‘കുട്ടി’ വിഡിയോകൾ ഒരുക്കാൻ ഉമ: യുനിസെഫിന്റെ യൂത്ത് കണ്ടന്റ് ക്രിയേറ്റർ
തിരുവനന്തപുരം∙ ഐക്യരാഷ്ട്ര സംഘടനയുടെ കുട്ടികളുടെ വിഭാഗമായ യുനിസെഫിന്റെ യൂത്ത് കണ്ടന്റ് ക്രിയേറ്റർ ആയി കേരളത്തിൽനിന്ന് തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ഉമ. എസ് തിരഞ്ഞെടുക്കപ്പെട്ടു. കുട്ടികളുടെ അവകാശങ്ങൾ, വിദ്യാഭ്യാസം, മാനസികാരോഗ്യം, പോഷണം, ലിംഗനീതി തുടങ്ങി കുട്ടികളെ

തിരുവനന്തപുരം∙ ഐക്യരാഷ്ട്ര സംഘടനയുടെ കുട്ടികളുടെ വിഭാഗമായ യുനിസെഫിന്റെ യൂത്ത് കണ്ടന്റ് ക്രിയേറ്റർ ആയി കേരളത്തിൽനിന്ന് തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി ഉമ. എസ് തിരഞ്ഞെടുക്കപ്പെട്ടു. കുട്ടികളുടെ അവകാശങ്ങൾ, വിദ്യാഭ്യാസം, മാനസികാരോഗ്യം, പോഷണം, ലിംഗനീതി തുടങ്ങി കുട്ടികളെ ബാധിക്കുന്ന വിഷയങ്ങളിൽ യുനിസെഫിനുവേണ്ടി വിഡിയോ/ ഓഡിയോ കണ്ടന്റുകൾ നിർമിക്കുകയാണ് ചുമതല.
കോവിഡ് കാലത്ത് കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ നൽകിയ ഉമക്കുട്ടി എന്ന യുട്യൂബ് ചാനലിലൂടെ ശ്രദ്ധേയയായ ഉമ വനിതാ– ശിശുവികസന വകുപ്പിന്റെ ഉജ്വലബാല്യം പുരസ്കാര ജേതാവാണ്. കോവിഡ് ബോധവൽക്കരണവുമായി ബന്ധപ്പെട്ട് യുനിസെഫിന്റേതടക്കം ശിൽപശാലകളിലും ചർച്ചകളിലും സജീവമായി പങ്കെടുത്തിരുന്നു. സംസ്ഥാന ശിശുദിനത്തിലെ കുട്ടികളുടെ നേതാവായി കഴിഞ്ഞ മൂന്ന് വർഷവും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കാത്തു, പൂപ്പി തുടങ്ങി കുട്ടികൾക്കായുള്ള നിരവധി കാർട്ടൂൺ പരമ്പരകളിൽ ശബ്ദം നൽകിയിട്ടുണ്ട്. കാർട്ടൂണിസ്റ്റ് ടി.കെ. സുജിത്തിന്റേയും അഭിഭാഷകയായ എം. നമിതയുടെയും മകളാണ്.