‘ഇവിടെ ഒരു ഗവൺമെന്റുണ്ടോ, കോർപറേഷനുണ്ടോ?; ‘ഞങ്ങൾ എങ്ങോട്ടു പോകും?: നാട്ടുകാർ ചോദിക്കുന്നു
തിരുവനന്തപുരം ∙ മഴ വരുന്നതിനു മുൻപ് കോർപറേഷൻ ഓഫിസിലെ ഉദ്യോഗസ്ഥർ വീട്ടിലെത്തി. വീടിനു മുന്നിൽ ബക്കറ്റിൽ ശുദ്ധജലം വച്ചിരുന്നു. ഇതു കണ്ട ഉദ്യോഗസ്ഥർ കൊതുകു വരുമെന്ന് പറഞ്ഞ് വെള്ളം ഒഴുക്കി കളഞ്ഞിട്ടു പോയി.രണ്ടാഴ്ചയായി ഇവിടെ കൊതുകും, ചെറു പ്രാണികൾ എല്ലാം ഇവിടെ കിടക്കുന്നു. ഇവിടെ ഒരു ഗവൺമെന്റുണ്ടോ, ഇവിടെ
തിരുവനന്തപുരം ∙ മഴ വരുന്നതിനു മുൻപ് കോർപറേഷൻ ഓഫിസിലെ ഉദ്യോഗസ്ഥർ വീട്ടിലെത്തി. വീടിനു മുന്നിൽ ബക്കറ്റിൽ ശുദ്ധജലം വച്ചിരുന്നു. ഇതു കണ്ട ഉദ്യോഗസ്ഥർ കൊതുകു വരുമെന്ന് പറഞ്ഞ് വെള്ളം ഒഴുക്കി കളഞ്ഞിട്ടു പോയി.രണ്ടാഴ്ചയായി ഇവിടെ കൊതുകും, ചെറു പ്രാണികൾ എല്ലാം ഇവിടെ കിടക്കുന്നു. ഇവിടെ ഒരു ഗവൺമെന്റുണ്ടോ, ഇവിടെ
തിരുവനന്തപുരം ∙ മഴ വരുന്നതിനു മുൻപ് കോർപറേഷൻ ഓഫിസിലെ ഉദ്യോഗസ്ഥർ വീട്ടിലെത്തി. വീടിനു മുന്നിൽ ബക്കറ്റിൽ ശുദ്ധജലം വച്ചിരുന്നു. ഇതു കണ്ട ഉദ്യോഗസ്ഥർ കൊതുകു വരുമെന്ന് പറഞ്ഞ് വെള്ളം ഒഴുക്കി കളഞ്ഞിട്ടു പോയി.രണ്ടാഴ്ചയായി ഇവിടെ കൊതുകും, ചെറു പ്രാണികൾ എല്ലാം ഇവിടെ കിടക്കുന്നു. ഇവിടെ ഒരു ഗവൺമെന്റുണ്ടോ, ഇവിടെ
തിരുവനന്തപുരം ∙ മഴ വരുന്നതിനു മുൻപ് കോർപറേഷൻ ഓഫിസിലെ ഉദ്യോഗസ്ഥർ വീട്ടിലെത്തി. വീടിനു മുന്നിൽ ബക്കറ്റിൽ ശുദ്ധജലം വച്ചിരുന്നു. ഇതു കണ്ട ഉദ്യോഗസ്ഥർ കൊതുകു വരുമെന്ന് പറഞ്ഞ് വെള്ളം ഒഴുക്കി കളഞ്ഞിട്ടു പോയി. രണ്ടാഴ്ചയായി ഇവിടെ കൊതുകും, ചെറു പ്രാണികൾ എല്ലാം ഇവിടെ കിടക്കുന്നു. ഇവിടെ ഒരു ഗവൺമെന്റുണ്ടോ, ഇവിടെ ഒരു കോർപറേഷനുണ്ടോ?’–പ്രദേശവാസി ഷംസുദ്ദീൻ ചോദിക്കുന്നു.
കുട്ടികളെ സ്കൂളിലേക്ക് പോലും അയയ്ക്കാൻ കഴിയുന്നില്ലെന്ന് നാട്ടുകാരി അനു പറയുന്നു. മലിന ജലം വീട്ടിനുള്ളിൽ കയറിയ സ്ഥിതിയാണ് വീടുകളിൽ. മോട്ടർ ഉപയോഗിച്ച് പമ്പു ചെയ്ത് മാറ്റിയിട്ടും വെള്ളം താഴുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
∙ ‘ഞങ്ങൾ എങ്ങോട്ടു പോകും?
