തിരുവനന്തപുരം∙ ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കും.സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം ലോകം മുഴുവൻ പകർന്നു നൽകിയ ഉണ്ണിയേശുവിന്റെ തിരുപ്പിറവി ദിനം ആഘോഷമാക്കുകയാണ്. പുൽക്കൂട് ഒരുക്കിയും നക്ഷത്രങ്ങൾ തൂക്കിയും സമ്മാനങ്ങൾ‍ കൈമാറിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി ലോകമെമ്പാടുമുള്ള  വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കും. സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം ലോകം മുഴുവൻ പകർന്നു നൽകിയ ഉണ്ണിയേശുവിന്റെ തിരുപ്പിറവി ദിനം ആഘോഷമാക്കുകയാണ്. പുൽക്കൂട് ഒരുക്കിയും നക്ഷത്രങ്ങൾ തൂക്കിയും സമ്മാനങ്ങൾ‍ കൈമാറിയും ആഘോഷത്തിലാണ് മലയാളികളും. ക്രിസ്മസിനോടനുബന്ധിച്ച് ദൈവാലയങ്ങളിൽ പാതിര കുർബാന ഉൾപ്പെടെയുള്ള പ്രത്യേക പ്രാർഥനകൾ നടന്നു.

അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വവും ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനവും ആശംസിച്ചാണ് ഓരോ വിശ്വാസിയും ക്രിസ്മസ് ആഘോഷിക്കുന്നത്.പാതിര കുർബാന ഉൾപ്പെടെയുള്ള പ്രത്യേക ശുശ്രൂഷകളിൽ ആയിരക്കണക്കിനു വിശ്വാസികൾ ഒത്തു ചേർന്നു. പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിൽ ഇന്നലെ രാത്രി ഏഴിനുള്ള രാത്രി നമസ്കാരത്തോടെ പ്രാർഥനകൾക്ക് തുടക്കമായി. 

ADVERTISEMENT

രാത്രി നമസ്കാരത്തെ തുടർന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാന നടന്നു. ക്രിസ്മസ് ദിനത്തിൽ രാവിലെ 6.15 ന് വിശുദ്ധ കുർബാന.പാളയം സെന്റ് ജോസഫ്‌സ് മെട്രോപ്പൊലിറ്റൻ കത്തീഡ്രലിൽ രാത്രി 11നുള്ള പാതിരാ കുർബാനയ്ക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യ കാർമികനായി. 

ഈ വർഷത്തെ ആദ്യ കുർബാന സ്വീകരണം ക്രിസ്മസ് ദിനത്തിൽ രാവിലെ ഒൻപതിനു സഹായ മെത്രാൻ ഡോ.ആർ. ക്രിസ്തുദാസിന്റെ കാർമികത്വത്തിൽ നടത്തും. ഇന്ന് പുലർച്ചെ 5.45നും ഉച്ചകഴിഞ്ഞ് 3.30 നും ദിവ്യബലി ഉണ്ടാകില്ല.സ്‌പെൻസർ ജംക്‌ഷൻ സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രൽ ദേവാലയത്തിൽ  പുലർച്ചെ 2.30ന് രാത്രി നമസ്‌കാരം, തീജ്വാല ശുശ്രൂഷ, വിശുദ്ധ കുർബാന .‍ ഡോ.ജോസഫ് സാമുവൽ കറുകയിൽ കോറെപ്പിസ്‌കോപ്പ മുഖ്യകാർമികത്വം വഹിച്ചു. 

ADVERTISEMENT

പിഎംജി ലൂർദ് ഫൊറോന പള്ളിയിൽ ഇന്നലെ രാത്രി 11.45 ന് ക്രിസ്മസ് തിരുക്കർമങ്ങൾ ആരംഭിച്ചു. ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ മുഖ്യകാർമികനായി. ഇന്ന് ‍ രാവിലെ 5.30നും 7.15നും വിശുദ്ധ കുർബാന. നിർമലാഭവൻ ചാപ്പലിലും ഇന്നലെ രാത്രി 11.45ന് ക്രിസ്മസ് തിരുക്കർമങ്ങൾ ആരംഭിച്ചു.പാളയം സമാധാന രാജ്ഞി ബസിലിക്കയിലെ‍ ക്രിസ്മസ് ശുശ്രൂഷകൾ ഇന്നലെ വൈകിട്ട് ഏഴിന് ആരംഭിച്ചു. റെക്ടർ റവ. ഡോ. ജോൺ കുറ്റിയിൽ കാർമികത്വം വഹിച്ചു. 

രാത്രി പത്തിന് മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ കാരൾ ഗാനാലാപനം നടന്നു. തുടർന്ന് ഹാർമണി ഫോർ ഹോപ് എന്ന ടെലിഫിലിമിന്റെ ആദ്യ പ്രദർശനം ഉണ്ടായിരുന്നു.വഴുതക്കാട് കാർമൽഹിൽ ആശ്രമ ദേവാലയത്തിൽ ക്രിസ്മസ് തിരുക്കർമങ്ങൾക്ക് ഇന്നലെ രാത്രി 11ന് ആഘോഷമായ ക്രിസ്മസ് കുർബാനയോടെ തുടക്കമായി. ക്രിസ്മസ് ദിനമായ ഇന്നു രാവിലെ 6.30നും 8.30നും 11ന് ഇംഗ്ലിഷിലും വൈകിട്ട് 5.30നും ദിവ്യബലിയുണ്ടാകും. 

ADVERTISEMENT

കവടിയാർ മാർ അപ്രേം ഓർത്തഡോക്‌സ് പള്ളിയിൽ ഇന്നലെ വൈകിട്ട് ആറിന് ജനന പെരുന്നാൾ സന്ധ്യാ നമസ്‌കാരം. ക്രിസ്മസ് ദിനത്തിൽ പുലർച്ചെ നാലിന് രാത്രി നമസ്‌കാരം, 4.30ന് തീജ്വാല ശുശ്രൂഷ, 5.30ന് വിശുദ്ധ കുർബാന. ഏഴിന് ക്രിസ്മസ് സന്ദേശം, 7.30ന് പ്രഭാത ഭക്ഷണം.