ജപ്തി ഭീഷണിയിലായ കുടുംബത്തെ രക്ഷിച്ചത് വ്യാപാരി, 3 ലക്ഷം രൂപ വായ്പ കുടിശിക തീർത്തു
പാറശാല∙ ജപ്തി ഭീഷണിയിലായ കുടുംബത്തിന്റെ ബാധ്യതകൾ തീർത്തു വ്യാപാരി. 7 മാസം മുൻപ് രോഗം ബാധിച്ച് മരിച്ച ഉച്ചക്കടയിൽ ഹെയർ കട്ടിങ് സെന്റർ നടത്തിയിരുന്ന കൃഷ്ണകുമാറിന്റെ കുടുംബത്തിന്റെ 3 ലക്ഷം രൂപ വായ്പ കുടിശിക ഊരമ്പിൽ പ്രവർത്തിക്കുന്ന അരി മൊത്ത വ്യാപാര സ്ഥാപനമായ പോൾരാജ് ആൻഡ് കമ്പനി ഉടമ പോൾരാജ് ആണ്

പാറശാല∙ ജപ്തി ഭീഷണിയിലായ കുടുംബത്തിന്റെ ബാധ്യതകൾ തീർത്തു വ്യാപാരി. 7 മാസം മുൻപ് രോഗം ബാധിച്ച് മരിച്ച ഉച്ചക്കടയിൽ ഹെയർ കട്ടിങ് സെന്റർ നടത്തിയിരുന്ന കൃഷ്ണകുമാറിന്റെ കുടുംബത്തിന്റെ 3 ലക്ഷം രൂപ വായ്പ കുടിശിക ഊരമ്പിൽ പ്രവർത്തിക്കുന്ന അരി മൊത്ത വ്യാപാര സ്ഥാപനമായ പോൾരാജ് ആൻഡ് കമ്പനി ഉടമ പോൾരാജ് ആണ് ബാങ്കിൽ അടച്ചു തീർത്തത്. വായ്പയ്ക്കുള്ള ജാമ്യമായി നൽകിയിരുന്ന വീടിന്റെ പ്രമാണം മന്ത്രി റോഷി അഗസ്റ്റിൻ മരിച്ച കൃഷ്ണകുമാറിന്റെ ഭാര്യക്കു കൈമാറി. വർഷങ്ങൾക്ക് മുൻപ് കൃഷ്ണകുമാർ കുളത്തൂർ സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ ജപ്തിക്ക് ഉള്ള നടപടികൾ അടുത്തിടെ ബാങ്ക് തുടങ്ങി.
പതിനൊന്നും ഒൻപതും വയസ്സുള്ള മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ദുരവസ്ഥ അറിഞ്ഞതോടെ പോൾരാജ് ആൻഡ് കമ്പനി അധികൃതർ ബാങ്കുമായി ബന്ധപ്പെട്ട് ഉടൻ കുടിശിക തീർക്കുക ആയിരുന്നു. ജപ്തി ഭീഷണി നേരിട്ട ഒട്ടേറെ കുടുംബങ്ങളുടെ ബാധ്യതകൾ സ്ഥാപനം ഇടപെട്ട് പരിഹരിച്ചിട്ടുണ്ട്. പോൾരാജ് ആൻഡ് കമ്പനി എംഡി പോൾരാജ്, പാർട്ണർ ധനേഷ്, പിആർഒ സിന്ധുകുമാർ, ബാങ്ക് സെക്രട്ടറി ശ്രീകുമാർ, സഹായദാസ്, മുടിപ്പുര സുരേഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
English Summary: Heartwarming Story: Businessman saves grieving family from foreclosure