തിരുവനന്തപുരം∙ വിഴി​ഞ്ഞം തുറമുഖ നിർമാണം വൈകിയതു മൂലം സർക്കാർ നഷ്ടപരിഹാരം ആവശ്യപ്പെട്ടതിനെതിരെ അദാനി കമ്പനി നൽകിയ ആർബിട്രേഷൻ കേസിൽ കമ്പനിയുടെ വാദങ്ങൾ ഭാഗികമായി ശരിവച്ചു മന്ത്രി അഹമ്മദ് ദേവർകോവിൽ. കാലാവസ്ഥാ മാറ്റം, കോവിഡ്, വിവിധ സാങ്കേതിക പ്രശ്നങ്ങൾ എന്നിവ കാരണമാണു കരാറിൽ പറഞ്ഞ സമയത്തു നിർമാണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വിഴി​ഞ്ഞം തുറമുഖ നിർമാണം വൈകിയതു മൂലം സർക്കാർ നഷ്ടപരിഹാരം ആവശ്യപ്പെട്ടതിനെതിരെ അദാനി കമ്പനി നൽകിയ ആർബിട്രേഷൻ കേസിൽ കമ്പനിയുടെ  വാദങ്ങൾ ഭാഗികമായി ശരിവച്ചു  മന്ത്രി അഹമ്മദ് ദേവർകോവിൽ.   കാലാവസ്ഥാ മാറ്റം, കോവിഡ്, വിവിധ സാങ്കേതിക പ്രശ്നങ്ങൾ എന്നിവ  കാരണമാണു  കരാറിൽ പറഞ്ഞ സമയത്തു നിർമാണം തീരാത്തതെന്നാണു എഴുതിത്തയാറാക്കിയ പ്രസംഗത്തിൽ  മന്ത്രി പറഞ്ഞത്. തുറമുഖ ലോഗോ പ്രകാശനത്തിൽ അധ്യക്ഷനായിരുന്നു മന്ത്രി.

കമ്പനിയുടെ എതിർവാദം വകുപ്പുമന്ത്രി  അംഗീകരിച്ചതോടെ ആർബിട്രേഷനിൽ സർക്കാരിന്റെ നിലപാട് ദുർബലമാകും.  ആദ്യം 3 മാസവും, പിന്നീട് പിഴയോടു കൂടി 6 മാസവും കാലാവധി നീട്ടിക്കൊടുക്കാം. അവസാനത്തെ ആറു മാസം ദിവസം 12 ലക്ഷം രൂപ വച്ചു കമ്പനി പിഴയടയ്ക്കണമെന്നാണു  വ്യവസ്ഥ. 2015 ഡിസംബർ 5ന് ആരംഭിച്ച  ആദ്യഘട്ട നിർമാണം കരാർ പ്രകാരം 2019 ഡിസംബർ 3നു തീരേണ്ടതായിരുന്നു.

ADVERTISEMENT

കരാർ ലംഘനത്തിനു നഷ്ടപരിഹാരം ആവശ്യപ്പെട്ടു  സർക്കാർ നോട്ടിസ് അയച്ചപ്പോൾ, കോവിഡും ഓഖിയും മോശം കാലാവസ്ഥയുമടക്കം 17 കാരണങ്ങൾ ഉന്നയിച്ചു കമ്പനി മറുപടി നൽകി. ഇതു സർക്കാർ അംഗീകരിക്കാത്തതിനെത്തുടർന്നാണ് ആർബിട്രേഷൻ ഫയൽ ചെയ്തത്. 2018ലെ ഓഖി ചുഴലിക്കാറ്റിന്റെ പേരിൽ  കമ്പനി 16 മാസം സമയം നീട്ടിച്ചോദിച്ചെങ്കിലും സർക്കാർ ആവശ്യം തള്ളിയിരുന്നു.

കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി സമയം ആവശ്യപ്പെട്ടപ്പോൾ 34 ദിവസം മാത്രമാണ് അധികം നൽകിയത്.  2024 മേയിൽ ആദ്യഘട്ടം പൂർത്തീകരിക്കാമെന്നു കാണിച്ചു പുതുക്കിയ ഷെഡ്യൂൾ  കമ്പനി സർക്കാരിനു സമർപ്പിച്ചിരുന്നു. ആർബിട്രേഷൻ കേസിനെ പ്രതികൂലമായി ബാധിക്കുമെന്നു കണ്ടു സർക്കാർ  ഈ ഷെഡ്യൂൾ  അംഗീകരിച്ചിട്ടുമില്ല.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT