നെയ്യാറ്റിൻകര ∙ രോഗികളുടെ അരികിൽ എത്തി ചികിത്സ നടത്താൻ, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പുറത്തിറക്കിയ ‘സഞ്ചരിക്കുന്ന ആശുപത്രി’ ഇതുവരെ സഞ്ചരിച്ചു തുടങ്ങിയില്ല. ലക്ഷങ്ങൾ മുടങ്ങി വാങ്ങിയ വാഹനം രണ്ടു മാസത്തിലേറെയായി പുല്ലുവിള സാമൂഹിക ആരോഗ്യ കേന്ദ്രം വളപ്പിൽ ഒതുക്കിയിട്ട നിലയിൽ. പ്രതിഷേധവുമായി ജനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെയ്യാറ്റിൻകര ∙ രോഗികളുടെ അരികിൽ എത്തി ചികിത്സ നടത്താൻ, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പുറത്തിറക്കിയ ‘സഞ്ചരിക്കുന്ന ആശുപത്രി’ ഇതുവരെ സഞ്ചരിച്ചു തുടങ്ങിയില്ല. ലക്ഷങ്ങൾ മുടങ്ങി വാങ്ങിയ വാഹനം രണ്ടു മാസത്തിലേറെയായി പുല്ലുവിള സാമൂഹിക ആരോഗ്യ കേന്ദ്രം വളപ്പിൽ ഒതുക്കിയിട്ട നിലയിൽ. പ്രതിഷേധവുമായി ജനം. തീരദേശത്തെ അഞ്ച് പഞ്ചായത്തിലെ ജനങ്ങൾക്ക് ചികിത്സ ഉറപ്പു വരുത്തുക എന്ന ലക്ഷ്യവുമായിട്ടാണ് ‘അരുകിലുണ്ട് ആശുപത്രി’ എന്ന പേരിൽ സഞ്ചരിക്കുന്ന ആശുപത്രി പദ്ധതിക്ക് തുടക്കമിട്ടത്.

അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന കോട്ടുകാൽ, കാഞ്ഞിരംകുളം, കരുംകുളം, വെങ്ങാനൂർ, അതിയന്നൂർ പഞ്ചായത്തുകളിൽ മാസത്തിൽ 5 ദിവസം ഈ മൊബൈൽ ആശുപത്രിയുടെ സേവനം ലഭ്യമാക്കും എന്നായിരുന്നു വാഗ്ദാനം. ഇതിനു വേണ്ടി ഇസിജി ഉൾപ്പെടെയുള്ള ആധുനിക ലാബ് സംവിധാനം ഉൾക്കൊള്ളുന്ന വാഹനമാണ് നിരത്തിലിറക്കിയത്. വാഹനത്തിൽ ഡോക്ടർ, നഴ്സ് ലാബ് ടെക്നിഷ്യൻ, ഫാർമസിസ്റ്റ് എന്നിവരുമുണ്ടാകുമെന്ന് അറിയിച്ചിരുന്നു.

ADVERTISEMENT

തീരദേശവാസികൾ രോഗങ്ങൾ കൃത്യസമയത്ത് നിർണയിക്കാറില്ല ഇതിന് കൂടി പരിഹാരമെന്ന നിലയിലാണ് സഞ്ചരിക്കുന്ന ആശുപത്രി എന്ന ആശയവുമായി അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുന്നോട്ട് വന്നത്. 85 ലക്ഷത്തോളം രൂപയാണ് സഞ്ചരിക്കുന്ന ആശുപത്രിക്കായി മുടക്കിയത്. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതാണ് പ്രശ്‌നം. അതിനു വേണ്ട നടപടികളുമായി മുന്നോട്ടു പോവുകയാണെന്നാണ് അധികൃതരുടെ വിശദീകരണം.