സംസ്ഥാന ശിശുക്ഷേമ സമിതിയുടെ മാധ്യമ പുരസ്കാരങ്ങൾ വിതരണം ചെയ്തു
തിരുവനന്തപുരം∙ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ 2016ലെയും 2022 ലെയും മാധ്യമ പുരസ്കാരങ്ങൾ തിരുവനന്തപുരത്ത് സ്പീക്കർ എ.എൻ.ഷംസീർ വിതരണം ചെയ്തു. പ്രളയവും കോവിഡും കാരണം മാറ്റിവെച്ച 2016ലെ വിക്ടർ ജോർജ് സ്മാരക അവാർഡ് മികച്ച വാർത്താചിത്രത്തിനുള്ള പ്രത്യേക പുരസ്കാരം മനോരമയിൽ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച ‘പണി

തിരുവനന്തപുരം∙ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ 2016ലെയും 2022 ലെയും മാധ്യമ പുരസ്കാരങ്ങൾ തിരുവനന്തപുരത്ത് സ്പീക്കർ എ.എൻ.ഷംസീർ വിതരണം ചെയ്തു. പ്രളയവും കോവിഡും കാരണം മാറ്റിവെച്ച 2016ലെ വിക്ടർ ജോർജ് സ്മാരക അവാർഡ് മികച്ച വാർത്താചിത്രത്തിനുള്ള പ്രത്യേക പുരസ്കാരം മനോരമയിൽ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച ‘പണി മുടക്കില്ല മാതൃത്വം’ എന്ന ചിത്രത്തിനു മലയാള മനോരമ സീനിയർ ഫൊട്ടോഗ്രഫർ റിങ്കുരാജ് മട്ടാഞ്ചേരിയലിനും എൻ.നരേന്ദ്രൻ സ്മാരക മാധ്യമ പ്രത്യേക പുരസ്കാരം ‘ അരുമകളാണ് അവരും ഇവർക്കും വേണം ശ്രദ്ധ, സ്വാന്തനം’ എന്ന ലേഖന പരമ്പരക്ക് മുൻ മലയാള മനോരമ ചീഫ് റിപ്പോർട്ടർ മഹേഷ് ഗുപ്തനും സ്പീക്കർ എ.എൻ. ഷംസീർ സമ്മാനിച്ചു.
2022 ലെ വിക്ടർ ജോർജ് സ്മാരക അവാർഡ് മികച്ച വാർത്താചിത്രത്തിനുള്ള പുരസ്കാരം മനോരമയിൽ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച സിക്കിമിൽ ട്രക്ക് മലയടിവാരത്തേക്കു വീണു മരിച്ച സൈനികൻ വൈശാഖിന്റെ സംസ്കാര ചടങ്ങിനിടെ അമ്മയോടെപ്പം സല്യൂട്ട് നൽകുന്ന ഒരു വയസുകാരനായ മകൻ തൻവികിന്റെ ചിത്രത്തിനാണ്. പുരസ്കാരം മലയാള മനോരമ ക്യാമറ അസിസ്റ്റന്റ് സിബു ഭുവനേന്ദ്രൻ ഏറ്റുവാങ്ങി.
കുട്ടികളെ സംബന്ധിച്ച് മികച്ച ടി.വി. പരിപാടിക്കുള്ള ടി.എൻ. ഗോപകുമാർ സ്മാരക അവാർഡ് മനോരമ ന്യൂസ് സീനിയർ കറസ്പോണ്ടന്റ് പ്രശാന്ത് ആർ.നായർ ഏറ്റുവാങ്ങി. വി. ജോയി എംഎൽഎ അധ്യക്ഷത വഹിച്ചു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി, പി.സുമേശൻ, മീര ദർശക്, എം.കെ പശുപതി, ഒ.എം ബാലകൃഷ്ണൻ, യേശുദാസ് പറപ്പിള്ളി, കെ.ജയപാൽ എന്നിവർ പ്രസംഗിച്ചു.