പഴയ കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപം കരിക്കകത്ത് ഒറ്റ രാത്രിയിലെ മഴയിൽ ഭൂരിഭാഗം വീടുകളിലും വെള്ളം കയറി. ഇവരെല്ലാവരും കരിക്കകം ഗവ.യുപിഎസിലെ ദുരിതാശ്വാസ ക്യാംപിലേക്കു മാറി. നിലവിൽ 19 പേരാണ് ക്യാംപിലുള്ളത്. ‘എന്റെ വീടിനകത്തു വെള്ളം കയറി. മക്കളെ ബന്ധു വീടുകളിലാക്കിയ ശേഷമാണ് ഞാൻ ക്യാംപിലേക്കു മാറിയത്. മക്കളെ കാണാൻ പോലും കഴിയുന്നില്ല. ഓട നിർമിച്ച് വെള്ളം ഒഴുകി പോകാൻ സംവിധാനം ഒരുക്കണം. ഞങ്ങളെ ഇനിയും കഷ്ടപ്പെടുത്തരുത്’– ലതികയുടെ വാക്കുകൾ.
∙ വീടിനുള്ളിലും ചുറ്റും വെള്ളം...
രണ്ടാഴ്ചയായി വെള്ളം കെട്ടി നിൽക്കുന്നതിനാൽ വീടിനു പുറത്തിറങ്ങാൻ കഴിയാതെ കൊടുംദുരിതത്തിലാണ് കമലേശ്വരം നിവാസികൾ. അൻപതോളം കുടുംബങ്ങളാണ് പകർച്ചവ്യാധി ഭീഷണിയുടെ നടുവിൽ കഴിയുന്നത്. വെള്ളം ഒഴുകിപ്പോകാൻ സംവിധാനമൊരുക്കാതെ തറയോട് പാകിയതാണ് വെള്ളക്കെട്ടിനു കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. സെക്രട്ടേറിയറ്റിൽ നിന്നു വിളിപ്പാടകലയാണ് ഈ പ്രദേശം. ‘വീട്ടിൽ പ്രായമായവർ ഉള്ളവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. പുറത്തു പോകാൻ പോലും പറ്റുന്നില്ല.
വെള്ളക്കെട്ടിനെക്കുറിച്ച് പരാതി പറഞ്ഞ് മടുത്തു...’–നാട്ടുകാരനായ വിഷ്ണു പറഞ്ഞു. കമലേശ്വരം അണ്ണിക്കവിളാകം റസിഡന്റ്സ് അസോസിയേഷനിലെ ഭൂരിഭാഗം വീടുകളിലും വെള്ളം കയറി, വീട്ടുപകരണങ്ങളെല്ലാം നശിച്ചു. മുട്ടറ്റം വെള്ളമാണ് വീടിനകത്തും പുറത്തും. ദുർഗന്ധമാണെങ്കിൽ അസഹനീയമെന്നും നാട്ടുകാർ പറയുന്നു. വീട് ഉപേക്ഷിച്ചു പോകാൻ കഴിയാത്തതിനാലും മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാലും പലരും ഇവിടെ തന്നെ തുടരുകയാണ്.
∙ ഡ്രെയിനേജ് താറുമാറായി
കനത്ത മഴയിൽ നഗരത്തിലെ ഡ്രെയിനേജ് സംവിധാനം താറുമാറായതോടെ മാൻഹോളുകളിൽ നിന്ന് മലിനജലം വീടുകൾക്കുള്ളിൽ കയറുന്ന സ്ഥിതിയാണ് വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ. ഇക്കാരണത്താൽ ഈ പ്രദേശങ്ങൾ പകർച്ചവ്യാധി ഭീഷണിയിലാണ്. റോഡ് കുഴിച്ച് മാൻഹോളുകളിലെ മാലിന്യം നീക്കം ചെയ്യേണ്ട സ്ഥിതിയാണെന്നാണ് അധികൃതർ പറയുന്നത്. കേരളീയം പരിപാടിയുടെ ആഘോഷങ്ങൾ നടക്കുന്നതിനാൽ റോഡ് കുഴിക്കാൻ മാൻഹോളുകൾ പൊതുമരാമത്ത് അനുവദിക്കുന്നില്ലെന്നും പരാതിയുണ്ട്.
