തിരുവനന്തപുരം ∙ അജൈവ മാലിന്യ ശേഖരണം നടത്തുന്ന ഹരിത കർമ സേനയ്ക്ക് തുടർച്ചയായി 3 മാസങ്ങളിൽ യൂസർ ഫീ നൽകാത്ത കാൽ ലക്ഷത്തോളം വീട്ടുകാർക്ക് കോർപറേഷന്റെ നോട്ടിസ്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും യൂസർ ഫീ നൽകാത്തവരുടെ കുടിശിക തുക കെട്ടിട നികുതിക്കൊപ്പം പിരിച്ചെടുക്കാനും കോർപറേഷൻ നടപടി ആരംഭിച്ചു. എന്നാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ അജൈവ മാലിന്യ ശേഖരണം നടത്തുന്ന ഹരിത കർമ സേനയ്ക്ക് തുടർച്ചയായി 3 മാസങ്ങളിൽ യൂസർ ഫീ നൽകാത്ത കാൽ ലക്ഷത്തോളം വീട്ടുകാർക്ക് കോർപറേഷന്റെ നോട്ടിസ്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും യൂസർ ഫീ നൽകാത്തവരുടെ കുടിശിക തുക കെട്ടിട നികുതിക്കൊപ്പം പിരിച്ചെടുക്കാനും കോർപറേഷൻ നടപടി ആരംഭിച്ചു. എന്നാൽ കോർപറേഷൻ പരിധിയിലെ 76% ഭാഗങ്ങളിൽ മാത്രമേ ഹരിത കർമ സേനയുടെ സേവനം ലഭിക്കുന്നൊള്ളൂവെന്ന് പരാതിയുണ്ട്. കോർപറേഷൻ പരിധിയിലെ നൂറു വാർഡുകളിലുമായി 1030 ഹരിത കർമ സേനാംഗങ്ങളാണ് അജൈവ മാലിന്യ ശേഖരണ രംഗത്തുള്ളത്. മാസത്തിൽ 2 തവണ വീടുകളിലും സ്ഥാപനങ്ങളിലും ഇവർ എത്തുന്നുണ്ടെങ്കിലും അജൈവ മാലിന്യം ഇല്ലെന്ന പേരിൽ ചിലർ യൂസർ ഫീ നൽകുന്നില്ല. ഇത്തരക്കാർക്കാണ് നോട്ടിസ് നൽകിത്തുടങ്ങിയത്.

ഒന്നുകിൽ ഫീ നൽകണം. അല്ലെങ്കിൽ അജൈവ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നത് എങ്ങനെയെന്ന് സത്യവാങ്മൂലം നൽകണം. രണ്ടും നൽകാത്തവരുടെ വിവരങ്ങൾ ഹരിത കർമ സേനാംഗം അതത് ഹെൽത്ത് സർക്കിളിൽ റിപ്പോർട്ട് ചെയ്യും. ആരോഗ്യ വിഭാഗത്തിൽ നിന്നാണ് നോട്ടിസ് നൽകുന്നത്. 3 തവണ മുന്നറിയിപ്പ് ലഭിച്ചിട്ടും നോട്ടിസ് അവഗണിക്കുന്നവരെ കുടുക്കാനാണ് കെട്ടിട നികുതിക്കൊപ്പം യൂസർ ഫീയും ഈടാക്കാൻ നടപടി തുടങ്ങിയത്. കുടിശിക വരുത്തിയ യൂസർഫീ കൂടി നൽകിയാലേ കെട്ടിട നികുതി അടയ്ക്കാൻ കഴിയൂ. കെട്ടിട നികുതി പൂർണമായി അടച്ചാൽ മാത്രമേ കോ‍ർപറേഷനിൽ നിന്ന് സേവനങ്ങൾ ലഭിക്കൂ.

ADVERTISEMENT

വീടുകൾ, ചെറുകിട കച്ചവട സ്ഥാപനങ്ങളിൽ എന്നിവിടങ്ങളിലാണ് ഹരിത കർമസേന സേവനം നൽകുന്നത്. വൻകിട വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ആരോഗ്യ വിഭാഗം നേരിട്ടോ കോർപറേഷൻ ഏർപ്പെടുത്തിയിട്ടുള്ള സ്വകാര്യ ഏജൻസികളോ ആണ് അജൈവ മാലിന്യം ശേഖരിക്കുന്നത്. ഇവർക്കായി പ്രത്യേക നിരക്ക് കോർപറേഷൻ നേരത്തെ നിശ്ചയിച്ചിട്ടുണ്ട്. ഇടത്തരം ബേക്കറികൾ, ചെറുകിട തുണിക്കടകൾ, മറ്റു ഇടത്തരം സ്ഥാപനങ്ങൾ എന്നിവ പ്രതിമാസം 250 രൂപയും വൻകിട വ്യാപാര സ്ഥാപനങ്ങൾ, ഹാർഡ് വെയർ ഷോപ്പുകൾ, സൂപ്പർ മാർക്കറ്റുകൾ, വൻകിട വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ എന്നിവ പ്രതിമാസം 400 രൂപയും യൂസർഫീ ആയി നൽകണമെന്നാണ് തീരുമാനം.

‘സർക്കാർ നിരക്കിനേക്കാൾ കൂടുതൽ’

ADVERTISEMENT

സർക്കാർ നിശ്ചയിച്ച നിരക്കിനേക്കാൻ കൂടുതൽ തുക യൂസർ ഫീ ആയി കോർപറേഷൻ ഈടാക്കുന്നതായി പരാതി. 2020 ഓഗസ്റ്റിൽ തദ്ദേശ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം വീടുകളിൽ നിന്നുള്ള അജൈവ മാലിന്യ ശേഖരണത്തിന് നഗര പ്രദേശങ്ങളിൽ ഈടാക്കാവുന്ന തുക 70 രൂപയാണ്. എന്നാൽ കോർപറേഷൻ അച്ചടിച്ച് ഹരിത കർമ സേനാംഗങ്ങൾക്ക് നൽകിയിട്ടുള്ള രസീതിൽ 100 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വീട്ടുടമസ്ഥരിൽ നിന്ന് ഈടാക്കുന്നതും നൂറു രൂപയാണ്. സേനാംഗങ്ങൾക്ക് വരുമാനം ഉറപ്പിക്കാനാണ് കൗൺസിൽ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നൂറു രൂപ നിരക്ക് നിശ്ചയിച്ചത് എന്നാണ് കോർപറേഷൻ അധികൃതരുടെ വിശദീകരണം.

English Summary: If fail to pay the fees of Harita Karma Sena; Corporation's will send notice to householders