ഓണം വാരാഘോഷത്തിന് നാളെ തുടക്കം
തിരുവനന്തപുരം∙ ഓണം വാരാഘോഷത്തിന് നാളെ തുടക്കമാകും. 'ഓണം ഒരുമയുടെ ഈണം' എന്ന പ്രമേയത്തിൽ സെപ്റ്റംബർ രണ്ട് വരെ വിപുലമായ പരിപാടികളോടെയാണ് സർക്കാർ ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ പരമ്പരാഗതവും തനിമ തുടിക്കുന്നതുമായ കലാരൂപങ്ങൾക്കൊപ്പം ആധുനിക കലകളും സംഗീത, ദൃശ്യ വിരുന്നുകളും ആയോധന
തിരുവനന്തപുരം∙ ഓണം വാരാഘോഷത്തിന് നാളെ തുടക്കമാകും. 'ഓണം ഒരുമയുടെ ഈണം' എന്ന പ്രമേയത്തിൽ സെപ്റ്റംബർ രണ്ട് വരെ വിപുലമായ പരിപാടികളോടെയാണ് സർക്കാർ ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ പരമ്പരാഗതവും തനിമ തുടിക്കുന്നതുമായ കലാരൂപങ്ങൾക്കൊപ്പം ആധുനിക കലകളും സംഗീത, ദൃശ്യ വിരുന്നുകളും ആയോധന
തിരുവനന്തപുരം∙ ഓണം വാരാഘോഷത്തിന് നാളെ തുടക്കമാകും. 'ഓണം ഒരുമയുടെ ഈണം' എന്ന പ്രമേയത്തിൽ സെപ്റ്റംബർ രണ്ട് വരെ വിപുലമായ പരിപാടികളോടെയാണ് സർക്കാർ ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ പരമ്പരാഗതവും തനിമ തുടിക്കുന്നതുമായ കലാരൂപങ്ങൾക്കൊപ്പം ആധുനിക കലകളും സംഗീത, ദൃശ്യ വിരുന്നുകളും ആയോധന
തിരുവനന്തപുരം∙ ഓണം വാരാഘോഷത്തിന് നാളെ തുടക്കമാകും. 'ഓണം ഒരുമയുടെ ഈണം' എന്ന പ്രമേയത്തിൽ സെപ്റ്റംബർ രണ്ട് വരെ വിപുലമായ പരിപാടികളോടെയാണ് സർക്കാർ ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ പരമ്പരാഗതവും തനിമ തുടിക്കുന്നതുമായ കലാരൂപങ്ങൾക്കൊപ്പം ആധുനിക കലകളും സംഗീത, ദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളും ആഘോഷത്തിന്റെ ഭാഗമാകും. സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് ആറിന് കനകക്കുന്ന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.
സ്പീക്കർ എ.എൻ ഷംസീർ, മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, വി.ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ അനിൽ, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, മേയർ ആര്യ രാജേന്ദ്രൻ, എംപിമാരായ ഡോ. ശശി തരൂർ, എ.എ റഹീം, ബിനോയ് വിശ്വം, ഡോ. ജോൺ ബ്രിട്ടാസ്, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ പങ്കെടുക്കും. നർത്തകി ഡോ. മല്ലിക സാരാഭായ്, നടൻ ഫഹദ് ഫാസിൽ എന്നിവർ മുഖ്യാതിഥികളാകും.
