മഴ: ആറ്റിങ്ങലിൽ ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു
ആറ്റിങ്ങൽ: കനത്തമഴയിൽ വീടിനുള്ളിൽ വെള്ളം കയറിയതിനെത്തുടർന്ന് ആറ്റിങ്ങൽ നഗരസഭാപ്രദേശത്തെ ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. മാമം പറമ്പിൽവീട്ടിൽ കെ.അശോകനെയും കുടുംബത്തെയുമാണ് സമീപത്തെ അങ്കണവാടിയിലേക്കു മാറ്റിയത്. അശോകൻ ഭാര്യ ശകുന്തള മകൻ പ്രസാദ് എന്നിവരാണ് വീട്ടിൽ താമസിച്ചിരുന്നത്. ആറ്റിങ്ങൽ

ആറ്റിങ്ങൽ: കനത്തമഴയിൽ വീടിനുള്ളിൽ വെള്ളം കയറിയതിനെത്തുടർന്ന് ആറ്റിങ്ങൽ നഗരസഭാപ്രദേശത്തെ ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. മാമം പറമ്പിൽവീട്ടിൽ കെ.അശോകനെയും കുടുംബത്തെയുമാണ് സമീപത്തെ അങ്കണവാടിയിലേക്കു മാറ്റിയത്. അശോകൻ ഭാര്യ ശകുന്തള മകൻ പ്രസാദ് എന്നിവരാണ് വീട്ടിൽ താമസിച്ചിരുന്നത്. ആറ്റിങ്ങൽ ബൈപ്പാസിന്റെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ ഭാഗത്തുണ്ടായിരുന്ന തോട് മൂടിപ്പോയതാണ് ഇവിടെ വെള്ളം കയറാൻ കാരണമായത്.
നഗരസഭാധ്യക്ഷ എസ്.കുമാരിയുടെ നേതൃത്വത്തിൽ കൗൺസിലർമാർ സ്ഥലത്തെത്തുകയും കിഴുവിലം വില്ലേജ് ഓഫീസറെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്നാണ് ഈ കുടുംബത്തെ അങ്കണവാടിയിക്കു മാറ്റിയത്.കൊട്ടിയോട് കിഴക്കുപുറത്തെ ശ്രീശൈലം വീട്ടിലും വെള്ളം കയറി. നഗരസഭാധികൃതർ സ്ഥലം സന്ദർശിക്കുകയും സമീപത്ത് അടഞ്ഞുകിടന്ന തോടുകൾ തുറന്നുവിടാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇതേത്തുടർന്ന് വെള്ളപ്പൊക്ക ഭീഷണി ഒഴിവായി ഇവിടെ നിർമാണത്തിലിരിക്കുന്ന ഒരു വീട്ടിലും ഭാഗികമായി വെള്ളം കയറിയിട്ടുണ്ട്. പനവേലിപ്പറമ്പ് ഭാഗത്തും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.