ചരിത്രം അടയാളപ്പെടുത്തി ക്രിസ്ത്യൻ കോളജ് മതിൽ
കാട്ടാക്കട ∙ നവകേരള സദസ്സിനായി മറ്റിടങ്ങളിൽ മതിലുകൾ പൊളിക്കുമ്പോൾ കാട്ടാക്കട മണ്ഡലത്തിലെ സദസ്സ് നടക്കുന്ന വേദിയുടെ മതിൽ ശ്രദ്ധേയമാകുന്നത് മറ്റ് ചില പ്രത്യേകതകൾ കൊണ്ടാണ്. നവകേരളം സൃഷ്ടിക്കാൻ ഇന്നലെകളിൽ ത്യാഗനിർഭരമായ നേതൃത്വം നൽകിയ ജനനേതാക്കളെ അനുസ്മരിച്ചും കേരളത്തിലെ ചരിത്ര സംഭവങ്ങൾ രേഖപ്പെടുത്തിയ

കാട്ടാക്കട ∙ നവകേരള സദസ്സിനായി മറ്റിടങ്ങളിൽ മതിലുകൾ പൊളിക്കുമ്പോൾ കാട്ടാക്കട മണ്ഡലത്തിലെ സദസ്സ് നടക്കുന്ന വേദിയുടെ മതിൽ ശ്രദ്ധേയമാകുന്നത് മറ്റ് ചില പ്രത്യേകതകൾ കൊണ്ടാണ്. നവകേരളം സൃഷ്ടിക്കാൻ ഇന്നലെകളിൽ ത്യാഗനിർഭരമായ നേതൃത്വം നൽകിയ ജനനേതാക്കളെ അനുസ്മരിച്ചും കേരളത്തിലെ ചരിത്ര സംഭവങ്ങൾ രേഖപ്പെടുത്തിയ ചിത്രങ്ങളാലും അലങ്കരിച്ച മതിലാണ് കാട്ടാക്കടയെ വ്യത്യസ്തമാക്കുന്നത്.
ഒന്നാം കേരള മന്ത്രിസഭ അധികാരമേൽക്കുന്ന ചിത്രം മുതൽ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് വരെയുള്ള ചരിത്ര മുഹൂർത്തങ്ങളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത ഫ്ലക്സുകൾ കൊണ്ട് പഴയ മതിൽ മറച്ച് മറ്റൊരു മതിൽ തീർത്തു. സമ്പൂർണ സാക്ഷരതാ പ്രഖ്യാപന ചടങ്ങ്, ഭൂപരിഷ്കരണ ബിൽ അവതരിപ്പിക്കാൻ കെ.ആർ.ഗൗരിയമ്മ എത്തുന്നതുൾപ്പെടെ കഴിഞ്ഞകാലങ്ങളെ അനുസ്മരിപ്പിക്കുന്ന പ്രധാന ചടങ്ങുകളുടെ ചിത്രങ്ങൾ 577 അടി നീളമുള്ള മതിലിൽ കാണാം. കേരളം ഭരിച്ച എല്ലാ മുഖ്യമന്ത്രിമാരുടെയും സത്യപ്രതിജ്ഞയുടെ ചിത്രങ്ങളാണ് ബ്ലാക്ക് ആൻഡ് വൈറ്റിലും കളറിലുമായി ആലേഖനം ചെയ്തിട്ടുള്ളത്.
നവകേരള സദസ്സിനു മുന്നോടിയായി ട്രയൽ റണ്ണിനെത്തിയ ബസ് കോളജിന്റെ പ്രധാന കവാടത്തിൽ സ്ഥാപിച്ച പുതിയ ആർച്ച് ഗേറ്റിൽ ഉരസിയിരുന്നു. അതിനാൽ ആർച്ച് ഗേറ്റിന്റെ ഒരു ഭാഗം അഴിച്ചുവെക്കേണ്ടി വരുമെന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നിർദേശിച്ചു. എന്നാൽ, പിന്നീട് ഇത് വേണ്ടെന്ന് വച്ചു. ആദ്യ തീരുമാനം വിവാദമായതിനിടെയാണു മതിൽ ചിത്രങ്ങൾ കൊണ്ട് സംഘാടകർ മോടി കൂട്ടിയത്.