ആഘോഷനിറവിൽ വെട്ടുകാടേയ്ക്ക് തീർഥാടക പ്രവാഹം
തിരുവനന്തപുരം∙ ക്രിസ്തു രാജത്വ തിരുനാളിന് തുടക്കമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലേക്ക് തീർഥാടക പ്രവാഹം. ക്രിസ്തു രാജന്റെ പാദങ്ങളിൽ നമസ്കരിക്കാൻ രാത്രിയും അര കിലോമീറ്ററോളം നീണ്ട ക്യൂ. അവധി ദിവസമായ ഇന്ന് വിശ്വാസികളുടെ എണ്ണം കൂടുമെന്നാണ് കണക്കുകൂട്ടൽ. ഇതിന്റെ അടിസ്ഥാനത്തിൽ വേണ്ട ക്രമീകരണങ്ങൾ

തിരുവനന്തപുരം∙ ക്രിസ്തു രാജത്വ തിരുനാളിന് തുടക്കമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലേക്ക് തീർഥാടക പ്രവാഹം. ക്രിസ്തു രാജന്റെ പാദങ്ങളിൽ നമസ്കരിക്കാൻ രാത്രിയും അര കിലോമീറ്ററോളം നീണ്ട ക്യൂ. അവധി ദിവസമായ ഇന്ന് വിശ്വാസികളുടെ എണ്ണം കൂടുമെന്നാണ് കണക്കുകൂട്ടൽ. ഇതിന്റെ അടിസ്ഥാനത്തിൽ വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഇടവക കമ്മിറ്റി അറിയിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് തിരുനാളിന് കൊടിയേറ്റിയത്. ഇന്നലെ രാവിലെ മുതൽ ആരംഭിച്ച തിരക്ക് രാത്രിയും തുടർന്നു. ക്രിസ്തു രാജന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചിട്ടുള്ള വേദിയിലെത്തി പാദ നമസ്കാരം നടത്താനാണ് തിരക്കേറെ. രാവിലെ മുതൽ ദേവാലയ അങ്കണത്തിൽ നീണ്ട നിര ദൃശ്യമായി.
വിവിധ ഡിപ്പോകളിൽ നിന്ന് പ്രത്യേക സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിൽ ഉൾപ്പെടെ ആയിരക്കണക്കിന് തീർഥാടകരാണ് ഇന്നലെ വെട്ടുകാട് എത്തിയത്. പുനലൂർ രൂപത മെത്രാൻ ഡോ. സിൽവസ്റ്റർ പൊന്നുമുത്തന്റെ മുഖ്യ കാർമികത്വത്തിൽ നടത്തിയ പൊന്തിഫിക്കൽ ദിവ്യബലിയിലും നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
ഇന്ന് രാവിലെ ആറിനും 9 നും പത്തിനും വൈകിട്ട് 3 നും അഞ്ചിനും 6.45 നും സമൂഹ ദിവ്യബലി. വൈകിട്ടത്തെ ദിവ്യബലിക്കു ശേഷം ക്രിസ്തുരാജ പാദപൂജ. 24 ന് നടത്തുന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ് ഇമെരിറ്റസ് ഡോ. എം.സൂസപാക്യവും മുഖ്യ കാർമികത്വം വഹിക്കും. 25 ന് വൈകിട്ട് ആറരയ്ക്കാണ് ക്രിസ്തു രാജ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം ആരംഭിക്കുക. 26 ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോയുടെ മുഖ്യ കാർമികത്വത്തിൽ നടത്തുന്ന പൊന്തിഫിക്കൽ സമൂഹ ദിവ്യബലിയോടെ തിരുനാൾ സമാപിക്കും.