പൂവിളിയുയരും മുൻപേ നാട് ഓണത്തിരക്കിൽ
തിരുവനന്തപുരം∙ പൂവിളികളുയരാൻ ഇനി 2 നാൾ മാത്രം ബാക്കി നിൽക്കെ ഓണത്തിരക്കിൽ അലിയുകയാണ് നാട്. ഞായറാഴ്ചയാണ് അത്തം. തിരുവോഓണത്തിന് 11 ദിവസം ഉള്ളപ്പോഴും വസ്ത്ര വ്യാപാരസ്ഥാപനങ്ങളിൽ വൻ തിരക്കാണ്. ചിങ്ങം പിറന്നതോടെ ഓണക്കച്ചവടം പൊടിപൊടിക്കുകയാണ്. ഓഫറുകളുടെ ഓണമഴ ഓഫറുകളുടെ പെരുമഴയുമായി
തിരുവനന്തപുരം∙ പൂവിളികളുയരാൻ ഇനി 2 നാൾ മാത്രം ബാക്കി നിൽക്കെ ഓണത്തിരക്കിൽ അലിയുകയാണ് നാട്. ഞായറാഴ്ചയാണ് അത്തം. തിരുവോഓണത്തിന് 11 ദിവസം ഉള്ളപ്പോഴും വസ്ത്ര വ്യാപാരസ്ഥാപനങ്ങളിൽ വൻ തിരക്കാണ്. ചിങ്ങം പിറന്നതോടെ ഓണക്കച്ചവടം പൊടിപൊടിക്കുകയാണ്. ഓഫറുകളുടെ ഓണമഴ ഓഫറുകളുടെ പെരുമഴയുമായി
തിരുവനന്തപുരം∙ പൂവിളികളുയരാൻ ഇനി 2 നാൾ മാത്രം ബാക്കി നിൽക്കെ ഓണത്തിരക്കിൽ അലിയുകയാണ് നാട്. ഞായറാഴ്ചയാണ് അത്തം. തിരുവോഓണത്തിന് 11 ദിവസം ഉള്ളപ്പോഴും വസ്ത്ര വ്യാപാരസ്ഥാപനങ്ങളിൽ വൻ തിരക്കാണ്. ചിങ്ങം പിറന്നതോടെ ഓണക്കച്ചവടം പൊടിപൊടിക്കുകയാണ്. ഓഫറുകളുടെ ഓണമഴ ഓഫറുകളുടെ പെരുമഴയുമായി
തിരുവനന്തപുരം∙ പൂവിളികളുയരാൻ ഇനി 2 നാൾ മാത്രം ബാക്കി നിൽക്കെ ഓണത്തിരക്കിൽ അലിയുകയാണ് നാട്. ഞായറാഴ്ചയാണ് അത്തം. തിരുവോഓണത്തിന് 11 ദിവസം ഉള്ളപ്പോഴും വസ്ത്ര വ്യാപാരസ്ഥാപനങ്ങളിൽ വൻ തിരക്കാണ്. ചിങ്ങം പിറന്നതോടെ ഓണക്കച്ചവടം പൊടിപൊടിക്കുകയാണ്.
ഓഫറുകളുടെഓണമഴ
ഓഫറുകളുടെ പെരുമഴയുമായി വസ്ത്ര–ഇലക്ട്രോണിക് ഉപകരണ വ്യാപാര സ്ഥാപനങ്ങൾ മത്സരത്തിലാണ്. തമിഴ്നാട്, കർണാടക, മുംബൈ എന്നിവിടങ്ങളിൽ നിന്ന് വസ്ത്രങ്ങളുടെ ലോഡുകൾ ഇതിനകം തന്നെ തലസ്ഥാനത്തെ വസ്ത്ര വിൽപനശാലകളിൽ എത്തി. ജനങ്ങളെ ആകർഷിക്കാൻ എല്ലാവരും വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. വസ്ത്രവിൽപനശാലകളിൽ വൈകിട്ട് വൻ തിരക്കാണ്. ഇലക്ട്രോണിക് ഉപകരണ വ്യാപാര സ്ഥാപനങ്ങളും ഇതിനകം ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ടിവി, ഫ്രിജ്, വാഷിങ് മെഷീൻ തുടങ്ങിയവയ്ക്കാണ് ആവശ്യക്കാർ കൂടുതൽ.
