പോത്തൻകോട് ∙ ശക്തമായ മഴയിൽ മതിൽ ഇടിഞ്ഞു വാഹനം കൊണ്ടു വയ്ക്കാനായി കെട്ടിയിരുന്ന ഷെഡിനു മുകളിലേക്കു വീണു. ഷെഡിലുണ്ടായിരുന്ന രണ്ടു ബൈക്കുകൾക്ക് കേടുപറ്റി. അരുവിക്കരക്കോണം പറമ്പിൽ വീട്ടിൽ എസ്. അനിൽകുമാറിന്റെ വീടിന്റെ വലതു ഭാഗത്തുള്ള ഷെഡും അതിനു തൊട്ടടുത്തായുണ്ടായിരുന്ന മതിലുമാണ് തക‍ർന്നത്. തിങ്കളാഴ്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോത്തൻകോട് ∙ ശക്തമായ മഴയിൽ  മതിൽ ഇടിഞ്ഞു വാഹനം കൊണ്ടു വയ്ക്കാനായി കെട്ടിയിരുന്ന ഷെഡിനു മുകളിലേക്കു വീണു. ഷെഡിലുണ്ടായിരുന്ന രണ്ടു ബൈക്കുകൾക്ക് കേടുപറ്റി. അരുവിക്കരക്കോണം പറമ്പിൽ വീട്ടിൽ എസ്. അനിൽകുമാറിന്റെ വീടിന്റെ വലതു ഭാഗത്തുള്ള ഷെഡും അതിനു തൊട്ടടുത്തായുണ്ടായിരുന്ന മതിലുമാണ് തക‍ർന്നത്. തിങ്കളാഴ്ച രാത്രി ഏഴോടെയാണ് സംഭവം. മരുതുംമൂട് – അരുവിക്കരക്കോണം പൊതുമരാമത്തു റോഡിന്റെ വശങ്ങളിൽ ഓടയില്ലാത്തതാണ് വെള്ളപ്പാച്ചിലിനു കാരണമായിട്ടുള്ളത്.

റോഡിന്റെ ഇരുഭാഗത്തുള്ള വീടുകളെല്ലാം ഭീഷണി നേരിടുകയാണ്. ഇവിടെ ഓട വേണമെന്ന ആവശ്യം ജനപ്രതിനിധികളെ അറിയിച്ചിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായില്ല. പലഭാഗത്തായി 12 അടി മുതൽ 7 അടി വരെ ഉയരത്തിലും 30 മീറ്ററോളം നീളത്തിലും മതിൽ പണിയണമെങ്കിൽ 4 ലക്ഷം വേണ്ടി വരുമെന്നും അങ്ങനെ മതിൽ നിർമിച്ചാലും റോഡിൽ ഓട വരാത്തിടത്തോളം സുരക്ഷാ ഭീഷണിയുണ്ടെന്നും അനിൽകുമാർ പറയുന്നു.

ADVERTISEMENT

വിഴിഞ്ഞം∙വീടിന്റെ സംരക്ഷണഭിത്തിയിടിഞ്ഞ് വീണ് സമീപത്തെ കിണറിടിഞ്ഞു.കുടിവെള്ളം മുട്ടി വീട്ടുകാർ. വെങ്ങാനൂർ മണലി ചിഞ്ചു നിവാസിൽ ഭുവനേന്ദ്രന്റെ വീടിന്റെ കോൺക്രീറ്റ് സംരക്ഷണഭിത്തിയാണ് കഴിഞ്ഞ ദിവസത്തെ കനത്ത മഴക്കിടെ ഇടിഞ്ഞത്. ആളപായമില്ല. പുലർച്ചെ 5.30 തോടെ വൻ ശബ്ദത്തോടെയാണ് സംരക്ഷണഭിത്തി ഇടിഞ്ഞ് സമീപത്തെ കിണറിനു മുകളിലേക്ക് പതിച്ചത്. 

കിണറിന്റ സംരക്ഷണ ഭിത്തിയും വശങ്ങളും തകർന്നു. പമ്പുസെറ്റുൾപ്പെടെ കേടായതോടെ വെള്ളമെടുക്കാനാകാത്ത സ്ഥിതിയായി. കാൻസർ രോഗബാധിതയായ വീട്ടമ്മ ശ്രീലത ഇതോടെ ദുരിതത്തിലായി. ഭുവനേന്ദ്രന്റെ വീടിന് സമീപത്തെ മകളുടെ വീടിനോടു ചേർന്ന സംരക്ഷണ ഭിത്തിയാണ് കിണറിനു മുകളിലേക്ക് തകർന്നു വീണത്. കൂടുതൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ വീടിനും തകർച്ച ഭീക്ഷണിയുണ്ട്. 

ADVERTISEMENT

ചികിത്സയുടെ പേരിലുള്ള 5 ലക്ഷത്തിലധികം രൂപയുടെ കടബാധ്യതയ്ക്ക് പുറമെ കിണർ കൂടെ ഇടിഞ്ഞത് കുടുംബത്തിനു അധിക ബാധ്യതയായി.വില്ലേജ് അധികൃതരോടുൾപ്പെടെ വിവരം അറിയിച്ചുവെങ്കിലും വൈകിട്ടു വരെയും ബന്ധപ്പെട്ടവരാരും സംഭവ സ്ഥലം സന്ദർശിച്ചില്ല.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local