ADVERTISEMENT

തിരുവനന്തപുരം∙ തമിഴ്നാട്ടിലെ പ്രളയബാധിതർക്ക് സഹായം നൽകാനൊരുങ്ങി കേരളം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ സഹായം നല്‍കുന്ന പ്രവര്‍ത്തനം ഏകോപിപ്പിക്കുവാന്‍ എം.ജി. രാജമാണിക്യത്തെ നിയോഗിച്ചു. ഒരു കുടുംബത്തിന് ഒരു കിറ്റ് എന്ന നിലയിലാകും സഹായം നല്‍കുക.

കിറ്റില്‍ ഉള്‍പ്പെടുത്താൻ ഉദേശിക്കുന്ന സാധനങ്ങള്‍

1. വെള്ള അരി– 5 കിലോ
2. തുവര പരിപ്പ് –1 കിലോ
3. ഉപ്പ് - 1 കിലോ
4. പഞ്ചസാര- 1 കിലോ
5. ഗോതമ്പു പൊടി- 1 കിലോ
6. റവ - 500 ഗ്രാം
7. മുളക് പൊടി - 300 ഗ്രാം
8. സാമ്പാര്‍ പൊടി - 200 ഗ്രാം
9. മഞ്ഞള്‍ പൊടി - 100 ഗ്രാം
10. രസം പൊടി- 100 ഗ്രാം
11. ചായപ്പൊടി - 100 ഗ്രാം
12. ബക്കറ്റ് -1
13. കപ്പ് - 1
14. സോപ് - 1
15. ടൂത്ത് പേസ്റ്റ് - 1
16. ടൂത്ത് ബ്രഷ് - 4
17. ചീപ്പ്- 1
18. ലുങ്കി - 1
19. നൈറ്റി - 1
20. തോര്‍ത്ത് - 1
21. സൂര്യകാന്തി എണ്ണ - 1 ലീറ്റര്‍
22. സാനിറ്ററി പാഡ്- 2 പാക്കെറ്റ്

മുകളില്‍ നല്‍കിയിട്ടുള്ള സാധനങ്ങൾ ലഭ്യമാക്കുന്നതാണ് സഹായമെത്തിക്കുവാന്‍ ഉചിതമാകുക എന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കളക്ഷന്‍ പോയിന്‍റ്: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കാര്യാലയം, കനകകുന്നു കൊട്ടാരത്തിന് എതിര്‍വശം.  ഫോൺ: 1070

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com