സുനിൽ, മുൻ പഞ്ചായത്ത് അംഗം വി.ബൈജു തുടങ്ങിയവർ പ്രസംഗിച്ചു.

ഇടവ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ കെപിസിസി സെക്രട്ടറി ബി.ആർ.എം.ഷെഫീർ പ്രസംഗിക്കുന്നു
ADVERTISEMENT

വെഞ്ഞാറമൂട്∙ കോൺഗ്രസ് വാമനപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരണ യോഗം നടന്നു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിനു എസ്. നായർ അധ്യക്ഷത വഹിച്ചു. രമണി പി.നായർ. ഇ.ഷംസുദ്ദീൻ, ആനാട് ജയൻ, ഷാനവാസ് ആനക്കുഴി, ബീനാരാജേന്ദ്രൻ, ഇ.എ. സലിം, ബാബുരാജ്, നെല്ലനാട് ശശി, പി.ജി. ബിജു, ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.കോൺഗ്രസ് ഭരതന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് എം. സതിതിലകൻ അധ്യക്ഷത വഹിച്ചു.

കോൺഗ്രസ് ബാലരാമപുരം സൗത്ത് മണ്ഡലം കമ്മിറ്റി നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം എം.വിൻസന്റ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.

പഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബി.സുശീലൻ, കെ.പി.സന്തോഷ്കുമാർ, പാങ്ങോട് വിജയൻ, എസ്.ഗീത, മധുസൂദനൻ, എം.പ്രഭാകരൻപിള്ള, ചക്കമല ഷാനവാസ്, വട്ടക്കരിക്കകം ഷാനവാസ്, വിമല ഉണ്ണി എന്നിവർ പ്രസംഗിച്ചു. കോൺഗ്രസ് പാങ്ങോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് നിസാമുദ്ദീൻ കൊച്ചാലുംമൂട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫി , വി.സുഭാഷ്, എം.അൻസാരി, ഹരീഷ് വി.ഭരതന്നൂർ, ഷാൻ പാങ്ങോട്, നൗഷാദ് പാങ്ങോട് എന്നിവർ പ്രസംഗിച്ചു.

കോൺഗ്രസ് കുന്നത്തുകാൽ മണ്ഡലംകമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണം മുൻ എംഎൽഎ എ.ടി.ജോർജ് ഉദ്ഘാടനം ചെയ്യുന്നു.

കോൺഗ്രസ് കല്ലറ, മുതുവിള മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കല്ലറയിൽ മൗനജാഥയും അനുസ്മരണ സമ്മേളനവും നടന്നു. കല്ലറ മണ്ഡലം പ്രസിഡന്റ് കല്ലറ ബിജു അധ്യക്ഷത വഹിച്ചു. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ എൻ.അനിൽകുമാർ, ഡി.കെ. മുരളി എംഎൽഎ, ഡി.രഘുനാഥൻനായർ, മുതുവിള മണ്ഡലം പ്രസിഡന്റ് പി.എസ്. ശ്രീലാൽ, കല്ലറ ബാലചന്ദ്രൻ, എം.സജീർ, ആർ.മോഹനൻ, ഒ.കെ. സഹീദ്, ബൈജു കാമറയിൽ, എസ്. അഷറഫ്, ഷിബു കല്ലറ, ബി.പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു.

നെടുമങ്ങാട്∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് കരുപ്പൂര് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിന് മണ്ഡലം പ്രസിഡന്റ് കരുപ്പൂര് ഷിബു അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ആനാട് ജയൻ, പി.ഹരികേശൻ നായർ, പി.കെ.സാം, അഡ്വ എൻ.ബാജി, നെട്ടിറച്ചിറ ജയൻ, ടി.അർജുനൻ, വട്ടപ്പാറ ചന്ദ്രൻ, അഡ്വ എസ്.അരുൺകുമാർ, എൻ.ആർ.ബൈജു, അഡ്വ എസ്.മഹേഷ് ചന്ദ്രൻ, ചെല്ലാംകോട് ജ്യോതിഷ്, കരുപ്പൂര് സുരേഷ്, മന്നൂർക്കോണം താജ് തുടങ്ങിയവർ പങ്കെടുത്തു.