ആക്കുളത്തും ആഘോഷ രാവുകൾ
തിരുവനന്തപുരം ∙ കലാ മാമാങ്കത്തിന് സാക്ഷിയാകാൻ ഒരുങ്ങി ആക്കുളം ടൂറിസ്റ്റ് വില്ലേജ്. ഓണം വാരാഘോഷത്തിന്റെ ഭാഗമായി മറ്റന്നാൾ മുതൽ സെപ്റ്റംബർ ഒന്ന് വരെ ആക്കുളം ടൂറിസ്റ്റ് വില്ലേജ് വിവിധ കലാ പരിപാടികളാൽ സമ്പന്നമാകും. എല്ലാ ദിവസവും വൈകിട്ട് 4 മണി മുതൽ ഭരതനാട്യം, ചെണ്ട - വയലിൻ ഫ്യൂഷൻ, നാടകം, കഥാ പ്രസംഗം,കരോക്കെ ഗാനമേള, ഓർക്കസ്ട്ര മ്യൂസിക്,മാജിക് ഷോ, മ്യൂസിക് ബാൻഡ് തുടങ്ങിയവ ഉണ്ടാകും. പഴമയുടെ പാരമ്പര്യം വിളിച്ചോതുന്ന മിഴാവ് മേളം, ചാക്യാർ കൂത്ത്, വിൽപാട്ട്, തോൽപാവക്കൂത്ത് തുടങ്ങിയ വിവിധ കലാരൂപങ്ങൾ അവതരിപ്പിക്കും.
കഴക്കൂട്ടം മണ്ഡലത്തിൽ
കഴക്കൂട്ടം∙ ഓണം വാരാഘോഷത്തിനു കഴക്കൂട്ടം മണ്ഡലത്തിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി എന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ.
28 മുതൽ സെപ്റ്റംബർ ഒന്നു വരെ നടക്കുന്ന ആഘോഷത്തിന് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം കൺവൻഷൻ സെന്റർ ,കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനു മുന്നിലെ മൈതാനം, ആക്കുളം വിനോദസഞ്ചാര ഗ്രാമം, വേളി ടൂറിസ്റ്റ് വില്ലേജ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മടവൂർപാറ ഗുഹാക്ഷേത്ര പരിസരത്തുമാണ് ഇത്തവണ വേദികൾ. അഞ്ചിടങ്ങളിലെയും ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.
ഫ്രണ്ട്സ് ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് കൺസ്യൂമേഴ്സ്
തിരുവനന്തപുരം ∙ കെഎസ്ഇബിയിൽ നിന്ന് വിരമിച്ച ഓഫിസർമാരുടെ സംഘടനയായ ഫ്രണ്ട്സ് ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് കൺസ്യൂമേഴ്സിന്റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. കേരള ശാസ്ത്ര സാഹിത്യ പ്രസിഡന്റ് ബി.രമേശ്, കെ.പുരുഷോത്തമൻ, വാമദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.
മണ്ണന്തലയിൽ ഓണാഘോഷം
തിരുവനന്തപുരം∙മണ്ണന്തല ജനമൈത്രി പൊലീസ്, റസിഡന്റ്സ് അസോസിയേഷനുകളുടെ സംയുക്ത സംഘടനയായ കോറം, മറ്റു വിവിധ സംഘടനകൾ, പൊതുജനങ്ങൾ എന്നിവർ നേതൃത്വം നൽകുന്ന ഈ വർഷത്തെ ഓണാഘോഷം നാളെ മണ്ണന്തലയിൽ നടക്കും. രാവിലെ 8.30ന് മണ്ണന്തല ജംക്‌ഷനിൽ നിന്ന് വിവിധ കലാരൂപങ്ങളുടെയും മേളങ്ങളുടെയും അകമ്പടിയോടെ നടക്കുന്ന ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കം കുറിക്കും. തുടർന്ന് മണ്ണന്തല പൊലീസ് സ്റ്റേഷൻ അങ്കണത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടികൾ സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്യും.
