ഗോത്രവർഗ മേഖലകളിൽ 5000 പേർക്ക് ഓണക്കോടിയുമായി മൂകാംബിക ഡിവോട്ടീസ് ട്രസ്റ്റ്
തിരുവനന്തപുരം∙ മൂകാംബിക ഭക്തജനക്കൂട്ടായ്‌മയായ മൂകാംബിക ഡിവോട്ടീസ് ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ ഗോത്രവർഗ മേഖലകളിൽ 5000 പേർക്ക് ഓണക്കോടി വിതരണം ചെയ്യുന്നു. ഇതിന്റെ ഉദ്‌ഘാടനം പൊത്തോട് സെറ്റിൽമെന്റിൽ നടൻ സുരേഷ് ഗോപി നിർവഹിച്ചു. മൂകാംബിക ക്ഷേത്രത്തിലെ അർച്ചകൻ സുബ്രഹ്മണ്യ അഡിഗ

തിരുവനന്തപുരം∙ മൂകാംബിക ഭക്തജനക്കൂട്ടായ്‌മയായ മൂകാംബിക ഡിവോട്ടീസ് ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ ഗോത്രവർഗ മേഖലകളിൽ 5000 പേർക്ക് ഓണക്കോടി വിതരണം ചെയ്യുന്നു. ഇതിന്റെ ഉദ്‌ഘാടനം പൊത്തോട് സെറ്റിൽമെന്റിൽ നടൻ സുരേഷ് ഗോപി നിർവഹിച്ചു. മൂകാംബിക ക്ഷേത്രത്തിലെ അർച്ചകൻ സുബ്രഹ്മണ്യ അഡിഗ മുഖ്യാതിഥിയായിരുന്നു.
എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടന ഒന്നരവർഷത്തിലധികമായി വിവിധ സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നു. കഴിഞ്ഞ വർഷം 300 പേർക്ക് ഓണക്കോടി നൽകിയിരുന്നു. സംസ്ഥാനത്താകെ 60,000ലേറെ അംഗങ്ങളുണ്ട്.
ജീവകാരുണ്യപ്രവർത്തനം അമ്മ മൂകാംബികയ്ക്കുള്ള സമർപ്പണമാണെന്ന് ഭാരവാഹികൾ പറഞ്ഞു. 10,000 കുട്ടികൾക്ക് ഓണക്കോടികൾ നൽകുകയാണ് അടുത്ത ലക്ഷ്യം. നോക്കാനാരുമില്ലാത്തവർക്ക് മരുന്നുകളും ഭക്ഷണവും നൽകുന്ന പദ്ധതിയും ആലോചനയിലുണ്ട്.