ജില്ലാ സ്കൂൾ കലോത്സവം; കപ്പടിച്ച് തിരുവനന്തപുരം സൗത്ത്
ആറ്റിങ്ങൽ ∙ ജില്ലാ സ്കൂൾ കലോത്സവത്തിൽ കിരീടം നിലനിർത്തി തിരുവനന്തപുരം സൗത്ത് ഉപജില്ലയും വഴുതക്കാട് കാർമൽ എച്ച്എസ്എസും. ഉപജില്ലാ വിഭാഗത്തിൽ 840 പോയിന്റ് നേടിയാണ് സൗത്ത് വിജയത്തുടർച്ചയിലേക്കെത്തിയത്. സ്കൂൾ വിഭാഗത്തിൽ 241 പോയിന്റ് നേടിയാണ് കാർമൽ സ്കൂൾ തുടർച്ചയായ ഓവറോൾ ചാംപ്യൻഷിപ്പ് നേടിയത്.
ആറ്റിങ്ങൽ ∙ ജില്ലാ സ്കൂൾ കലോത്സവത്തിൽ കിരീടം നിലനിർത്തി തിരുവനന്തപുരം സൗത്ത് ഉപജില്ലയും വഴുതക്കാട് കാർമൽ എച്ച്എസ്എസും. ഉപജില്ലാ വിഭാഗത്തിൽ 840 പോയിന്റ് നേടിയാണ് സൗത്ത് വിജയത്തുടർച്ചയിലേക്കെത്തിയത്. സ്കൂൾ വിഭാഗത്തിൽ 241 പോയിന്റ് നേടിയാണ് കാർമൽ സ്കൂൾ തുടർച്ചയായ ഓവറോൾ ചാംപ്യൻഷിപ്പ് നേടിയത്.
ആറ്റിങ്ങൽ ∙ ജില്ലാ സ്കൂൾ കലോത്സവത്തിൽ കിരീടം നിലനിർത്തി തിരുവനന്തപുരം സൗത്ത് ഉപജില്ലയും വഴുതക്കാട് കാർമൽ എച്ച്എസ്എസും. ഉപജില്ലാ വിഭാഗത്തിൽ 840 പോയിന്റ് നേടിയാണ് സൗത്ത് വിജയത്തുടർച്ചയിലേക്കെത്തിയത്. സ്കൂൾ വിഭാഗത്തിൽ 241 പോയിന്റ് നേടിയാണ് കാർമൽ സ്കൂൾ തുടർച്ചയായ ഓവറോൾ ചാംപ്യൻഷിപ്പ് നേടിയത്.
ആറ്റിങ്ങൽ ∙ ജില്ലാ സ്കൂൾ കലോത്സവത്തിൽ കിരീടം നിലനിർത്തി തിരുവനന്തപുരം സൗത്ത് ഉപജില്ലയും വഴുതക്കാട് കാർമൽ എച്ച്എസ്എസും. ഉപജില്ലാ വിഭാഗത്തിൽ 840 പോയിന്റ് നേടിയാണ് സൗത്ത് വിജയത്തുടർച്ചയിലേക്കെത്തിയത്. സ്കൂൾ വിഭാഗത്തിൽ 241 പോയിന്റ് നേടിയാണ് കാർമൽ സ്കൂൾ തുടർച്ചയായ ഓവറോൾ ചാംപ്യൻഷിപ്പ് നേടിയത്. ചാംപ്യൻഷിപ്പ് നേടിയത്. വിജയികൾക്ക് ഒ.എസ്.അംബിക എംഎൽഎ ട്രോഫികൾ സമ്മാനിച്ചു.
762 പോയിന്റ് നേടിയ കിളിമാനൂർ ആണ് ഉപജില്ലകളിൽ രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വർഷം രണ്ടാം സ്ഥാനക്കാരായിരുന്ന തിരുവനന്തപുരം നോർത്ത് ഇത്തവണ 714 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. സ്കൂൾ വിഭാഗത്തിൽ കടുവയിൽ െകടിസിടി ഇഎം എച്ച്എസ്എസ് 228 തുടർച്ചയായ രണ്ടാം വർഷവും ജില്ലാതലത്തിലെ റണ്ണറപ് ആയി. സമാപന സമ്മേളനത്തിൽ ആറ്റിങ്ങൽ നഗരസഭാധ്യക്ഷ എസ്.കുമാരി അധ്യക്ഷത വഹിച്ചു. ഗായിക ഭാവന രാധാകൃഷ്ണൻ മുഖ്യാതിഥി ആയിരുന്നു.