മഴയില്ലാത്തതും വിൽപനക്കാർക്ക് പ്രതീക്ഷ പകരുന്നു. ഖാദി––കൈത്തറി വിൽപനശാലകളും നഗരത്തിൽ ആരംഭിച്ചിട്ടുണ്ട്. ഓണം അടുത്തതോടെ വഴിയോരക്കച്ചവടവും ഉഷാറാണ്. കിഴക്കേകോട്ടയിൽ ഇപ്പോൾ തന്നെ വിൽപ്പനക്കാർ ഇടക്കാല വിൽപനകേന്ദ്രങ്ങൾ ആരംഭിച്ചു. വരും ദിവങ്ങളിൽ നഗരത്തിന്റെ മറ്റിടങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. വിൽപനക്കാരിലേറെയും തമിഴ്നാട്ടിൽ നിന്ന് ഉള്ളവർ. ഭക്ഷണ ശാലകളിലും തിരക്ക് കൂടി. പുതിയ ചിത്രങ്ങൾ റിലീസ് ചെയ്തതോടെ തിയറ്ററുകളിലും തിരക്കേറി.
വൻ വിലക്കയറ്റത്തിന്റെ പിടിയിലമർന്ന പലവ്യഞ്ജന–പച്ചക്കറി വിപണിയിൽ ഇപ്പോൾ നേരിയ വിലക്കുറവുള്ളതായി വ്യാപാരികൾ. സർക്കാർ വിപണന മേളകൾ തുടങ്ങുന്നതോടെ വില കുറയുമെന്ന പ്രതീക്ഷയിലാണ് ജനം. ഓണ സദ്യയ്ക്കായി മുൻകൂർ ബുക് ചെയ്യുന്നതിന് കേറ്ററിങ് സ്ഥാപനങ്ങളും മത്സരം തുടങ്ങി. ഇത്തവണ റെക്കോർഡ് ബുക്കങ് ആണെന്ന് ഉടമകൾ പറയുന്നു. പുത്തരിക്കണ്ടം മൈതാനയിൽ സർക്കസ് കാണാനും തിരക്കാണ്.
നിറമണിയാൻ പൂ വിപണി
അത്തം എത്തുന്നതോടെ പൂക്കൾക്ക് വൻഡിമാൻഡാകും. വെള്ള ജമന്തി, വാടാമുല്ല, വെള്ള അരളി, കടും ചുവപ്പ് അരളി എന്നിവയ്ക്കാണ് കൂടുതൽ ആവശ്യക്കാർ. വെള്ള ജമന്തിക്ക് നിലവിൽ കിലോയ്ക്ക് 350 മുതൽ 400 രൂപ വരെയാണ് വില. വെള്ള ജമന്തി മൂന്നിനങ്ങളാണ് വിൽപനയ്ക്ക് എത്തിച്ചിരിക്കുന്നത്. 200 രൂപയ്ക്കു മുകളിലാണ് വാടാമുല്ലയ്ക്ക്. മഞ്ഞ ജമന്തിക്കും ആവശ്യക്കാർ ഏറെ. കിലോയ്ക്ക് 250 രൂപ വരെ. മഞ്ഞ കേന്തി, ഓറഞ്ച് കേന്തി എന്നിവയും അത്തപ്പൂക്കളം ഒരുക്കാൻ ഉപയോഗിക്കുന്നുണ്ട്.
