തിരുവനന്തപുരം∙ ജില്ലയിൽ തുടർച്ചയായി രണ്ടാം ദിവസവും കനത്ത മഴ. ഇന്നലെ ഉച്ചവരെ പെയ്ത ശക്തമായ മഴയിൽ പലയിടങ്ങളിലായി വ്യാപക നാശനഷ്ടം സംഭവിച്ചു. നഗരത്തിലുൾപ്പെടെ ഒട്ടേറെ സ്ഥലങ്ങളിൽ റോഡിൽ വെള്ളക്കെട്ട് ഉണ്ടായി. കനത്ത മഴയിൽ ജില്ലയിലെ 6 വീടുകൾക്ക് ഭാഗികമായ നാശനഷ്ടം സംഭവിച്ചു. ഇന്നലെയും ജില്ലയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ജില്ലയിൽ തുടർച്ചയായി രണ്ടാം ദിവസവും കനത്ത മഴ. ഇന്നലെ ഉച്ചവരെ പെയ്ത ശക്തമായ മഴയിൽ പലയിടങ്ങളിലായി വ്യാപക നാശനഷ്ടം സംഭവിച്ചു. നഗരത്തിലുൾപ്പെടെ ഒട്ടേറെ സ്ഥലങ്ങളിൽ റോഡിൽ വെള്ളക്കെട്ട് ഉണ്ടായി. കനത്ത മഴയിൽ ജില്ലയിലെ 6  വീടുകൾക്ക് ഭാഗികമായ നാശനഷ്ടം സംഭവിച്ചു. ഇന്നലെയും ജില്ലയിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിരുന്നില്ല. എന്നാൽ രാവിലെ യെലോ അലർട്ട് പ്രഖ്യാപിക്കുകയും തുടർന്ന് ഉച്ചയോടെ ഓറഞ്ച് അലർട്ടാക്കി മാറ്റുകയും ചെയ്തു. ഉച്ചയ്ക്കു ശേഷം മഴയുടെ ശക്തി കുറഞ്ഞു. എന്നാൽ അടുത്ത ദിവസങ്ങളിലും ജില്ലയിൽ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ  വിദഗ്ധർ പറയുന്നു. മഴയെത്തുടർന്ന് സ്പോർട്സ് ഹബ്ബിലെ ഓസ്ട്രേലിയ–നെതർലൻഡ്സ് ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരം 5 മണിക്കൂറോളം വൈകിയാണ് ആരംഭിച്ചത്. 

∙ വാമനപുരം നദിയിലെ ജലനിരപ്പ് ഉയർന്നതോടെ പൊന്നാംചുണ്ട്, സൂര്യകാന്തി, ചിറ്റാർ പാലങ്ങൾ മുങ്ങി. ഇവിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. പൊന്മുടി സംസ്ഥാന ഹൈവേയിലെ ആനപ്പാറയിലും ചിറ്റാറിലും റോഡിൽ വെള്ളം കയറി. ജില്ലയിലെ മലയോര മേഖലയിൽ ഇന്നലെ വൈകിട്ടും ശക്തമായ മഴ പെയ്തു. 

ADVERTISEMENT

∙ തുടർച്ചയായ മഴയെത്തുടർന്ന് വെഞ്ഞാറമൂട് മേഖലയിൽ മിഴിയിൽ പ്രദേശത്ത് വീടുകൾക്ക് നാശം സംഭവിച്ചു. ഇവിടെ റോഡിനു കുറുകെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പ്രദേശത്ത് 2 വീടുകൾക്കാണ് നാശം സംഭവിച്ചത്.  കല്ലറ പാലോട് റോഡിൽ മൈലമൂടിനു സമീപം റോഡിനു കുറുകെ വലിയ മരം പിഴുതു വീണ് ഗതാഗതം തടസ്സപ്പെട്ടു. മരം വൈദ്യുതി ലൈനിലേക്ക് വീണ് ഇരുമ്പു പോസ്റ്റുകൾ ഒടിഞ്ഞു. 3 മണിക്കൂർ ഗതാഗതം സ്തംഭിച്ചു.  

∙ വെള്ളനാട്, ആര്യനാട്, ഉഴമലയ്ക്കൽ പഞ്ചായത്തുകളിലെ താഴ്ന്ന ഭാഗത്തെ കൃഷിയിടങ്ങളിൽ വെള്ളം കയറി. വെള്ളനാട് പഞ്ചായത്തിലെ വാളിയറ, കല്ലുപാലം ഭാഗത്താണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. വാഴക്കൃഷി ചെയ്ത സ്ഥലങ്ങളിൽ ആണ് കൂടുതലും വെളളം കയറിയത്. ആര്യനാട് പഞ്ചായത്തിലെ കെ‌ാക്കോട്ടേല, ചൂഴ ഭാഗങ്ങളിലെ കൃഷിയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. കരമനയാറിലും ചിറ്റാറിലും ജലനിരപ്പ് ഉയർന്നു. 

ADVERTISEMENT

ഡ്രജിങ് റദ്ദ് ചെയ്തു

ചിറയിൻകീഴ്∙ശക്മായ പേമാരിയും കടൽക്ഷോഭവും പ്രതികൂല കാലാവസ്ഥയും കാരണം ഇന്നലെ പുനരാരംഭിക്കേണ്ടിയിരുന്ന മുതലപ്പൊഴി അഴിമുഖ ഡ്രജിങ് താൽക്കാലികമായി റദ്ദു ചെയ്തു. ഡ്രജിങ് പൂർണതോതിൽ നടത്തുന്നതിനാവശ്യമായ ലോങ്ബൂം ക്രെയിൻ തുറമുഖ മുനമ്പിലെത്തിച്ചു ശേഷിച്ച നടപടിക്രമങ്ങൾ പൂർത്തീകരിച്ചതിനിടെയാണു ശക്തമായ കടൽക്ഷോഭം തീരത്തുണ്ടായത്. ഇന്നലെ രാവിലെ ഡ്രജിങുമായി ബന്ധപ്പെട്ടു വിദഗ്ധ തൊഴിലാളികളടങ്ങുന്ന സംഘം തുറമുഖതീരത്തെത്തിയിരുന്നു. കാലാവസ്ഥ അനുകൂലമായാൽ എത്രയും പെട്ടെന്നു ഡ്രജിങ് ആരംഭിക്കുമെന്ന് സൈറ്റ് സൂപ്പർവൈസർ അറിയിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT