ഇംഗ്ലിഷ് വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ സ്കൂളിൽ ഗോ ടെക് പദ്ധതിക്ക് തുടക്കമായി
Mail This Article
വർക്കല∙ കുട്ടികളിൽ ഇംഗ്ലിഷ് ഭാഷ ആശയവിനിമയ പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിനു ജില്ലാ പഞ്ചായത്തും ഡിസ്ട്രിക്ട് സെന്റർ ഫോർ ഇംഗ്ലിഷും ചേർന്നു നടത്തുന്ന ഗോ ടെക്(ഗ്ലോബൽ ഓപർച്യൂണിറ്റി ത്രൂ ഇംഗ്ലിഷ് കമ്യൂണിക്കേഷൻ) പദ്ധതി ഞെക്കാട് ഗവ.വിഎച്ച്എസ് സ്കൂളിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഗീതാ നസീർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പിടിഎ പ്രസിഡന്റ് എൻ.ഷാജികുമാർ അധ്യക്ഷനായി. സ്കൂൾ പ്രധാനാധ്യാപൻ എൻ.സന്തോഷ്, പിടിഎ വൈസ് പ്രസിഡന്റ് ഒ.ലിജ, സ്കൂൾ പ്രിൻസിപ്പൽ എസ്.ശ്രീജ, വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഇ.താജുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി കെ.ജി.ദീപ തുടങ്ങിയവർ പ്രസംഗിച്ചു.
വർക്കല∙ വിദ്യാർഥികളിൽ ഇംഗ്ലിഷ് ഭാഷ കൈകാര്യം ചെയ്യാൻ തയാറാക്കിയ ഗോടെക്ക് പദ്ധതി കാപ്പിൽ ജിഎച്ച്എസ്എസിൽ ജില്ലാ പഞ്ചായത്ത് അംഗം ഗീത നസീർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശൈലേഷ് കുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സി.പി.ബൃന്ദ, പി.ഉണ്ണിക്കൃഷ്ണപിള്ള, ആർ.വിനീത, എം.ബിജു തുടങ്ങിയവർ പ്രസംഗിച്ചു.