തിരുവനന്തപുരം ജില്ലയിൽ ഇന്ന് (30-11-2023); അറിയാൻ, ഓർക്കാൻ
താൽപര്യപത്രം: തീയതി നീട്ടി തിരുവനന്തപുരം ∙ വൺ ലോക്കൽ ബോഡി വൺ പ്രോജക്ട്, മിഷൻ 1000 എന്നീ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിശദമായ പദ്ധതി രേഖ തയാറാക്കുന്നതിന് വ്യവസായ വാണിജ്യ വകുപ്പിൽ താൽപര്യപത്രം സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 10 വരെ നീട്ടി. www.industry.kerala.gov.in ക്യാംപ് സിറ്റിങ് ∙

താൽപര്യപത്രം: തീയതി നീട്ടി
തിരുവനന്തപുരം ∙ വൺ ലോക്കൽ ബോഡി വൺ പ്രോജക്ട്, മിഷൻ 1000 എന്നീ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിശദമായ പദ്ധതി രേഖ തയാറാക്കുന്നതിന് വ്യവസായ വാണിജ്യ വകുപ്പിൽ താൽപര്യപത്രം സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 10 വരെ നീട്ടി. www.industry.kerala.gov.in
ക്യാംപ് സിറ്റിങ്
∙ തൊഴിൽ തർക്ക സംബന്ധമായ കേസുകൾ പരിഗണിക്കുന്നതിന് കോഴിക്കോട് ലേബർ കോടതി പ്രിസൈഡിങ് ഓഫിസർ എ.ജി. സതീഷ്കുമാർ (ജില്ലാ ജഡ്ജ്) ഡിസംബർ 15ന് പാലക്കാട് ആർഡിഒ കോടതി ഹാളിൽ ക്യാംപ് സിറ്റിങ് നടത്തും.
ജലവിതരണം മുടങ്ങും
പാറശാല∙ വാട്ടർ അതോറിറ്റി സെക്ഷൻ കീഴിലെ കുന്നത്തുകാൽ സ്കീമിൽ ഉൾപ്പെടുന്ന മണവാരി ജലശുദ്ധീകരണശാലയിൽ ജലം എത്തിക്കുന്ന പഴമല പമ്പ്ഹൗസിലെ പമ്പിങ് മെയിൻ പൈപ്പിൽ ജോലികൾ നടക്കുന്നതിനാൽ 2, 3 തീയതികളിൽ ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ മുൻകരുതലുകൾ സ്വീകരിക്കണം.
ഒഴിവുകൾ
നെയ്യാറ്റിൻകര ∙ പൂവാർ ഗവ.വിഎച്ച്എസ്എസിൽ ഫിഷറീസ് വൊക്കേഷനൽ വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 4ന് രാവിലെ 10ന്.
എംജിഎം സ്കൂളിൽ മാഗ്നസ് എക്സ്പോ
വർക്കല∙ അയിരൂർ എംജിഎം മോഡൽ സ്കൂൾ 40–ാം വാർഷികം പ്രമാണിച്ചു ഇന്നും നാളെയും സ്കൂളിൽ ‘മാഗ്നസ് എക്സ്പോ 2023’ സംഘടിപ്പിക്കും. ഇന്ന് രാവിലെ 9.30ന് നടക്കുന്ന ചടങ്ങുകൾ വി.ജോയി എംഎൽഎ ഉദ്ഘാടനം ചെയ്യും. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സംസ്ഥാന ദുരന്തനിവാരണ സമിതി, കേന്ദ്ര കാലാവസ്ഥ വകുപ്പ്, അഗ്നിശമന സേന തുടങ്ങി 40 ഓളം സ്ഥാപനങ്ങൾ എക്സ്പോയിൽ പങ്കെടുക്കുന്നുണ്ട്. നാളെ ഉച്ചയ്ക്കു നടക്കുന്ന സമാപനസമ്മേളനം ഉദ്ഘാടനം കേന്ദ്രമന്ത്രി വി.മുരളീധരൻ നിർവഹിക്കും. ചന്ദ്രയാൻ–3 മിഷൻ ഡയറക്ടർ എസ്.മോഹനകുമാർ ചടങ്ങിൽ പങ്കെടുക്കും.