100 മുതൽ 150 വരെയാണ് വില. പൂക്കളത്തിന് കൂടുതലായി ഉപയോഗിക്കുന്ന വെള്ള അരളിക്ക് 380, ചുവന്ന അരളിക്ക് 380 മുതൽ 400 രൂപ വരെയും വിലയുണ്ട്. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് ചാല മാർക്കറ്റിലേക്ക് പൂക്കൾ എത്തിക്കുന്നത്. ഉൽപാദനം കുറയുകയും, ആവശ്യക്കാർ കൂടുകയും ചെയ്യുന്ന സാഹചര്യമാണ് പൂവിപണിയിൽ ഇപ്പോഴെന്നും അത്തം തുടങ്ങുന്നതോടെ പൂക്കളുടെ വില ഉയരാൻ സാധ്യതയുണ്ടെന്നും വിൽപനക്കാർ പറയുന്നു. മുല്ല, പിച്ചി എന്നിവയ്ക്ക് കിലോയ്ക്ക് 1000 മുതൽ 1200 രൂപ വരെ വിലയുണ്ട്. ചിലയിടങ്ങളിൽ 750 രൂപയ്ക്കാണ് പിച്ചി വിൽക്കുന്നത്.
ഓണം വാരാഘോഷം 27 മുതൽ
വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണാഘോഷം 27 മുതൽ അടുത്ത മാസം 2 വരെ നടക്കും. വിപുലമായ പരിപാടികളാണ് ഇത്തവണ ഒരുക്കുക. ജില്ലാ കേന്ദ്രങ്ങളിലും ആഘോഷങ്ങൾ നടക്കും. വെർച്വൽ പൂക്കളം ഉൾപ്പെടെ ഓൺലൈൻ ആഘോഷങ്ങളും ഇത്തവണ ഉണ്ടാകും. ഘോഷയാത്ര പൊലിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ് സർക്കാർ. ഓണാഘോഷത്തോടനുബന്ധിച്ച് സർക്കാർ –സ്വകാര്യ സ്ഥാപനങ്ങളിൽ വൈദ്യുത ദീപാലങ്കാരങ്ങൾ സജ്ജമാക്കുന്ന ജോലികളും നടന്നു വരികയാണ്.
പോക്കറ്റടി സൂക്ഷിക്കുക
സർക്കാർ ജീവനക്കാർക്ക് ബോണസ്, ഉത്സവ ബത്ത, അഡ്വാൻസ് എന്നിവ ഈയാഴ്ച വിതരണം ചെയ്യും ഇതോടെ വിൽപനശാലകളിൽ തിരക്ക് കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്. പോക്കറ്റടിക്കാരെ സൂക്ഷിക്കണം എന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് വീടു പൂട്ടി പോകുന്നവർ വിവരം അതത് പൊലീസ് സ്റ്റേഷനുകളിൽ അറിയിക്കണം എന്നും പൊലീസ് നിർദേശിച്ചു. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ ജില്ലയിൽ വാഹന പരിശോധന കർശനമാക്കാനും നിർദേശിച്ചു. ഓണത്തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ പൊലീസുകാരെ വരും ദിവസങ്ങളിൽ ജില്ലാ കേന്ദ്രങ്ങളിൽ നിയോഗിക്കും.
സപ്ലൈകോ മേള ഇന്ന് മുതൽ
സപ്ലൈകോ ഓണം മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് 3.30ന് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിക്കും. മന്ത്രി ആന്റണി രാജു ആദ്യവിൽപന നടത്തും. മന്ത്രി വി. ശിവൻകുട്ടി ശബരി ഉൽപന്നങ്ങളുടെ റീബ്രാൻഡിങ്ങും പുതിയ ശബരി ഉൽപന്നങ്ങളുടെ പരിചയപ്പെടുത്തലും നിർവഹിക്കും.
