വർക്കല∙ ശിവഗിരി തീർഥാടനത്തിന്റെ ഭാഗമായി ‘വിദ്യാഭ്യാസം ഒരു വിചിന്തനം’ എന്ന വിഷയത്തിലെ സമ്മേളനം അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്തു. പുതിയ തലമുറയ്ക്കു ആവശ്യമായ തലത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായം രൂപപ്പെടുത്തുവാനുള്ള സാധ്യത ഗുരുദേവ ചിന്തയിലൂടെ രൂപപ്പെടേണ്ടതുണ്ടെന്ന് അടൂർ പ്രകാശ് പറഞ്ഞു. ശ്രീനാരായണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർക്കല∙ ശിവഗിരി തീർഥാടനത്തിന്റെ ഭാഗമായി ‘വിദ്യാഭ്യാസം ഒരു വിചിന്തനം’ എന്ന വിഷയത്തിലെ സമ്മേളനം അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്തു.  പുതിയ തലമുറയ്ക്കു ആവശ്യമായ തലത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായം രൂപപ്പെടുത്തുവാനുള്ള സാധ്യത ഗുരുദേവ ചിന്തയിലൂടെ രൂപപ്പെടേണ്ടതുണ്ടെന്ന് അടൂർ പ്രകാശ് പറഞ്ഞു.  ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷൻ കെ.എം.ലാജി, ബ്ലോക്ക് പ്രസിഡന്റ് സ്മിത സുന്ദരേശൻ, ഡോക്ടർ പി.ചന്ദ്രമോഹൻ, സ്വാമി വിശാലാനന്ദ, സ്വാമി പ്രബോധതീർഥ,

ഡോ.പി.കെ.സുകുമാരൻ, ഡോ.എം ജയപ്രകാശ്, ഡോ.കെ.സാബുക്കുട്ടൻ, ഒ.വി.കവിത, ജെ.നിമ്മി, വി.പ്രമീളാദേവി, പി.ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു. ശിവഗിരി ഹൈസ്കൂളിന്റെ ശതാബ്ദിയും കോട്ടയം കുറിച്ചിയിലെ എച്ച്എസ്എസിന്റെ നവതി ആഘോഷ സമ്മേളനവുമാണ് നടന്നത്. തീർഥാടനത്തോടനുബന്ധിച്ച് നടന്ന സാഹിത്യമത്സര വിജയികൾക്കുള്ള സമ്മാന വിതരണം മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ എന്നിവർ നിർവഹിച്ചു.

ADVERTISEMENT

വിപുലമായ ക്രമീകരണങ്ങൾ
വർക്കല∙ തീർഥാടകർക്ക് ദർശനത്തിനൊപ്പം വഴിപാടുകൾ സമർപ്പിക്കുന്നതിനും വിപുലമായ ക്രമീകരണങ്ങൾ ശിവഗിരി മഠം ഒരുക്കി. ശാരദാമഠം, വൈദികമഠം, റിക്ഷാമണ്ഡപം, ബോധാനന്ദ സ്വാമി സമാധി മണ്ഡപം വഴി മഹാസമാധിയിലെത്തുമ്പോൾ അവിടെയും ദർശനത്തിനും വഴിപാട് സമർപ്പണത്തിനും ആവശ്യമായ സഹായം പൊലീസിന്റെയും വൊളന്റിയേഴ്സിന്റെയും ഭാഗത്ത് നിന്നു ലഭ്യമാണ്.

ഗുരുധർമ പ്രചാരണ സഭയുടെയും മാതൃസഭയുടെയും യുവജനസഭയുടെയും പ്രവർത്തകർ സേവന രംഗത്തുണ്ട്. തിരക്ക് ഒഴിവാക്കാൻ വഴിപാട് കൗണ്ടറുകളിൽ കൂടുതൽ ജീവനക്കാരെ നിയോഗിച്ചു. ഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിൽ നിന്നുള്ള ഭക്തരും തീർഥാടനത്തിൽ സംബന്ധിക്കാൻ നേരത്തെ തന്നെ എത്തിക്കഴിഞ്ഞു. ഇവർക്കുള്ള താമസസൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. പദയാത്രികരായി എത്തുന്നവരെ വഴിയോരങ്ങളിലും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നുണ്ട്.

ADVERTISEMENT

ശിവഗിരിയിൽ ഇന്ന്
∙തീർഥാടനത്തിനു തുടക്കം കുറിച്ചു ധർമപതാക ഉയർത്തൽ മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ 7.30, സമ്മേളനം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 10.00. സാങ്കേതിക ശാസ്ത്ര സമ്മേളനം ഉദ്ഘാടനം ഐഎസ്ആർഒ ചെയർമാൻ ഡോ.എസ്.സോമനാഥ് 2.00, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം കർണാടക മന്ത്രി മധു ബംഗാരപ്പ 5.00.