കറുത്ത വസ്ത്രം ധരിച്ച പഞ്ചായത്ത് അംഗങ്ങളെ അറസ്റ്റ് ചെയ്തു; മുൻ പഞ്ചായത്ത് അംഗം ജോസിനെ സിപിഎം പ്രവർത്തകർ മർദിച്ചു
കാട്ടാക്കട∙ കറുത്ത വസ്ത്രം ധരിച്ചെത്തിയ പഞ്ചായത്ത് അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും കാട്ടാക്കടയിലെ നവകേരള സദസിനു എത്തുന്നതിനു അര മണിക്കൂർ മുൻപാണ് കാട്ടാക്കട പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ കറുത്ത വസ്ത്രം ധരിച്ച് റോഡിൽ നിന്നത്. ഇവരെ പൊലീസെത്തി അറസ്റ്റ് ചെയ്തു.

കാട്ടാക്കട∙ കറുത്ത വസ്ത്രം ധരിച്ചെത്തിയ പഞ്ചായത്ത് അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുഖ്യമന്ത്രിയും മന്ത്രിമാരും കാട്ടാക്കടയിലെ നവകേരള സദസിനു എത്തുന്നതിനു അര മണിക്കൂർ മുൻപാണ് കാട്ടാക്കട പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾ കറുത്ത വസ്ത്രം ധരിച്ച് റോഡിൽ നിന്നത്. ഇവരെ പൊലീസെത്തി അറസ്റ്റ് ചെയ്തു. അംഗങ്ങളായ കെ.വി.ശ്യാം, എസ്.എസ്.മണികണ്ഠൻ നായർ, റീത്ത, ഉഷാ കുമാരി, ശുഭ എന്നിവരെയും ആർഎസ്പി മണ്ഡലം സെക്രട്ടറി കാട്ടാക്കട വിജയൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ശുഭയുടെ ഭർത്താവ് മുൻ പഞ്ചായത്ത് അംഗം ജോസിനെ സിപിഎം പ്രവർത്തകർ മർദിച്ചു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് വിളപ്പിൽശാല പൊലീസ് സ്റ്റേഷനിൽ പ്രവർത്തകർ ബഹളംവച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ കാട്ടാക്കട സുബ്രഹ്മണ്യം, എം.ആർ.ബൈജു, കാട്ടാക്കട രാമു എന്നിവരെയും സുബ്രഹമണ്യത്തിന്റെ മകൻ കെഎസ്‌യു നേതാവ് അനന്ത സുബ്രഹ്മണ്യത്തെയും പൊലീസ് കരുതൽ തടങ്കലിലാക്കി.