നഗരക്കാഴ്ചകളുമായി കെഎസ്ആർടിസിയുടെ കേരളീയം ഡബിൾ ഡെക്കർ യാത്ര തുടങ്ങി
കേരളീയത്തിന്റെ വിളംബരവുമായി നഗരം ചുറ്റി കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡെക്കർ യാത്ര തുടങ്ങി. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരം ആതിഥ്യമരുളുന്ന

കേരളീയത്തിന്റെ വിളംബരവുമായി നഗരം ചുറ്റി കെഎസ്ആർടി.സിയുടെ ഡബിൾ ഡെക്കർ യാത്ര തുടങ്ങി. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരം ആതിഥ്യമരുളുന്ന 'കേരളീയം' പരിപാടിയുടെ പ്രചരണാർഥമാണ് ഒക്‌ടോബർ 14, 15 തിയതികളിൽ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ യാത്ര സംഘടിപ്പിക്കുന്നത്. കിഴക്കേക്കോട്ട മുതൽ ലുലുമാൾ വരെയായിരുന്നു മുൻകൂട്ടി ബുക്ക് ചെയ്തവർക്കായി യാത്ര സംഘടിപ്പിച്ചത്.
ഇന്നലെ(ഒക്‌ടോബർ 14) വൈകിട്ട് 4.30ന് കിഴക്കേകോട്ട കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിന്നാരംഭിച്ച യാത്ര സ്റ്റാച്ച്യൂ, മ്യൂസിയം, വെള്ളയമ്പലം, എയർപോർട്ട്, ശംഖുംമുഖം ബീച്ച് റൂട്ട്‌വഴിയാണ് പുരോഗമിച്ചത്. ഇന്നു (ഒക്‌ടോബർ 15) വൈകിട്ട് 4.30 മുതൽ രാത്രി 9.30 വരെ കേരളീയം ഡബിൾ ഡെക്കർ യാത്ര ഉണ്ടായിരിക്കും. ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് 9188619378 എന്ന വാട്ട്സാപ്പ് നമ്പരിലേക്ക് സന്ദേശമയയ്ക്കണം.