ആർപ്പുവിളികളോടെ കുട്ടികൾ ചേറിലിറങ്ങി, പിരപ്പമൺകാട് ഏലായിൽ ഞാറുനടാൻ
പോത്തൻകോട് ∙ ആർപ്പോ... ഇർറോ... വിളികളോടെയാണ് തോന്നയ്ക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ 40 കുട്ടികൾ പിരപ്പമൺകാട് ഏലായിലെ ചേറിലേക്കിറങ്ങിയത്. അതിൽ പലരും കൃഷിക്കാരുടെ വേഷത്തിലായിരുന്നു.സ്കൂൾ പാട്ടത്തിനെടുത്ത 30 സെന്റ് കൃഷിഭൂമിയിൽ എക്കോ ക്ലബ്ബുകളുടെയും സ്കൗട്ട് യൂണിറ്റിന്റെയും നേതൃത്വത്തിൽ ഞാറുനടീൽ ഉത്സവം

പോത്തൻകോട് ∙ ആർപ്പോ... ഇർറോ... വിളികളോടെയാണ് തോന്നയ്ക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ 40 കുട്ടികൾ പിരപ്പമൺകാട് ഏലായിലെ ചേറിലേക്കിറങ്ങിയത്. അതിൽ പലരും കൃഷിക്കാരുടെ വേഷത്തിലായിരുന്നു. സ്കൂൾ പാട്ടത്തിനെടുത്ത 30 സെന്റ് കൃഷിഭൂമിയിൽ എക്കോ ക്ലബ്ബുകളുടെയും സ്കൗട്ട് യൂണിറ്റിന്റെയും നേതൃത്വത്തിൽ ഞാറുനടീൽ ഉത്സവം നടത്തുകയായിരുന്നു അവർ.
സങ്കരയിനം നെല്ലായ 'ശ്രേയ' ആണ് ഉപയോഗിച്ചത്. നടീൽ ഉത്സവം പഞ്ചായത്തംഗം തോന്നയ്ക്കൽ രവി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഇ. നസീർ, എസ്എംസി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ, പ്രധാന അധ്യാപകൻ എസ്. സുജിത്, പിടിഎ അംഗം വിനയ്, ഇക്കോ ക്ലബ് കൺവീനർമാരായ സൗമ്യ, ഷാബിമോൻ, നിഷ അധ്യാപകരായ ജിതേന്ദ്രനാഥ്, രോഹൻ എന്നിവർ പങ്കെടുത്തു.