തിരുവനന്തപുരം∙ കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാന നഗരത്തിൽ പൊലീസിന്റെ വ്യാപക പരിശോധന. വിമാനത്താവളം, ബസ് സ്റ്റാൻഡുകൾ ,റെയിൽവേ സ്റ്റേഷനുകൾ, ആരാധനാലയങ്ങൾ, സ്റ്റേഡിയങ്ങൾ ,ആശുപത്രികൾ, ടെക്നോപാർക്, വിഎസ്‌ എസ്‌സി, കിൻഫ്ര പാർക്ക്, കൺവൻഷൻ സെന്ററുകൾ, മാളുകൾ തുടങ്ങി നഗരപരിധിയിലെ നൂറോളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാന നഗരത്തിൽ പൊലീസിന്റെ വ്യാപക പരിശോധന. വിമാനത്താവളം, ബസ് സ്റ്റാൻഡുകൾ ,റെയിൽവേ സ്റ്റേഷനുകൾ, ആരാധനാലയങ്ങൾ, സ്റ്റേഡിയങ്ങൾ ,ആശുപത്രികൾ, ടെക്നോപാർക്, വിഎസ്‌ എസ്‌സി, കിൻഫ്ര പാർക്ക്, കൺവൻഷൻ സെന്ററുകൾ, മാളുകൾ തുടങ്ങി നഗരപരിധിയിലെ നൂറോളം കേന്ദ്രങ്ങളിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. സ്ഫോടന വാർത്ത വന്നതിനു തൊട്ടു പിന്നാലെ കമ്മിഷണർ ഓഫിസിൽ നിന്നു നഗരത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ജാഗ്രതാ നിർദേശം എത്തുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു. 

കോവളം, ശംഖുമുഖം, വേളി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകി. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മേഖലകളിലും ഉത്സവം നടക്കുന്ന ആരാധനാലയങ്ങളിലും കൂടുതൽ പൊലീസുകാരെ വിന്യസിച്ചു.റെയിൽവേ സ്റ്റേഷനുകളിൽ പൊലീസിനു പുറമേ ആർപിഎഫും പരിശോധന നടത്തി. 

ADVERTISEMENT

തമ്പാനൂർ റെയിൽവേ സ്റ്റേഷൻ, തമ്പാനൂർ ബസ് ടെർമിനൽ, കിഴക്കേക്കോട്ട ബസ് സ്റ്റാൻഡ്, പുത്തരിക്കണ്ടം മൈതാനം, പഴവങ്ങാടി, ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ഗാന്ധിപാർക്ക്, സെക്രട്ടേറിയറ്റ് പരിസരം, സെൻട്രൽ സ്റ്റേഡിയം, പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, പാളയത്തെ വിവിധ ആരാധനാലയങ്ങൾ, മ്യൂസിയം വളപ്പ്, കനകക്കുന്ന്, കേരളീയം മേള നടക്കുന്ന വേദികൾ, മാനവീയം വീഥി,  പേട്ട റെയിൽവേ സ്റ്റേഷൻ, ലുലുമാൾ, ടെക്നോപാർക്ക്, വിഎസ്എസ്‌സി പരിസരം, കഴക്കൂട്ടം റെയിൽവേ സ്റ്റേഷൻ, കിൻഫ്ര പാർക്ക് എന്നിവിടങ്ങളിൽ കർശനമായ പരിശോധന നടന്നു.

ടെക്നോപാർക്കിൽ സുരക്ഷ ശക്തമാക്കി

ADVERTISEMENT

കഴക്കൂട്ടം ∙ കളമ‍ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ അതീവ സുരക്ഷ മേഖലയായ ടെക്നോപാർക്കിന്റെ  സുരക്ഷ കൂടുതൽ കർശനമാക്കി. ടെക്നോ പാർക്കിലേക്ക് പ്രവേശിക്കാനും പുറത്തേക്കു പോകാനും പ്രധാന ഗേറ്റു വഴി മാത്രമേ അനുവദിക്കൂ.  ഫെയ്സ് ഒന്നിലെ നിള ബിൽഡിങ് വഴിയുള്ള സൈഡ് ഗേറ്റ് ഉൾപ്പെടെ എല്ലാ ഗേറ്റുകളും പൂട്ടിയിട്ടുണ്ട്.

ഇന്നു മുതൽ കർശന പരിശോധന നടത്തിയതിനു ശേഷമേ ജീവനക്കാർ ഉൾപ്പെടെയുള്ളവരെ കയറ്റി വിടൂ എന്നും ജീവനക്കാർ സഹകരിക്കണമെന്നും ടെക്നോപാർക്ക് അധികൃതർ നിർദേശം നൽകി. ജീവനക്കാർ വരുന്ന കാറും ബൈക്കും ബാഗുകളുമെല്ലാം പരിശോധനയ്ക്ക് വിധേയമാക്കും. നിലവിലുള്ള നിരീക്ഷണ ക്യാമറയുടെ പരിശോധനയും കൂടുതൽ ശക്തമാക്കും. ചന്തവിളയിലെ കിൻഫ്ര ഫിലിം ആൻഡ് വിഡിയോ പാർക്ക്, മേനംകുളത്തെ കിൻഫ്ര അപ്പാരൽ പാർക്ക് തുടങ്ങിയ സ്ഥാപനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT