തിരുവനന്തപുരം ∙ കേരളത്തിൽ കോൺഗ്രസ് പാർട്ടി പിന്നിൽ നിൽക്കുന്നതിന്റെ കാരണം പ്രാദേശിക നേതാക്കളെന്നു കുറ്റപ്പെടുത്തി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. പ്രാദേശിക നേതാക്കൾക്കു പ്രതീക്ഷയ്ക്കൊത്ത് ഉയരാനും പ്രവർത്തകരെ സംഘടിപ്പിക്കാനുമാകുന്നില്ല. ഭാരവാഹിത്വം അലങ്കാരമല്ല, പ്രവർത്തകർക്ക് ആശയും ആവേശവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേരളത്തിൽ കോൺഗ്രസ് പാർട്ടി പിന്നിൽ നിൽക്കുന്നതിന്റെ കാരണം പ്രാദേശിക നേതാക്കളെന്നു കുറ്റപ്പെടുത്തി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. പ്രാദേശിക നേതാക്കൾക്കു പ്രതീക്ഷയ്ക്കൊത്ത് ഉയരാനും പ്രവർത്തകരെ സംഘടിപ്പിക്കാനുമാകുന്നില്ല. ഭാരവാഹിത്വം അലങ്കാരമല്ല, പ്രവർത്തകർക്ക് ആശയും ആവേശവും കൊടുക്കേണ്ട പദവിയാണ്. 

ജില്ലകളിൽ സർക്കാരിനെതിരെ വികാരവും ആവേശവുമുണ്ടെങ്കിലും, രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ പാകമായിട്ടില്ല. രണ്ടു മാസം മുൻപേ തീരേണ്ട മണ്ഡലം പുനഃസംഘടന നീളുന്നതിന്റെ ഉത്തരവാദിത്തം കെപിസിസിക്കല്ല. പ്രാദേശികതലത്തിൽ ഒരു പൊതുനേതാവിനെ കണ്ടെത്താൻ സാധിക്കാത്തവരെക്കുറിച്ച് എന്തു പറയാനാണ്? ഇക്കാര്യത്തിൽ ഡിസിസി പ്രസിഡന്റ് ഉൾപ്പെടെ ജില്ലയിലെ നേതാക്കൾക്കെല്ലാം ഉത്തരവാദിത്തമുണ്ട്. 

ADVERTISEMENT

തിരുവനന്തപുരം ജില്ലയിലെ മണ്ഡലം പുനഃസംഘടനയിൽ  ജാതിയും ഉപജാതിയും പറഞ്ഞു ചില നേതാക്കൾ സമ്മർദം ചെലുത്തിയെന്നും ഇതു ഖേദകരമാണെന്നും തിരുവനന്തപുരം ജില്ലയിലെ പ്രത്യേക പാർട്ടി കൺവൻഷനിൽ സുധാകരൻ പറഞ്ഞു.  നേതാക്കൾ നിർദേശകരും പ്രവർത്തകർ അതു കേട്ടു പ്രവർത്തിക്കേണ്ടവരും എന്ന തരത്തിൽ സംഘടനാ സംവിധാനത്തെ മാറ്റിയതാണു പാർട്ടിക്കു വന്ന അപചയത്തിനു കാരണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

നേതാക്കൾ നിർദേശം കൊടുക്കുക മാത്രമല്ല, പ്രവർത്തനം നടത്തി മാതൃക കാണിക്കുകയും വേണം. സ്വന്തം ബൂത്തിൽ സംഘടനാ സംവിധാനവും പാർട്ടി പ്രവർത്തനവും സംഘടിപ്പിക്കണം. ഇക്കാര്യത്തിൽ ഓരോരുത്തരും ആത്മപരിശോധന നടത്തണമെന്നു വി.ഡി.സതീശൻ ആവശ്യപ്പെട്ടു.

