എസ്എടിയിൽ എക്സ്റേ മെഷീൻ കേബിൾ എലി കരണ്ടു; ഒന്നരലക്ഷം ചെലവ്
തിരുവനന്തപുരം ∙ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സർക്കാരിനു ഒരു എലി കാരണം ഉണ്ടായത് ഒന്നര ലക്ഷത്തിലധികം രൂപയുടെ അധിക ചെലവ്. എസ്എടി ആശുപത്രിയിലെ എക്സ്റേ മെഷീനിന്റെ കേബിളുകൾ എലി കടിച്ചു മുറിച്ചത് മാറ്റിയതിനാണ് ഇത്രയധികം രൂപ ചെലവഴിച്ചത്. ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള ഡിജിറ്റൽ റേഡിയോഗ്രഫി മെഷിൻ

തിരുവനന്തപുരം ∙ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സർക്കാരിനു ഒരു എലി കാരണം ഉണ്ടായത് ഒന്നര ലക്ഷത്തിലധികം രൂപയുടെ അധിക ചെലവ്. എസ്എടി ആശുപത്രിയിലെ എക്സ്റേ മെഷീനിന്റെ കേബിളുകൾ എലി കടിച്ചു മുറിച്ചത് മാറ്റിയതിനാണ് ഇത്രയധികം രൂപ ചെലവഴിച്ചത്. ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള ഡിജിറ്റൽ റേഡിയോഗ്രഫി മെഷിൻ കേബിളാണ് മാസങ്ങൾക്ക് മുൻപ് എലി കരണ്ട് നശിപ്പിച്ചത്.
ഇതു മാറ്റാനായി 1,87,000 രൂപ ചെലവായതായാണ് അധികൃതർ നൽകിയ വിവരം. എക്സറേ മെഷീനുകളെ സംബന്ധിച്ചു മെഡിക്കൽ കോളജ് ആശുപത്രിയിൽ നൽകിയ വിവരാവകാശ രേഖയ്ക്കുള്ള മറുപടിയിലാണ് എക്സ്റേ മെഷീൻ കേബിൾ എലി കടിച്ചു മുറിച്ചതിനു ഒന്നര ലക്ഷത്തിലധികം രൂപ ചെലവഴിച്ചതായി മറുപടി നൽകിയത്. ഈ മാസം 26 നാണ് മറുപടി നൽകിയത്. ഒരു കോടിയിലധികം രൂപയാണ് ഡിജിറ്റൽ റേഡിയോഗ്രഫി മെഷീനിന്റെ വില.