∙ വൈകുന്നേരങ്ങളിലെ പെരുമഴ
സന്ധ്യയോട് അടുക്കുമ്പോൾ പെയ്യുന്ന മഴ നഗരത്തെ വെള്ളത്തിൽ മുക്കുന്നു. ചിലപ്പോൾ 15 മിനിട്ട്, അല്ലെങ്കിൽ അര മണിക്കൂർ. ഈ മഴയിൽ വെള്ളക്കെട്ടില്ലാത്ത ഇടങ്ങളിൽ പോലും വെള്ളപ്പൊക്കമുണ്ടാകും. വെള്ളമിറങ്ങിയതിന്റെ ആശ്വാസത്തിൽ കഴിയുന്നവർക്ക് ഓരോ മഴത്തുള്ളിയും നെഞ്ചിടിപ്പാണ് ഉണ്ടാക്കുന്നത്. വീട്ടിൽ വെള്ളം കയറിയാൽ പെരുവഴിയിലാകുമെന്ന ആശങ്ക.
രണ്ടാഴ്ചയായി മഴയുടെ പേരിൽ ദുരിതം അനുഭവിക്കുകയാണ് നഗരവാസികളെങ്കിലും അധികൃതർക്ക് അനക്കമില്ല. നഗരവും സമീപപ്രദേശങ്ങളിലും പെട്ടന്ന് വെള്ളം ഉയരുന്നു എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം കണ്ടെത്താൻ കഴിഞ്ഞിട്ടുമില്ല. ഇന്നലെയും വൈകിട്ട് നഗരത്തിൽ ശക്തമായ മഴ പെയ്തു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഉയർന്നു. ഇന്നലെ മഴ കനത്തതോടെ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ജനങ്ങൾ സുരക്ഷിതമേഖലകളിൽ തുടരണമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫിസിൽ നിന്നുള്ള പത്രക്കുറിപ്പിൽ അറിയിച്ചിരുന്നു.
∙ എസ്എസ് കോവിൽ റോഡ് കായല്‍
ഇന്നലെ വൈകിട്ടു പെയ്ത മഴയിൽ നിമിഷനേരം കൊണ്ട് എസ്എസ് കോവിൽ റോഡ് വെള്ളത്തിൽ മുങ്ങി. ദൂരെ നിന്നു കണ്ടാൽ കായലാണെന്നു തോന്നും. കാറും ഓട്ടോയും വെള്ളത്തിലൂടെ ഊളിയിട്ട് നീങ്ങുമ്പോൾ റോഡുവക്കിലെ ഓടയ്ക്കരികിൽ ഓളങ്ങൾ.
തുടർച്ചയായ മഴയിൽ ദുരിതം അനുഭവിക്കുകയാണ് ഇതു വഴി യാത്ര ചെയ്യുന്നവരും റോഡിനിരുവശത്തുള്ള വ്യാപാരികളും. റോഡിൽ വെള്ളക്കെട്ടുണ്ടാകുമ്പോൾ കാൽനടപ്പാതയിലൂടെയാണ് ഇരുചക്ര വാഹനങ്ങൾ സഞ്ചരിക്കുക. തമ്പാനൂരിൽ നിന്ന് മോഡൽ സ്കൂൾ ജംക‍്ഷനിലും ചെറിയ വെള്ളക്കെട്ടുണ്ടായതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കുരുക്കിൽപ്പെട്ടു.
ഒറ്റ രാത്രിയിലെ മഴയും തുടർമഴയും നഗരത്തിനെ വെള്ളത്തിൽ മുക്കുമ്പോൾ പൊട്ടിത്തെറിക്കുകയാണ് ജനം. ഇവരുടെ ദുരിതങ്ങൾ ആരും കാണുന്നില്ല. അഥവാ കണ്ടാലും കണ്ടില്ലെന്നു നടിക്കും. രണ്ടാഴ്ചയായി പെയ്യുന്ന മഴ നഗരത്തിലെ വിവിധ പ്രദേശങ്ങളെ വെള്ളക്കെട്ടിലാക്കിയിട്ടും ജനപ്രതിനിധികൾക്ക് അനക്കമില്ല. ദുരിതാശ്വാസ ക്യാംപുകൾ തുറന്നതായി പ്രഖ്യാപിച്ചും ക്യാംപുകൾ സ്ഥിതി ചെയ്യുന്ന സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചും തടിയൂരുന്ന കാഴ്ചയാണ് നഗരത്തിലും സമീപപ്രദേശത്തും. നഗരത്തിലെ ദുരിതക്കാഴ്ചകളിലൂടെ...