ADVERTISEMENT

നിർണായകമായ കൺവൻഷനിടയിൽ ചില മുതിർന്ന നേതാക്കൾ മറ്റു പരിപാടികൾക്കായി പോയതിനെയും പ്രതിപക്ഷ നേതാവ് വിമർശിച്ചു. പ്രവർത്തകരോട് ആദ്യാവസാനം യോഗത്തിൽ ഇരിക്കാൻ പറയുന്ന നേതാക്കളും അതിനുളള ക്ഷമ കാണിക്കണമെന്നായിരുന്നു വിമർശനം. ആറ്റിങ്ങൽ മണ്ഡലത്തിൽ വോട്ടർ പട്ടികയിലെ തെറ്റു തിരുത്തുന്ന പ്രക്രിയ വേണ്ടവിധം നടന്നില്ലെന്ന വിമർശനം ഡിസിസി നേതൃത്വത്തിനെതിരെ അടൂർ പ്രകാശ് എംപി ഉന്നയിച്ചു.

താഴേത്തട്ടിലുള്ള ഭാരവാഹികൾക്ക് വോട്ടർ പട്ടിക നൽകിയില്ല. പട്ടിക കിട്ടാതെ അവരെങ്ങനെ വീടുകളിൽ കയറി തെറ്റുതിരുത്തുമെന്ന് അടൂർ പ്രകാശ് ചോദിച്ചു. ബ്ലോക്ക് പ്രസിഡന്റുമാരുടെ യോഗം ചേർന്ന് നാലു ദിവസം മുൻപേ പട്ടിക കൈമാറിയെന്ന് അടൂർ പ്രകാശിനു ഡിസിസി പ്രസിഡന്റ് പാലോട് രവി വേദിയിൽ മറുപടി നൽകി. പ്രവർത്തകസമിതി അംഗങ്ങളായ ശശി തരൂർ, രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എം.എം.ഹസൻ തുടങ്ങിയവർ പ്രസംഗിച്ചു. 

ADVERTISEMENT

കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവർ നടത്തുന്ന ജില്ലാ പര്യടനത്തിന്റെ ഭാഗമായി മണ്ഡലം പ്രസിഡന്റുമാർ മുതൽ മുകളിലേക്കുള്ള ഭാരവാഹികളുടെ കൺവൻഷനാണു ചേർന്നത്. ഇതിനുശേഷം കെപിസിസി, ഡിസിസി ഭാരവാഹികളുടെ യോഗവും ചേർന്നു.

ജില്ലയിലെ കോൺഗ്രസ് മണ്ഡലം പുനഃസംഘടനയിൽ എ ഗ്രൂപ്പിനെ  തഴഞ്ഞെന്നാരോപിച്ച് ഗ്രൂപ്പ് നേതാക്കൾ കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും പരാതി നൽകി. ഇരുനേതാക്കളുടെയും നേതൃത്വത്തിൽ വിളിച്ചു ചേർത്ത പ്രത്യേക പ്രവർത്തക കൺവൻഷനിടെയാണു പരാതി എഴുതി നൽകിയത്.

അതേസമയം, കോൺഗ്രസ് പ്രവർത്തക കൺവൻഷന്റെ ഉദ്ഘാടന പരിപാടിയിൽ   മാധ്യമങ്ങൾക്ക്‌ പ്രവേശനം ഉണ്ടാകുമെന്ന് ഡിസിസി നേതൃത്വം അറിയച്ചതനുസരിച്ച് എത്തിയ മാധ്യമ പ്രവർത്തകരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഹാളിന് പുറത്താക്കി.  പ്രസംഗത്തിന്റെ പകുതിക്കു വച്ച് അപ്രതീക്ഷിതമായാണ് സുധാകരൻ, തനിക്ക് പ്രവർത്തകരോട് ചിലതു പറയാനുണ്ടെന്ന മുഖവുരയോടെ,  മാധ്യമങ്ങൾ പുറത്തേക്ക് പോകണമെന്ന് നിർദേശിച്ചത്.