ADVERTISEMENT

വിതുര∙ കോൺഗ്രസ് വിതുര മണ്ഡലം കമ്മിറ്റിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഡിസിസി ജനറൽ ജനറൽ സെക്രട്ടറി സി എസ്. വിദ്യാസാഗർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി.ഡി. ഷിബുരാജ് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ കെ.എസ്. ശബരീനാഥൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി. ആനന്ദ്, ഡിസിസി ജനറൽ സെക്രട്ടറി എൽ.കെ. ലാൽ റോഷിൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ. ഉവൈസ് ഖാൻ, സിപിഎം ലോക്കൽ സെക്രട്ടറി എസ്.എൻ. അനിൽ കുമാർ, സിപിഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്, ബിജെപി വിതുര മണ്ഡലം പ്രസിഡന്റ് കെ.പി. അശോക് കുമാർ, മുസ്‌ലിം ലീഗ് വിതുര പഞ്ചായത്ത് പ്രസിഡന്റ് വിതുര ഷംനാദ്, ആർഎസ്പി വിതുര പഞ്ചായത്ത് സെക്രട്ടറി ചെറ്റച്ചൽ മനോഹരൻ, ജെ. വേലപ്പൻ, ഷാഹുൽനാഥ് അലിഖാൻ, എസ്. കുമാര പിള്ള, എൽ.കെ. ലാൽ റോയ്, എസ്. ജയേന്ദ്ര കുമാർ, ഇ.എം. നസീർ, സുരേന്ദ്രൻ നായർ, എം.എസ്. സെൽവം, വിതുര തുളസി, ജി.പി. പ്രേം ഗോപകുമാർ, ജയചന്ദ്രൻ നായർ, സുരേന്ദ്രൻ ഒരുപറ, സഫ്ന കലാം എന്നിവർ പ്രസംഗിച്ചു.

വിതുര∙ . കോൺഗ്രസ് പനയ്ക്കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുശോചന സമ്മേളനം മുൻ എംഎൽഎ കെ.എസ്. ശബരീനാഥൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ.എസ്. ഹാഷിം അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ, ബ്ലോക്ക് പ്രസി‍ഡന്റ് കെ ഉവൈസ് ഖാൻ, മലയടി പുഷ്പാംഗദൻ, പനയ്ക്കോട് രഞ്ജിത്ത്, കുന്നിൽ മണിയൻ, ടി.എം. അൻവർ, പനയ്ക്കോട് രതീഷ്, പനയ്ക്കോട് രവി, പനയ്ക്കോട് ബാഹുലയൻ, അനിൽ രാജ്, മുബാറക്ക് സിദ്ദീഖ്, ചെറുവക്കോണം സത്യൻ, തോട്ടുമുക്ക് സലീം, പി.എസ്. അനിൽ കുമാർ, രഘുനാഥൻ ആശാരി, സന്ധ്യ എസ്. നായർ, പറണ്ടോട് ഷൗക്കത്ത്, കണ്ടമത്ത് ഭാസ്കരൻ നായർ, സഹദേവൻ കാണി, സെൽവ രാജ്, വിജയ രാജ്, അമൽ അശോക്, മുളയടി സത്യൻ, ചെറുവക്കോണം സുകു, പി.എം. പ്രകാശ്, നട്ടുവൻകാവ് വിജയൻ, അഭിലാഷ് കിളിയന്നി, പട്ടാളം കുമാരൻ, കട്ടയ്ക്കൽ ഗോപി എന്നിവർ പ്രസംഗിച്ചു.

