അമിത അധ്വാനം, കൂലി 400 രൂപ മാത്രം; ഓണത്തിളക്കം നെയ്യുന്നവരുടെ കൈ നിറയുന്നില്ല
വിഴിഞ്ഞം ∙ ഓണക്കോടികളിൽ കൈത്തറി വസ്ത്രങ്ങൾക്ക് പകിട്ട് ഏറെ. വ്യത്യസ്ത നിറങ്ങളിലുള്ള കേരള സാരികൾ, വീതിയുള്ള പല ഡിസൈനുകളിലെ കസവു മുണ്ടുകൾ തുടങ്ങിയവയാണ് കൈത്തറികളുടെ സ്പെഷൽ. പയറ്റുവിള മേഖലകളിലെ വിവിധ തറികളിൽ നെയ്ത ഓണ വിപണന കേന്ദ്രങ്ങളിൽ എത്തിക്കഴിഞ്ഞു. പരമ്പരാഗത തൊഴിൽ മേഖലകളായ ഈ തറികളിൽ ഇത്തരം

വിഴിഞ്ഞം ∙ ഓണക്കോടികളിൽ കൈത്തറി വസ്ത്രങ്ങൾക്ക് പകിട്ട് ഏറെ. വ്യത്യസ്ത നിറങ്ങളിലുള്ള കേരള സാരികൾ, വീതിയുള്ള പല ഡിസൈനുകളിലെ കസവു മുണ്ടുകൾ തുടങ്ങിയവയാണ് കൈത്തറികളുടെ സ്പെഷൽ. പയറ്റുവിള മേഖലകളിലെ വിവിധ തറികളിൽ നെയ്ത ഓണ വിപണന കേന്ദ്രങ്ങളിൽ എത്തിക്കഴിഞ്ഞു. പരമ്പരാഗത തൊഴിൽ മേഖലകളായ ഈ തറികളിൽ ഇത്തരം വസ്ത്രങ്ങളുടെ നെയ്തെടുക്കൽ അതി സങ്കീർണമാണ്. തുടർച്ചയായ മണിക്കൂറുകൾ നീളുന്ന മനുഷ്യഅധ്വാനത്തിനൊടുവിലാണ് വേഷ്ടിയുടെ പിറവി. ഡിസൈനുകൾ അധികം വേണ്ട സാരികൾ മറ്റു വസ്ത്ര ഇനങ്ങൾ എന്നിവക്ക് അധ്വാന മണിക്കൂറുകൾ കൂടും.
പുലർച്ചെ മുതൽ വൈകിട്ടു വരെ തുടർച്ചയായി അധ്വാനിച്ചാൽ ഒരു നെയ്ത്തുകാരൻ ഒരു ദിവസം പരമാവധി ഒരു മുണ്ടു പൂർണമായി നെയ്തെടുക്കും. കൂലി 400 രൂപ മാത്രം. മേഖലകളിലെ തറികളിൽ പണി ചെയ്യുന്നവരേറെയും 50 പിന്നിട്ടവർ. കൂലിക്കുറവ്, അമിത അധ്വാനം, ആനുകൂല്യങ്ങളുടെ കുറവ് തുടങ്ങി പലകാരണങ്ങളാൽ പുതു തലമുറ ഈ രംഗത്തേക്കു വരുന്നില്ലെന്നു തൊഴിലാളികൾ പറയുന്നു. ലക്ഷങ്ങളുടെ കുടിശിക കിട്ടിനിരിക്കെ ഓണക്കാല ഇനങ്ങൾ ഹാൻടെക്സിനു കൊടുക്കാൻ നിർബന്ധിതരായി എന്നു തറിയുടമകൾ പറയുന്നു.