‘ഇന്ത്യ’യ്ക്ക് ഇനി ഒന്നിലേറെ അമ്മമാരുടെ വാത്സല്യം: അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി
തിരുവനന്തപുരം∙ അമ്മത്തൊട്ടിലിലൂടെ ശിശുക്ഷേമസമിതിയിലേക്ക് പുതിയ അതിഥിയെത്തി. തിങ്കൾ രാത്രി 9 ന് നഗരം നിദ്രയുടെ ആലസ്യത്തിലേക്ക് വഴുതി വീഴാൻ തുടങ്ങവെയാണ് കരുതലും സാന്ത്വനവും നിറഞ്ഞ ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് 3 മാസം പ്രായമുള്ള ആൺകുഞ്ഞ് എത്തിയത്. താരാട്ടു പാടി ഉറക്കുവാനും ഉമ്മ വച്ചുണർത്താനും കവിളിൽ

തിരുവനന്തപുരം∙ അമ്മത്തൊട്ടിലിലൂടെ ശിശുക്ഷേമസമിതിയിലേക്ക് പുതിയ അതിഥിയെത്തി. തിങ്കൾ രാത്രി 9 ന് നഗരം നിദ്രയുടെ ആലസ്യത്തിലേക്ക് വഴുതി വീഴാൻ തുടങ്ങവെയാണ് കരുതലും സാന്ത്വനവും നിറഞ്ഞ ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് 3 മാസം പ്രായമുള്ള ആൺകുഞ്ഞ് എത്തിയത്. താരാട്ടു പാടി ഉറക്കുവാനും ഉമ്മ വച്ചുണർത്താനും കവിളിൽ തലോടി വളർത്താനും അവനിനി ഒന്നല്ല, അനേകം അമ്മമാർ ഇവിടെയുണ്ടാകും.
പുതിയ കുരുന്നിന് ‘ഇന്ത്യ’യെന്നു പേരിട്ടതായി ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപി അറിയിച്ചു. അതിഥിയുടെ വരവറിയിച്ചുകൊണ്ട് ദത്തെടുക്കൽ കേന്ദ്രത്തിൽ സ്ഥാപിച്ചിട്ടുള്ള മോണിറ്ററിൽ കുട്ടിയുടെ ചിത്രവും ഭാരവും സൈറണും ആദ്യമെത്തി. ഓഫിസിൽ ഔദ്യോഗിക ജോലികളിൽ ഏർപ്പെട്ടിരുന്ന അരുൺഗോപിയുടെ മൊബൈൽ ഫോണിലേക്കും ബീപ് സന്ദേശമെത്തി. ജനറൽ സെക്രട്ടറിയും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ബി.എസ്.ദീപയും ആയമാരും സുരക്ഷാ ജീവനക്കാരും ഓടിയെത്തി തൊട്ടിലിൽ നിന്ന് കുട്ടിയെ വാരിയെടുക്കുകയായിരുന്നു.
തുടർന്ന് ആരോഗ്യ പരിശോധനയ്ക്കായി എസ്എടി ആശുപത്രിയിൽ എത്തിച്ചു. ഡോക്ടറുടെ നിർദേശാനുസരണം തുടർചികിത്സയ്ക്കായി കുട്ടി ആശുപത്രിയിൽ തുടരുകയാണ്. പുതിയ ഭരണസമിതി അധികാരത്തിൽ വന്നതിനു ശേഷം സംസ്ഥാനത്തെ അമ്മത്തൊട്ടിലുകളിൽ ലഭിച്ച കുട്ടികൾക്ക് ‘മഴ’, ‘വേനൽ’, ‘നില’, ‘അറിവ്’, ‘പ്രഗ്യാൻ ചന്ദ്ര’ എന്നിങ്ങനെ വ്യത്യസ്തമായ പേരുകളാണ് നൽകിയിരിക്കുന്നത്. മേയ് മാസത്തിൽ ലഭിച്ച ‘വേനൽ’ ദത്തെടുക്കൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് അച്ഛനമ്മമാരോടൊപ്പം 2 ദിവസം മുൻപ് ഇവിടെ നിന്നും യാത്രയായി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കാസർകോട് ദത്തെടുക്കൽ കേന്ദ്രങ്ങളിലും എറണാകുളം, പാലക്കാട്, കോഴിക്കോട് ശിശുപരിചരണ കേന്ദ്രങ്ങളിലുമായി 145 കുട്ടികളാണ് നിലവിൽ ശിശുക്ഷേമസിതിയുടെ പരിചരണത്തിലുള്ളത്. 2002 നവംബറിൽ പ്രവർത്തനമാരംഭിച്ച ശേഷം സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലുകൾ വഴി ലഭിക്കുന്ന 585–ാമത്തെ കുട്ടിയാണ് ഇന്ത്യ. കുഞ്ഞിന്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ഉണ്ടെങ്കിൽ സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.