ആര്യനാട്∙ കോൺഗ്രസ് പറണ്ടോട് മണ്ഡലം കമ്മിറ്റി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ്‌ കെ.കെ.രതീഷ് അധ്യക്ഷനായി. പറണ്ടോട് മുസ്‌ലിം ജമാഅത്ത് ഇമാം അഹമ്മദ് സിയാദ് റഷാദി, ആര്യനാട് കർമലമാതാ ഫ‌െ‌ാറോന വികാരി ഫാ. ജോസഫ് അഗസ്റ്റിൻ, ആര്യനാട് അയ്യൻകാലമഠം ക്ഷേത്ര മേൽശാന്തി ദിലീപ് വാസവൻ, ആര്യനാട് എസ്എൻഡിപി യൂണിയൻ സെക്രട്ടറി പരുത്തിപ്പള്ളി സുരേന്ദ്രൻ, സംയുക്ത കാണിക്കാർ സംഘം സംസ്ഥാന പ്രസിഡന്റ്‌ ഭാർഗവൻ, പറണ്ടോട് മുസ്‌ലിം ജമാഅത്ത് സെക്രട്ടറി പി.നിസാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ.ജയമോഹൻ, എസ്.ഷാമിലാബീഗം, മണ്ണാറം രാമചന്ദ്രൻ, പുറുത്തിപ്പാറ സജീവ്, വിനോബ താഹ, എസ്.ഇന്ദുലേഖ, കെ.പി.സുന്ദരം, മലയടി പുഷ്പാംഗദൻ, ഷിബു മണ്ണാറം, അരുവിക്കര സലാഹുദീൻ, ആർ.എസ്.ഹരി, നിഷ സുധീഷ്, മീനാങ്കൽ പൊടിയൻകുട്ടി, പി.സക്കീർ ഹുസൈൻ, സി.സോമൻ നായർ, എ.മുബാറക് സിദ്ദിഖ്, പുളിമൂട്ടിൽ ബി.രാജീവൻ, പുതുകുളങ്ങര പ്രശാന്ത്, എ.എം.ഷാജി, വി.പ്രഭുല്ല ചന്ദ്രൻ നായർ, എച്ച്.ഷൗക്കത്ത്, ബി.മുകുന്ദൻ, എം.സോമൻ നായർ, ജോൺ സുന്ദർരാജ്, മണ്ണാറം പ്രദീപ്‌, എ.സതീർ, എം.വി.രാജേഷ്, ബി.പ്രതാപൻ എന്നിവർ പ്രസംഗിച്ചു.

ആര്യനാട്∙ കോൺഗ്രസ് ഉഴമലയ്ക്കൽ ‍മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണം പഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ.ബാബു അധ്യക്ഷനായി.  ഉഴമലയ്ക്കൽ വേണുഗോപാൽ, എ.ഒസൻ കുഞ്ഞ്, ഇ.ജയരാജ്, പാറയിൽ ‍മധു, അരുവിയോട് സുരേന്ദ്രൻ, എ.മോഹനൻ, പി.എസ്.കൃഷ്ണൻകുട്ടി, പി.സക്കീർ ഹുസൈൻ, കെ.ജി.കേശവൻ പോറ്റി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു,

കാട്ടാക്കട∙ കോൺഗ്രസ് കുറ്റിച്ചൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച  ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം മുൻ വിവരാവകാശ കമ്മിഷണർ വിതുര ശശി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്  ടി.സുനിൽകുമാർ അധ്യക്ഷനായി.  കെ.എസ്. ശബരീനാഥൻ പഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠൻ, എസ്. ജലീൽ മുഹമ്മദ്, എ.എ. അസീസ് ,കുറ്റിച്ചൽ വേലപ്പൻ, എൻ. ജയമോഹനൻ .സി .ജ്യോതിഷ്കുമാർ,സി.ആർ. ഉദയകുമാർ, പി.ജി. വിനോദ്.ജെ. സതികുമാർ.ശ്രീകണ്ഠൻ പിള്ള ,കോട്ടൂർ ഗിരീശൻ,.കുറ്റിച്ചൽ വേലപ്പൻ പിള്ള ,പി.എസ്. വിജയൻ വി.ജയകുമാർ,ഷംസുദ്ദീൻ, സി.ശശിധരൻ, തച്ചൻകോട് വിജയൻ ഡി.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

