എസ്എഫ്ഐ രാജ്ഭവൻ മാർച്ചിൽ സംഘർഷം; സുരക്ഷാ വീഴ്ചയെന്ന് ആരോപണം
തിരുവനന്തപുരം ∙ ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജി വയ്ക്കുക, സർവകലാശാലകളെ കാവിവൽക്കരിക്കരുത് എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്എഫ്ഐ നടത്തിയ രാജ്ഭവൻ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടന്ന പ്രവർത്തകർ രാജ്ഭവൻ ഗേറ്റിനു സമീപം പ്രതിഷേധിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം ∙ ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജി വയ്ക്കുക, സർവകലാശാലകളെ കാവിവൽക്കരിക്കരുത് എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്എഫ്ഐ നടത്തിയ രാജ്ഭവൻ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടന്ന പ്രവർത്തകർ രാജ്ഭവൻ ഗേറ്റിനു സമീപം പ്രതിഷേധിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
സംഘർഷം കടുത്തതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഒരേ സമയം ഒന്നിലധികം ഭാഗത്ത് പ്രവർത്തകർ കടന്നുകയറാൻ ശ്രമിച്ചതോടെ പൊലീസിനും നിയന്ത്രിക്കാനായില്ല. കരിങ്കൊടിയുമായി സമരക്കാർ രാജ്ഭവൻ ഭാഗത്തേക്കു പാഞ്ഞു. കൂട്ടമായി ബാരിക്കേഡ് മറികടന്ന പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
ഇവരെ അറസ്റ്റ് ചെയ്തു നീക്കുമ്പോഴും സംഘർഷാവസ്ഥയുണ്ടായി. സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. അനുശ്രീ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ.വി.അനുരാജ്, എ.എം.അക്ഷയ്, ജി.ടി.അഞ്ജന, ജി.അഫ്സൽ, സെറീന സലാം, ജില്ലാ സെക്രട്ടറി എസ്.കെ.ആദർശ്, പ്രസിഡന്റ് നന്ദൻ എന്നിവർ പ്രസംഗിച്ചു.
സുരക്ഷാ വീഴ്ചയെന്ന് ആരോപണം
എസ്എഫ്ഐ നടത്തിയ രാജ്ഭവൻ മാർച്ചിനിടയിൽ സുരക്ഷാ വീഴ്ചയെന്നു ആരോപണം. ബാരിക്കേഡ് മറികടന്നു രാജ്ഭവനു മുന്നിലേക്ക് ഓടിയ പ്രവർത്തകരെ തടയുന്നതിൽ പൊലീസ് അലംഭാവം കാട്ടിയെന്നാണ് ആക്ഷേപം. രാജ്ഭവൻ ഗേറ്റിന് ഏതാനും മീറ്റർ മാറി അക്കമ്മ ചെറിയാൻ പാർക്കിനു സമീപത്തായി ബാരിക്കേഡ് ഉയർത്തി സമരങ്ങൾ തടയാറാണു പൊലീസ് പതിവ്.
പെൺകുട്ടികളെ ഉൾപ്പെടെ വനിതാ പൊലീസ് പിടികൂടി. രാജ്ഭവൻ ഗേറ്റിനു സമീപത്തെ റോഡിൽ എസ്എഫ്ഐക്കാർ ഉപരോധം നടത്തി. പ്രവർത്തകരെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കി. സാധാരണ രാജ്ഭവനു മുന്നിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ ജലപീരങ്കി പ്രയോഗിച്ചിട്ടും സംഘർഷം തുടർന്നാൽ കണ്ണീർവാതകം പ്രയോഗിക്കും. എന്നാൽ എസ്എഫ്ഐ മാർച്ചിൽ അതുണ്ടായില്ല. ജലപീരങ്കി പ്രയോഗത്തിനു പിന്നാലെ ബാരിക്കേഡ് മറിച്ചിട്ട പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഇതിനു പൊലീസ് അവസരം ഒരുക്കിയെന്നാണ് ആരോപണം. മൃദുസമീപനം പൊലീസ് കൈക്കൊണ്ടതായാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചാരണം . എന്നാൽ പ്രവർത്തകർ രാജ്ഭവൻ ഗേറ്റോ പരിസരമോ കടന്നിട്ടില്ലെന്നു പൊലീസ് പറയുന്നു. സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ല. റോഡ് ഉപരോധിച്ചവരെ അറസ്റ്റ് ചെയ്തു.