തിരുവനന്തപുരം ∙ ചന്ദ്രയാൻ ദൗത്യം തിരുവനന്തപുരം എൻജിനീയറിങ് കോളജിന്റെ (സിഇടി) പൂർവ വിദ്യാർഥി സംഗമം കൂടിയായിരുന്നു. സിഇടിയിൽ നിന്ന് 1981–86 ബാച്ചിൽ മെക്കാനിക്കൽ, ഇലക്ട്രോണിക്സ് വിദ്യാർഥികളായിരുന്നവർ തന്നെ ഒരു ഡസനോളം പേരുണ്ട്. പ്രധാന ചുമതലകൾ വഹിച്ചിരുന്നവർ മാത്രമാണിത്. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ചന്ദ്രയാൻ ദൗത്യം തിരുവനന്തപുരം എൻജിനീയറിങ് കോളജിന്റെ (സിഇടി) പൂർവ വിദ്യാർഥി സംഗമം കൂടിയായിരുന്നു. സിഇടിയിൽ നിന്ന് 1981–86 ബാച്ചിൽ മെക്കാനിക്കൽ, ഇലക്ട്രോണിക്സ് വിദ്യാർഥികളായിരുന്നവർ തന്നെ ഒരു ഡസനോളം പേരുണ്ട്. പ്രധാന ചുമതലകൾ വഹിച്ചിരുന്നവർ മാത്രമാണിത്.

ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വിക്ഷേപണം നടത്തിയ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിന്റെ (എസ്ഡിഎസ്‌സി–ഷാർ) ഡയറക്ടർ എ.രാജരാജൻ ഈ ബാച്ചിൽ മെക്കാനിക്കൽ എൻജിനീയറിങ്ങും നേരത്തെ ഫ്ലൈറ്റ് റെഡിനസ് റിവ്യൂ കമ്മിറ്റി ചെയർമാനും നിലവിൽ തിരുവനന്തപുരത്ത് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിനു (ഇസ്റോ) കീഴിലുള്ള  ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റിന്റെ ഡയറക്ടറുമായ ഇ.എസ്.പത്മകുമാർ ഈ ബാച്ചിലെ ഇലക്ട്രോണിക്സ് വിദ്യാർഥിയായിരുന്നു. ചന്ദ്രയാൻ ദൗത്യത്തിലെ പ്രധാനപ്പെട്ട സെൻസറുകൾ നിർമിച്ചത് ഈ യൂണിറ്റ് ആണ്.

ADVERTISEMENT

എൽവിഎം 3–എം 4 ദൗത്യത്തിന്റെ പ്രോജക്ട് ഡയറക്ടർ എസ്.മോഹൻകുമാർ, ചന്ദ്രയാൻ മിഷൻ അസോഷ്യേറ്റ് ഡയറക്ടർ ജി.നാരായണൻ, വിഎസ്എസ്‌സി കൺട്രോൾ സിസ്റ്റം ഗ്രൂപ്പ് ഡയറക്ടർ എസ്.കുമാർ, മെക്കാനിക്കൽ ഇന്റഗ്രേഷൻ വിഭാഗം ഹെഡ് രാജ്കുമാർ, മുരളി ശങ്കർ, അരുൺകുമാർ, പി.ആർ.ഹരികുമാർ, എൻ.സതീഷ്കുമാർ, ജി.കൃഷ്ണകുമാർ തുടങ്ങിയവരെല്ലാം രാജരാജനോടൊപ്പം മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ പഠിച്ചിറങ്ങിയതാണ്. പത്മകുമാറിന്റെ സഹപാഠികളായിരുന്നു ചന്ദ്രയാന്റെ ഏവിയോണിക്സ് വിഭാഗം ഡപ്യൂട്ടി ഡയറക്ടർ അതുല ദേവി, അസോഷ്യേറ്റ് ഡയറക്ടർ എ.ഷൂജ, സിസ്റ്റംസ് റിലയബിലിറ്റി ഡപ്യൂട്ടി ഡയറക്ടർ ടി.ഗോപാലകൃഷ്ണൻ തുടങ്ങിയവർ. ഇതിനു പുറമേ മറ്റു ബാച്ചുകളിൽ നിന്നും ഇസ്റോയിലെത്തി ചന്ദ്രയാൻ ദൗത്യത്തിന്റെ ഭാഗമായവരുണ്ട്.