നേമം∙ കോൺഗ്രസ് കല്ലിയൂർ മണ്ഡലം കമ്മിറ്റി നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി ജി.സുബോധൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പെരിങ്ങമ്മല ജയൻ അധ്യക്ഷത വഹിച്ചു. എം.വിൻസന്റ് എംഎൽഎ, കല്ലിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.സോമശേഖരൻ നായർ, കെ.കെ.ചന്തുകൃഷ്ണ, സി.എസ്.രാധാകൃഷ്ണൻ നായർ, എസ്. ഉദയകുമാർ, ആർ.ആർ.സഞ്ജയ് കുമാർ, ഉച്ചക്കട സുരേഷ്, അനിൽ, പെരിങ്ങമ്മല ബിനു തുടങ്ങിയവർ പ്രസംഗിച്ചു.

കോവളം∙കോൺഗ്രസ് കോവളം മണ്ഡലം കമ്മിറ്റി  ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. അദ്ദേഹത്തിന്റെ ഓർമ ദിവസം ആയ ജൂലൈ 18 കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ജീവകാരുണ്യ ദിനം ആയി ആചരിക്കുമെന്ന് മണ്ഡലം പ്രസിഡന്റ്‌ പനങ്ങോട് സുജിത്ത് അറിയിച്ചു. രക്ത ദാനം, ചികിത്സാ സഹായം, മെഡിക്കൽ ക്യാംപ് ,ഭക്ഷണ വിതരണം തുടങ്ങിയ  പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.കല്ലുവെട്ടാൻ കുഴി ബൈപാസ് ന് സമീപം ഉമ്മൻ ചാണ്ടി സ്മാരകത്തിന്റെ ഉദ്ഘാടനം കെ പി സി സി അംഗം കോളിയൂർ ദിവാകരൻ നായർ നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത്‌ അംഗങ്ങൾ ആയ കോവളം ബൈജു, ജി സുരേന്ദ്രൻ, നേതാക്കളായ കോവളം ബിജു, രവീന്ദ്രൻ, ഗോപി നാഥൻ നായർ, പ്രവീൺ, രാജശേഖരൻ, ഗ്രാമം ശ്രീജിത്ത്‌, സതീഷ് കുമാർ എന്നിവർ സംബന്ധിച്ചു.

തിരുവന്തപുരം∙ ജനപ്രിയ നേതാവ് ഉമ്മൻചാണ്ടിക്ക് സർക്കാറിന്റെ സഹായം കൂടാതെ തലസ്ഥാനത്ത് ഉചിതമായ സ്മാരകം ഉണ്ടാകേണ്ടതു ആവശ്യമാണെന്ന് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് കോൺഗ്രസ്. ജില്ലാ സെക്രട്ടറി കരകുളം ശശിയുടെ അധ്യക്ഷതയിൽ എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കമ്പറ നാരായണൻ ഉദ്ഘാടനം ചെയ്തു. നേമം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി.അജിത് ലാൽ,  വട്ടവിള വി.രാമചന്ദ്രൻ നായർ,  ജി.സുരേന്ദ്രൻ, കെഇയു മുൻ ഓൾ ഇന്ത്യ സെക്രട്ടറി ജി.ശിവദാസ്, അഴിക്കോട് മോഹനൻ നായർ, കെ.കെ.ജോസഫ്, എസ്.മോഹനകുമാരൻ നായർ, പൊലീസ് റിട്ട. ഓഫിസർ അജ്മൽഖാൻ, വാട്ടർ അതോറിറ്റി റിട്ട.ജി.രവീന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.

∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ മെക്ക തിരുവനന്തപുരം ജില്ലാ കമ്മിറ്റി അനുശോചിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. പി നസീർ യോഗം ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. എ നിസാറുദ്ദീൻ, ദേശീയ സെക്രട്ടറി പ്രഫ. ഇ. അബ്ദുൽ റഷീദ്, ഡോ. വി.നൗഷാദ്, ഡോ. എസ്.എ. ഷാനവാസ്, മുഹമ്മദ് ആരിഫ് ഖാൻ, ഡോ ഷംസീർ, അഷ്‌റഫ് എന്നിവർ പ്രസംഗിച്ചു.