സപ്ലൈകോ ഓണം ജില്ലാ ഫെയറുകളിൽ എല്ലാ നിത്യോപയോഗ സാധനങ്ങളും വിലക്കുറവിൽ ലഭ്യമാണ്. വിപണന കേന്ദ്രങ്ങളിൽ നിന്നും വാങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് 5 മുതൽ 50 % വരെ വിലക്കുറവും വിവിധ ഉൽപന്നങ്ങളുടെ കോംബോ ഓഫറും ലഭിക്കും. പുത്തരിക്കണ്ടം മൈതാനത്തെ ഓണം ഫെയർ ഈ മാസം 28 വരെയുണ്ടാകും. താലൂക്ക് ഫെയറുകൾ 23 മുതൽ 28 വരെയും, ഓണം മാർക്കറ്റുകൾ, ഓണം മിനി ഫെയറുകൾ എന്നിവ 23 മുതൽ 28 വരെയും വിപണന കേന്ദ്രങ്ങളോട് ചേർന്ന് നടക്കും. എല്ലാ താലൂക്ക് ഫെയറുകളും രാവിലെ 9 മുതൽ രാത്രി 9 വരെയും മിനി ഫെയറുകൾ രാവിലെ 10 മുതൽ രാത്രി 8 വരെയും ഇടവേളയില്ലാതെ പ്രവർത്തിക്കും. കൃഷി വകുപ്പിന്റെ ഓണച്ചന്തകൾ 25 ന് തുടങ്ങും. 28 വരെ പ്രവർത്തിക്കും.
കൺസ്യൂമർഫെഡ് മേള നാളെ മുതൽ
കൺസ്യൂമർഫെഡിന്റെ സഹകരണ ഓണം വിപണികൾക്ക് നാളെ തുടക്കമാകും. 28 വരെ പ്രവർത്തിക്കും. 1500 ഓണച്ചന്തകളാണ് പ്രവർത്തിക്കുക. സംസ്ഥാനതല ഉദ്ഘാടനം 20 ന് 11.30ന് എറണാകുളത്ത് കൺസ്യൂമർഫെഡ് ആസ്ഥാനമന്ദിരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
സർക്കാർ സബ്സിഡിയോടെ 13 ഇനങ്ങളാണ് നൽകുന്നത്. റേഷൻ കാർഡ് മുഖേനയാണ് സബ്സിഡി സാധനങ്ങൾ വിൽക്കുന്നത്. ഒരു കുടുംബത്തിന് ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ (നോൺ സബ്സിഡി ഇനങ്ങൾ) പൊതുവിപണിയെക്കാൾ 10% മുതൽ 40% ശതമാനം വിലക്കുറവിലാണ് വിൽപന നടത്തുന്നത് എന്ന് അധികൃതർ പറഞ്ഞു.
സബ്സിഡിക്കായി നിജപ്പെടുത്തിയിട്ടുള്ള താഴെ പറയുന്ന ഇനങ്ങൾ റേഷൻ കാർഡിന്റെ അടിസ്ഥാനത്തിൽ സബ്സിഡി കാലയളവിൽ ഒരു കുടുംബത്തിന് ലഭിക്കും. ഇനം, സബ്സിഡി കാലയളവിൽ ഒരു കുടുംബത്തിന് നൽകേണ്ട അളവ് എന്നീ ക്രമത്തിൽ:
∙ജയ അരി, കുറുവ അരി, കുത്തരി– 5 കിലോ(ഏതെങ്കിലും ഒരെണ്ണം)
∙പച്ചരി – 2 കിലോ
∙പഞ്ചസാര – 1 കിലോ
∙ചെറുപയർ – അര കിലോ
∙വൻകടല – അര കിലോ
∙ഉഴുന്ന് – അര കിലോ
∙വൻപയർ – അര കിലോ
∙തുവരപരിപ്പ് – അര കിലോ
∙മുളക് – അര കിലോ
∙മല്ലി – അര കിലോ
∙വെളിച്ചെണ്ണ– 500 മില്ലി