നഗരമേഖലയിൽ ഭൂജലനിരപ്പ് ഉയർന്നു; കേന്ദ്ര ഭൂജല ബോർഡിന്റെ റിപ്പോർട്ട്

തിരുവനന്തപുരം ∙ കേരളത്തിലെ നഗരമേഖലയിൽ ഭൂജലനിരപ്പ് വർധിച്ചെന്ന് കേന്ദ്ര ഭൂജല ബോർഡിന്റെ (സിജിഡബ്ല്യുബി) റിപ്പോർട്ട്. കണ്ണൂർ, കൊച്ചി, കൊല്ലം, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂർ എന്നീ നഗരങ്ങളിലെ 45 കിണറുകൾ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ, 31 കിണറുകളിൽ ജലനിരപ്പ് വർധിച്ചെന്നു കണ്ടെത്തി. 14

തിരുവനന്തപുരം ∙ കേരളത്തിലെ നഗരമേഖലയിൽ ഭൂജലനിരപ്പ് വർധിച്ചെന്ന് കേന്ദ്ര ഭൂജല ബോർഡിന്റെ (സിജിഡബ്ല്യുബി) റിപ്പോർട്ട്. കണ്ണൂർ, കൊച്ചി, കൊല്ലം, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂർ എന്നീ നഗരങ്ങളിലെ 45 കിണറുകൾ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ, 31 കിണറുകളിൽ ജലനിരപ്പ് വർധിച്ചെന്നു കണ്ടെത്തി. 14 കിണറുകളിൽ ജലനിരപ്പ് 2 മീറ്റർ വരെ താഴ്ന്നു. 2013 മുതൽ 2022 വരെ മേയ് മാസത്തെ ശരാശരി ജലനിരപ്പും 2023 മേയിലെ ജലനിരപ്പും തമ്മിലുള്ള വ്യത്യാസമാണ് പഠനവിധേയമാക്കിയത്.
ഒരു കിണറിൽ ഒഴികെ എല്ലായിടത്തും പരമാവധി 2 മീറ്റർ വരെയാണ് വർധന. തിരുവനന്തപുരത്ത് ഒരു കിണറിൽ മാത്രം 4 മീറ്ററിലധികം ജലനിരപ്പ് ഉയർന്നു. രാജ്യത്താകെ 62 നഗരങ്ങളിലെ 771 കിണറുകൾ കേന്ദ്രീകരിച്ചു നടത്തിയ പഠനത്തിൽ 454 കിണറുകളിൽ (58.9%) ജലനിരപ്പ് ഉയർന്നിട്ടുണ്ട്. 317 കിണറുകളിലാണ് (41.1%) ജലനിരപ്പ് കുറഞ്ഞത്.