എസ്എടിയിൽ ലിഫ്റ്റ് കേടായി; രോഗികൾ വലഞ്ഞു
തിരുവനന്തപുരം ∙ ശ്രീ അവിട്ടം തിരുനാൾ ആശുപത്രി (എസ്എടി)യിൽ രോഗികളെ വലച്ച് ലിഫ്റ്റ് കേടായി. ലേബർ റൂമിൽ നിന്നും പ്രസവം കഴിഞ്ഞവരെ വാർഡിലേക്ക് മാറ്റുന്ന ലിഫ്റ്റാണ് തകരാറിലായത്. ലേബർ റൂമിൽ നിന്നും തീവ്രപരിചരണ വിഭാഗത്തിലേക്ക് ആളുകളെ മാറ്റാനും ഉപയോഗിക്കുന്നത് ഈ ലിഫ്റ്റാണ്. ഇന്നലെ രാവിലെ മുതലാണ് ലിഫ്റ്റ്

തിരുവനന്തപുരം ∙ ശ്രീ അവിട്ടം തിരുനാൾ ആശുപത്രി (എസ്എടി)യിൽ രോഗികളെ വലച്ച് ലിഫ്റ്റ് കേടായി. ലേബർ റൂമിൽ നിന്നും പ്രസവം കഴിഞ്ഞവരെ വാർഡിലേക്ക് മാറ്റുന്ന ലിഫ്റ്റാണ് തകരാറിലായത്. ലേബർ റൂമിൽ നിന്നും തീവ്രപരിചരണ വിഭാഗത്തിലേക്ക് ആളുകളെ മാറ്റാനും ഉപയോഗിക്കുന്നത് ഈ ലിഫ്റ്റാണ്. ഇന്നലെ രാവിലെ മുതലാണ് ലിഫ്റ്റ് പണിമുടക്കിയത്. ലിഫ്റ്റ് കേടായതോടെ ലേബർ റൂമിൽ നിന്നുള്ളവരെ വാർഡിലേക്ക് മാറ്റൽ ബുദ്ധിമുട്ടായി മാറി.
ഇതിനു പുറമേ ആശുപത്രി സർജറി വാർഡിലേക്കുള്ള ലിഫ്റ്റ് മാസങ്ങളായി ഇടയ്ക്കിടെ കേടാണ്. കേടുപാട് പരിഹരിച്ചാലും വീണ്ടും പ്രവർത്തനം നിലയ്ക്കും. ഇതിനിടയിലാണ് ലേബർ റൂമിൽ നിന്നും വാർഡിലേക്കുള്ള ലിഫ്റ്റും പ്രവർത്തനരഹിതമായത്. ആശുപത്രി പഴയ ബ്ലോക്ക് എയിലെ ലിഫ്റ്റ് ആണ് കേടായത്. കാലപഴക്കമുള്ള ലിഫ്റ്റാണിത്. അറ്റകുറ്റപണി നടത്തി വൈകിട്ടോടെ ലിഫ്റ്റ് പ്രവർത്തനം പുന:സ്ഥാപിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.