തിരുവനന്തപുരം ∙ എട്ടിന് ആരംഭിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഹൊറർ ചിത്രങ്ങളും. ലോകത്തെ എക്കാലത്തെയും മികച്ച ഹൊറർ ചിത്രങ്ങളിലൊന്നായ ‘എക്‌സോർസിസ്റ്റ്’, മലേഷ്യൻ സംവിധായിക അമാൻഡ നെൽ യു ഒരുക്കിയ ‘ടൈഗർ സ്‌ട്രൈപ്‌സ്’ എന്നീ ചിത്രങ്ങളാണ് മിഡ്‌നൈറ്റ് സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. വില്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ എട്ടിന് ആരംഭിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഹൊറർ ചിത്രങ്ങളും. ലോകത്തെ എക്കാലത്തെയും മികച്ച ഹൊറർ ചിത്രങ്ങളിലൊന്നായ ‘എക്‌സോർസിസ്റ്റ്’, മലേഷ്യൻ സംവിധായിക അമാൻഡ നെൽ യു ഒരുക്കിയ ‘ടൈഗർ സ്‌ട്രൈപ്‌സ്’ എന്നീ ചിത്രങ്ങളാണ് മിഡ്‌നൈറ്റ് സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. വില്യം ഫ്രീഡ്കിൻ സ്വന്തം നോവലിനെ ആധാരമാക്കി 1973ൽ നിർമിച്ച അമേരിക്കൻ ചിത്രമാണ് ‘ദി എക്സോർസിസ്റ്റ്’. ഒരു പെൺകുട്ടിയിലുണ്ടാകുന്ന പ്രേതബാധയും പുരോഹിതന്മാരുടെ ഭൂതോച്ചാടനത്തിലൂടെ അവളെ രക്ഷിക്കാനുള്ള അമ്മയുടെ ശ്രമവുമാണ് ചിത്രത്തിന്റെ പ്രമേയം. എലൻ ബർസ്റ്റിൻ, മാക്സ് വോൺ സിഡോ, ജേസൺ മില്ലർ, ലിൻഡ ബ്ലെയർ എന്നിവരാണ് അഭിനേതാക്കൾ. ഈയിടെ അന്തരിച്ച വില്യം ഫ്രീഡ്കിനുള്ള സ്മരണാഞ്ജലിയായാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. പതിനൊന്നുകാരിയായ ഒരു പെൺകുട്ടിയുടെ ശാരീരിക മാനസിക മാറ്റങ്ങളെ അടിസ്ഥാനമാക്കിയാണ് മലേഷ്യൻ ഹൊറർ ചിത്രം ടൈഗർ സ്‌ട്രൈപ്‌സ് നിർമിച്ചിരിക്കുന്നത്. ഇത്തവണത്തെ കാൻ മേളയിൽ പുരസ്‌കാരം നേടിയ ചിത്രം മലേഷ്യയിൽ നിന്നുള്ള ഓസ്‌കർ എൻട്രി കൂടിയാണ്.