നോർക്ക റൂട്ട്സ്
തിരുവനന്തപുരം∙ നോർക്ക റൂട്ട്സിൽ ജീവനക്കാരുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. അത്തപ്പൂക്കളവും ഓണസദ്യയും ഒരുക്കിയാണ് ജീവനക്കാർ ഓണത്തെ വരവേറ്റത്. തൈക്കാട് നോർക്ക സെന്ററിൽ നടന്ന ആഘോഷച്ചടങ്ങ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് തിരുവനന്തപുരം ശ്യംചന്ദ്.സി, നോർക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത്ത് കോളശ്ശേരി നോർക്ക റൂട്ട്സ് ഉദ്യോഗസ്ഥർ മറ്റ് ജീവനക്കാർ എന്നിവർ ആഘോഷങ്ങളുടെ ഭാഗമായി
ഉമ്മമാർക്ക് ഒരു പൊന്നോണം
തിരുവനന്തപുരം ∙ നേമം ശ്രീഋഷി ഗ്ലോബൽ സത്സംഗം ഒാണാഘോഷത്തോടനുബന്ധിച്ച് ‘ഉമ്മമാർക്ക് ഒരു പൊന്നോണം ’എന്ന പേരിൽ വ്യത്യസ്തമായ ആഘോഷം സംഘടിപ്പിക്കുന്നു. നേമത്തും പരിസരത്തുമുള്ള 51 മുസ്ലിം വനിതകളെ ക്ഷണിച്ച് ‘ഒാണസദ്യയും ഒാണപ്പുടവയും’ നൽകുന്നതാണ് ചടങ്ങെന്ന് സത്സംഗം സ്ഥാപക ഗുരു ഋഷിസാഗർ അറിയിച്ചു. .
മലയിൻകീഴിൽ ‘ ആനപ്പാറ ഫെസ്റ്റി’ന് വർണാഭമായ തുടക്കം
മലയിൻകീഴ് ∙ പഞ്ചായത്തിലെ ഓണാഘോഷം ‘ ആനപ്പാറ ഫെസ്റ്റ് ’ മലയിൻകീഴ് ആനപ്പാറ കുന്നിൽ തിരിതെളിഞ്ഞു. കുടുംബശ്രീ പ്രവർത്തകരും വാദ്യമേളങ്ങളും അണിനിരന്ന വർണാഭമായ ഘോഷയാത്രയോടെ ആണ് തുടക്കം. ഐ.ബി.സതീഷ് എംഎൽഎ 9 നാൾ നീളുന്ന ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചു. ‘ ആനപ്പാറ ’ പുരസ്കാരം റിട്ട.അധ്യാപകനും സാമൂഹിക പ്രവർത്തകനുമായ സി.ബാലചന്ദ്രൻ എംഎൽഎയിൽ നിന്ന് ഏറ്റുവാങ്ങി. പ്രസിഡന്റ് എ.വത്സലകുമാരി അധ്യക്ഷയായി.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, സാഹിത്യകാരൻ പി.കെ.രാജശേഖരൻ, ജില്ലാ പഞ്ചായത്തംഗം വിളപ്പിൽ രാധാകൃഷ്ണൻ, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺ ഗോപി, നേമം ബ്ലോക്ക് പ്രസിഡന്റ് എസ്.കെ.പ്രീജ, വൈസ്പ്രസിഡന്റ് എസ്.ചന്ദ്രൻ നായർ, പഞ്ചായത്ത് വൈസ്പ്രസിഡന്റ് എസ്.സുരേഷ് ബാബു, ഗ്രാമ– ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് സെക്രട്ടറി എം.എ.ബിന്ദു രാജ് രചിച്ച ‘ നർമദളങ്ങൾ ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. കുടുംബശ്രീയുടെ സഹകരണത്തോടെ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഫെസ്റ്റിൽ വിവിധ കലാപരിപാടികൾ മത്സരങ്ങൾ , അമ്യൂസ്മെന്റ് പാർക്ക്, സ്റ്റേജ് ഷോ, പെറ്റ്ഷോ, ഫുഡ് സ്റ്റാൾ എന്നിവയുണ്ട്. സെപ്റ്റംബർ 2നു സമാപിക്കും. ഇന്നു രാത്രി 7നു നാടകം, 8നു ഗാനമേള. നാളെ വൈകിട്ട് 5.30നു കുടുംബശ്രീ പരിപാടികൾ, 6.30ന് ഡാൻസ്, 8നു തെയ്യം. തിങ്നുന് നാടൻപാട്ട്, 2നു രാത്രി 7.30ന് ചെണ്ട ഫ്യൂഷൻ, 8.30ന് ഗാനമേള.