∙ ആദ്യ അഞ്ചു സ്ഥാനങ്ങളിലെത്തിയ മറ്റു സ്കൂളുകൾ : പട്ടം സെന്റ് മേരീസ് എച്ച്എസ്എസ് (193), നന്ദിയോട് എസ്കെവി എച്ച്എസ് (160), നെയ്യാറ്റിൻകര ഗവ. ഗേൾസ് എച്ച്എസ്എസ് (129)
∙ മറ്റ് ഉപജില്ലകളുടെ പോയിന്റ് നില : പാലോട് (682), ആറ്റിങ്ങൽ (669), നെടുമങ്ങാട് (669), വർക്കല (600), കണിയാപുരം (585), കാട്ടാക്കട (578), ബാലരാമപുരം (556), നെയ്യാറ്റിൻകര (539), പാറശാല (498 )
വിവിധ വിഭാഗങ്ങളിലായി ചാംപ്യൻഷിപ്പും റണ്ണറപ്പും ആയ ഉപജില്ലകളും സ്കൂളുകളും:
∙ യുപി ജനറൽ: ഉപജില്ല– പാലോട്, നെടുമങ്ങാട് (146 വീതം), തിരുവനന്തപുരം സൗത്ത്, കിളിമാനൂർ (145 വീതം)
സ്കൂൾ – കാർമൽ എച്ച്എസ്എസ് വഴുതക്കാട് (41), വൈഎൽഎംയുപിഎസ് കീഴാറ്റിങ്ങൽ, സെന്റ് ക്രിസോസ്റ്റം ജിഎച്ച്എസ് നെല്ലിമൂട് (31 വീതം)
∙ ഹൈസ്കൂൾ ജനറൽ: ഉപജില്ല – തിരുവനന്തപുരം സൗത്ത് (316), കിളിമാനൂർ (313)
സ്കൂൾ – സെന്റ് മേരീസ് എച്ച്എസ്എസ് പട്ടം (87), കാർമൽ എച്ച്എസ്എസ് വഴുതക്കാട്, കെടിസിടി ഇഎം എച്ച്എസ്എസ് കടുവയിൽ (76 വീതം)
∙ഹയർ സെക്കൻഡറി ജനറൽ : ഉപജില്ല – തിരുവനന്തപുരം സൗത്ത് (379), തിരുവനന്തപുരം നോർത്ത് (324)
സ്കൂൾ – കെടിസിടി ഇഎം എച്ച്എസ്എസ് (129), കാർമൽ എച്ച്എസ്എസ് വഴുതക്കാട് (124).
∙ സംസ്കൃതോത്സവം യുപി : ഉപജില്ല – തിരുവനന്തപുരം സൗത്ത്, കിളിമാനൂർ (90 വീതം), പാലോട് (89)
സ്കൂൾ : നന്ദിയോട് നളന്ദ ടിടിഐ (61), ഗവ.യുപിഎസ് കാട്ടായിക്കോണം.
∙ സംസ്കൃതോത്സവം എച്ച്എസ് : ഉപജില്ല – പാലോട്, കാട്ടാക്കട (88 വീതം), കണിയാപുരം, തിരുവനന്തപുരം സൗത്ത് (80).
സ്കൂൾ : ഒറ്റശേഖരമംഗലം ജെപിഎച്ച്എസ്എസ് (83), എസ്കെവി എച്ച്എസ് നന്ദിയോട് (70)
∙ അറബി സാഹിത്യോത്സവം യുപി : ഉപജില്ല – കണിയാപുരം, പാലോട് (65 വീതം), ആറ്റിങ്ങൽ, ബാലരാമപുരം, തിരുവനന്തപുരം നോർത്ത് (63 വീതം)
സ്കൂൾ : വിഎംജെ യുപിഎസ് വള്ളക്കടവ് (63), വൈഎൽഎം യുപിഎസ് കീഴാറ്റിങ്ങൽ (58)
∙ അറബി സാഹിത്യോത്സവം എച്ച്എസ് : ഉപജില്ല – കണിയാപുരം (88), കിളിമാനൂർ (87)
സ്കൂൾ : ഹാജി സിഎച്ച്എംകെഎം എച്ച്എസ് വള്ളക്കടവ് (66), ഇക്ബാൽ എച്ച്എസ് പെരിങ്ങമ്മല (48).
വിധികർത്താവിനെതിരെ പരാതി
ആറ്റിങ്ങല്‍ ∙ വിധികര്‍ത്താവിന്റെ അക്ഷരശ്ലോക സമിതിയിലെ അംഗമായ വിദ്യാര്‍ഥിനിക്ക് ഒന്നാം സ്ഥാനം നല്‍കിയെന്ന് ആരോപണം. ഹൈസ്കൂൾ വിഭാഗം അക്ഷരശ്ലോക മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തിയ അയിരൂപ്പാറ എച്ച്എസ്എസിലെ ഉത്തര രാജീവൻ ആണ് ഇതു സംബന്ധിച്ച് വിദ്യാഭ്യാസ ഉപഡയറക്ടർക്കു പരാതി നൽകിയത്. തിരുവനന്തപുരത്തെ അക്ഷരശ്ലോക സമിതികളിൽ ഉൾപ്പെട്ടവരാണ് രണ്ടു വിധികർത്താക്കളെന്നും ഒന്നാം സമ്മാനം നേടിയത് ഈ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥിയാണെന്നും പരാതിയില്‍ പറയുന്നു. അക്ഷരശ്ലോക സമിതി ഭാരവാഹിയായ വിധികർത്താവ് മത്സരത്തിനു ശേഷം സമിതിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ കുട്ടിക്ക് അഭിനന്ദനം അർപ്പിച്ച് കമന്റിട്ടതിന്റെ പകർപ്പു സഹിതമാണ് പരാതി നൽകിയത്. മാർക്കിട്ട രീതിയിലും പിഴവുണ്ടായിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.