മഴ: നദികളിലെ ജലനിരപ്പ് ഉയർന്നു, വീടുകൾക്കും കൃഷിക്കും നാശം
കാട്ടാക്കട ∙ ഗ്രാമീണ മേഖലയിൽ മഴയ്ക്ക് ശമനമില്ല. തിങ്കളാഴ്ച വൈകും വരെ മഴ ശമിച്ചിരുന്നെങ്കിലും ഇന്നലെ രാവിലെ മുതൽ വീണ്ടും മഴ ശക്തി പ്രാപിച്ചു. പൂവച്ചൽ യുപി സ്കൂളിനു സമീപം മണ്ണിടിഞ്ഞു തോട്ടിലേക്കു പതിച്ചു. കുറ്റിച്ചൽ പഞ്ചായത്തിലെ കള്ളോട് മുണ്ടപ്ലാമൂട്ടിൽ ഷൈബത്തിന്റെ വീട് ഭാഗികമായി തകർന്നു. വീടിനു

കാട്ടാക്കട ∙ ഗ്രാമീണ മേഖലയിൽ മഴയ്ക്ക് ശമനമില്ല. തിങ്കളാഴ്ച വൈകും വരെ മഴ ശമിച്ചിരുന്നെങ്കിലും ഇന്നലെ രാവിലെ മുതൽ വീണ്ടും മഴ ശക്തി പ്രാപിച്ചു. പൂവച്ചൽ യുപി സ്കൂളിനു സമീപം മണ്ണിടിഞ്ഞു തോട്ടിലേക്കു പതിച്ചു. കുറ്റിച്ചൽ പഞ്ചായത്തിലെ കള്ളോട് മുണ്ടപ്ലാമൂട്ടിൽ ഷൈബത്തിന്റെ വീട് ഭാഗികമായി തകർന്നു.
വീടിനു സമീപം വെള്ളം കയറി മൺകട്ട ചെട്ടിയ ഭിത്തി തകരുകയായിരുന്നു. മാറനല്ലൂർ പഞ്ചായത്തിലെ മൂലക്കോണം കുറത്തുവിള വീട്ടിൽ അജികുമാറിന്റെ കിണറിന്റെ ഭിത്തി ഇടിഞ്ഞ് താഴ്ന്നു. മഴ ശക്തമായി തുടർന്നാൽ കാട്ടാക്കട പഞ്ചായത്തിലെ ചന്ദ്രമംഗലം വാർഡിൽ നെയ്യാറിന്റെ തീരത്തുള്ള കരിക്കുഴി,നാഞ്ചല്ലൂർ പ്രദേശങ്ങളിലെ മുപ്പതോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ അറിയിച്ചു.
നെയ്യാർ ഒഴുകുന്ന താഴ്ന്ന പ്രദേശങ്ങൾ മിക്കതും വെള്ളത്തിനടിയിലാണ്. പച്ചക്കറി,വാഴ കൃഷികൾ വെള്ളത്തിലായി. നെയ്യാർ നദിയിൽ പ്രളയ ഭീഷണിയെന്ന കേന്ദ്ര ജല കമ്മിഷന്റെ മുന്നറിയിപ്പ് ഉണ്ടെങ്കിലും ഭയക്കേണ്ട സ്ഥിതി ഇല്ലെന്ന് ഇറിഗേഷൻ അധികൃതർ വ്യക്തമാക്കി. നെയ്യാർ നദിയിൽ വാണിങ് ലെവലിനും താഴെയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇതുകൊണ്ട് തന്നെ അപകട നിലയിൽ അല്ലെന്നാണ് ഇറിഗേഷൻ അധികൃതർ പറയുന്നത്.
വെള്ളനാട് പഞ്ചായത്തിൽ വ്യാപക കൃഷിനാശം ഉണ്ടായി. വെള്ളനാട് പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ചാങ്ങ, വാളിയറ, കിടങ്ങുമ്മൽ പ്രദേശങ്ങളിലെ കൃഷിയിടങ്ങൾ ആണ് വെള്ളത്തിൽ ആയത്. വാഴ, മരച്ചീനി, പച്ചക്കറി കൃഷിയിടങ്ങൾ വെള്ളത്തിൽ ആയതോടെ കൃഷി നശിക്കാനുള്ള സാധ്യതയും കൂടുതൽ ആണ്. പഞ്ചായത്തിൽ 2500 ഓളം മൂട് വാഴകളും രണ്ട് ഹെക്ടർ മരച്ചീനി കൃഷിയ്ക്കും നാശം സംഭവിച്ചതായി കൃഷി അധികൃതർ അറിയിച്ചു. മഴയിൽ അരുവിയ്ക്കാമൂഴി പാറക്വാറിയിൽ നിന്ന് മണ്ണിടിഞ്ഞ് തോട്ടിൽ വീണു.
തെങ്ങ് വീണ് വീടിനു നാശം
വെള്ളനാട്∙ സമീപത്തു നിന്ന തെങ്ങ് വീണു വെള്ളനാട് വാളിയറ നടുവിള വീട്ടിൽ മനുകുമാറിന്റെ വീടിന് ഭാഗികമായി നാശം സംഭവിച്ചു. ഓടിട്ട മേൽക്കൂരയ്ക്കും കേടുപറ്റി. തിങ്കളാഴ്ച രാത്രിയാണ് സംഭവം. മനുകുമാറും മാതാവും വീട്ടിൽ ഉണ്ടായിരുന്നു. ആളപായമില്ല. നെയ്യാർ ഡാമിന്റെ ഷട്ടറുകൾ 20 സെ.മീ വീതം താഴ്ത്തി
നെയ്യാർ ഡാമിന്റെ 4 ഷട്ടറുകളും 20 സെ.മി വീതം താഴ്ത്തി. 4 ദിവസമായി ഓരോ ഷട്ടറും 100 സെ.മി വീതം ഉയർത്തിയിരുന്നു. ഇന്നലെ 80 ആയി കുറച്ചു. സംഭരണിയിൽ ഇപ്പോൾ 82.91 മീറ്റർ ജലമുണ്ട്. 84.75 മീറ്ററാണ് ശേഷി. വൃഷ്ടി പ്രദേശത്ത് മഴ കനത്തതിനാൽ സംഭരണിയിലേക്ക് നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. മഴ കനത്താൽ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടി വരും.