തിരുവനന്തപുരം ∙ പകർച്ചപ്പനിയിൽ പൊള്ളുകയാണ് ജില്ല. വൈറൽ പനി മാറിയാൽ വിട്ടുമാറാത്ത ചുമ. 2 മാസം വരെ ചുമ നീണ്ടു നിൽക്കും. രണ്ടും മൂന്നും തവണ പനി ബാധിച്ചവർ ഏറെ. ജില്ലയിൽ 4 ദിവസത്തിനിടെ 3,375 പേർക്കാണ് പനി ബാധിച്ചത്. തിങ്കൾ മുതൽ വ്യാഴം വരെയുള്ള കണക്കുകൾ പ്രകാരമാണ് ഇത്. ഇക്കാലയളവിൽ 28 പേർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പകർച്ചപ്പനിയിൽ പൊള്ളുകയാണ് ജില്ല.  വൈറൽ പനി മാറിയാൽ വിട്ടുമാറാത്ത ചുമ. 2 മാസം വരെ ചുമ നീണ്ടു നിൽക്കും. രണ്ടും മൂന്നും തവണ പനി ബാധിച്ചവർ ഏറെ.   ജില്ലയിൽ 4 ദിവസത്തിനിടെ 3,375 പേർക്കാണ് പനി ബാധിച്ചത്. തിങ്കൾ മുതൽ വ്യാഴം വരെയുള്ള കണക്കുകൾ പ്രകാരമാണ് ഇത്.  ഇക്കാലയളവിൽ 28 പേർക്ക് ഡെങ്കിപ്പനിയും 7 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.  തിങ്കളാഴ്ച 913 പേർക്കും, ചൊവ്വാഴ്ച 753 പേർക്കും, ബുധനാഴ്ച 753 പേർക്കും, വ്യാഴാഴ്ച 798 പേർക്കുമാണ് പനി ബാധിച്ചത്.  വ്യാഴാഴ്ച 15 പേർക്ക് ഡെങ്കിപ്പനി ബാധിച്ചതായി സംശയിക്കുന്നു, 8 പേർക്ക് രോഗം സ്ഥിരീകരിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നാണ് രോഗം പടരുന്നതെന്ന് ഡോക്ടർമാർ പറയുന്നു. പലർക്കും പലരീതിയിലുമാണ് രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നത്. 

ഡെങ്കിപ്പനി ഇവിടെയൊക്കെ

ADVERTISEMENT

വെള്ളറട, പാങ്ങപ്പാറ, അരുവിക്കര, പൗണ്ടുകടവ്, വാമനപുരം, വട്ടിയൂർക്കാവ്, പെരുങ്കടവിള, ചെട്ടിവിളാകം, നെട്ടയം, നാലാഞ്ചിറ, തൈക്കാട്, കല്ലിയൂർ, പുതുക്കുറിച്ചി, എസ്റ്റേറ്റ്, കല്ലറ, ചായ്ക്കോട്ടുകോണം, പരശുവയ്ക്കൽ, ചെങ്കൽ, നെയ്യാറ്റിൻകര, അഞ്ചുതെങ്ങ് എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. തിങ്കളാഴ്ചയാണ് ജില്ലയിൽ കൂടുതൽ പേർക്ക് പനി ബാധിച്ചത്–913 പേർ.  ബുധനാഴ്ച പനി ബാധിച്ച് എത്തിയ 24 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.  4 ദിവസത്തിനിടെ ജില്ലയിൽ പനി ബാധിച്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. 

കുട്ടികൾക്കും       പനി

ADVERTISEMENT

 മുതിർന്നവർക്കൊപ്പം കുട്ടികളിലും പനി പടരുകയാണ്. ആശങ്ക വേണ്ടെന്നും പ്രതിരോധമാണ് വേണ്ടതെന്നും ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. പകർച്ചപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. സ്വയം ചികിത്സ അരുതെന്നും ആശുപത്രികളിലെത്തി ചികിത്സ തേടണം എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.  ഇൻഫ്ലുവൻസയും, ചെള്ളുപനിയും ചിലയിടങ്ങളിൽ കണ്ടു വരുന്നുണ്ട്.  ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിച്ചതോടെ 

പ്ലേറ്റ്‌ലെറ്റുകളുടെ     ആവശ്യംകൂടി

ADVERTISEMENT

പ്ലേറ്റ്‌ലെറ്റുകളുടെ ആവശ്യകതയും കൂടിയിട്ടുണ്ട്. അതേസമയം, നിലവിൽ പ്ലേറ്റ്‌ലെറ്റുകൾക്ക് ക്ഷാമം ഇല്ലെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്. പനി ബാധിച്ച് എത്തുന്നവരുടെ എണ്ണം സർക്കാർ–സ്വകാര്യ ആശുപത്രികളിൽ കൂടുതലാണ്. അതേസമയം, പനി ബാധിതരുടെ യഥാർഥ കണക്കുകൾ ആരോഗ്യ വകുപ്പ് മറച്ചു പിടിക്കുകയാണെന്ന് ആരോപണം ഉണ്ട്.