ഗുരുദേവ ജയന്തി ആഘോഷങ്ങൾ: അരുവിപ്പുറം ക്ഷേത്രം ഒരുങ്ങി
നെയ്യാറ്റിൻകര ∙ ശ്രീനാരായണഗുരു ശിവ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ക്ഷേത്രത്തിൽ ഗുരുദേവന്റെ 169–ാം ജയന്തി ആഘോഷത്തിന്റെ മുന്നൊരുക്കങ്ങൾ തുടങ്ങി. ജയന്തി ദിനമായ 31ന് രാവിലെ 11ന് നടത്തുന്ന ജയന്തി സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അധ്യക്ഷത വഹിക്കും. എംഎൽഎമാരായ

നെയ്യാറ്റിൻകര ∙ ശ്രീനാരായണഗുരു ശിവ പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ക്ഷേത്രത്തിൽ ഗുരുദേവന്റെ 169–ാം ജയന്തി ആഘോഷത്തിന്റെ മുന്നൊരുക്കങ്ങൾ തുടങ്ങി. ജയന്തി ദിനമായ 31ന് രാവിലെ 11ന് നടത്തുന്ന ജയന്തി സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അധ്യക്ഷത വഹിക്കും. എംഎൽഎമാരായ സി.കെ.ഹരീന്ദ്രൻ, എം.വിൻസെന്റ്, കെ.ആൻസലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിക്കും.
സമ്മേളനത്തിനു മുന്നോടിയായി ഹോമ മന്ത്രജപം, ഗുരുവിന്റെ മൂലമന്ത്ര ജപം ഉൾപ്പെടെ വിവിധ പരിപാടികൾ നടത്തും. സമ്മേളനത്തിനു ശേഷം ചതയദിന സദ്യയുമുണ്ട്. പ്രകാശ പൂർണമായ ലോകത്തേക്കു ചുവടു വയ്ക്കാൻ പര്യാപ്തമായ കാര്യ ക്രമങ്ങളാണ് ചതയദിന ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളതെന്ന് സ്വാമി സാന്ദ്രാനന്ദ വിശദീകരിച്ചു.