തിരുവനന്തപുരം∙ ജില്ലാ പഞ്ചായത്തിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ട്. പല ഇനങ്ങളിലായി കോടികൾ ചെലവഴിച്ചതിന് കൃത്യമായ കണക്കില്ലെന്നു കണ്ടെത്തൽ. കിടപ്പുരോഗികളുടെ പരിചരണത്തിനായി ജില്ലാ പഞ്ചായത്ത് രൂപീകരിച്ച ‘സ്നേഹം’ പാലിയേറ്റീവ് സൊസൈറ്റിയുടെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന

തിരുവനന്തപുരം∙ ജില്ലാ പഞ്ചായത്തിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ട്. പല ഇനങ്ങളിലായി കോടികൾ ചെലവഴിച്ചതിന് കൃത്യമായ കണക്കില്ലെന്നു കണ്ടെത്തൽ. കിടപ്പുരോഗികളുടെ പരിചരണത്തിനായി ജില്ലാ പഞ്ചായത്ത് രൂപീകരിച്ച ‘സ്നേഹം’ പാലിയേറ്റീവ് സൊസൈറ്റിയുടെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ജില്ലാ പഞ്ചായത്തിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ട്. പല ഇനങ്ങളിലായി കോടികൾ ചെലവഴിച്ചതിന് കൃത്യമായ കണക്കില്ലെന്നു കണ്ടെത്തൽ. കിടപ്പുരോഗികളുടെ പരിചരണത്തിനായി ജില്ലാ പഞ്ചായത്ത് രൂപീകരിച്ച ‘സ്നേഹം’ പാലിയേറ്റീവ് സൊസൈറ്റിയുടെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ജില്ലാ പഞ്ചായത്തിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ട്. പല ഇനങ്ങളിലായി കോടികൾ ചെലവഴിച്ചതിന് കൃത്യമായ കണക്കില്ലെന്നു കണ്ടെത്തൽ. കിടപ്പുരോഗികളുടെ പരിചരണത്തിനായി ജില്ലാ പഞ്ചായത്ത് രൂപീകരിച്ച ‘സ്നേഹം’ പാലിയേറ്റീവ് സൊസൈറ്റിയുടെ ബാങ്ക് അക്കൗണ്ടിൽ ഉണ്ടായിരുന്ന 1.10 കോടി രൂപ എന്തു ചെയ്തുവെന്ന് വ്യക്തതയില്ലെന്ന് റിപ്പോർട്ടിലുണ്ട്. കൂടാതെ പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് വിദേശത്ത് പോയി തൊഴിൽ ചെയ്തു വരുമാനം കണ്ടെത്തുന്നതിനായി രൂപീകരിച്ച പദ്ധതിയിൽ ടൂറിസ്റ്റ് വീസയിൽ വിദേശത്ത് പോയവർ വരെ സഹായം കൈപ്പറ്റിയെന്നും കണ്ടെത്തൽ.

2021– 2022 സാമ്പത്തിക വർഷം 1165 പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതിൽ 662 എണ്ണം മാത്രമേ നടപ്പാക്കി തുടങ്ങിയുള്ളൂവെന്നും 57 എണ്ണം മാത്രമേ പൂർത്തീകരിച്ചുള്ളുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.  50 സ്കൂളുകളിൽ ജൈവ വൈവിധ്യ പാർക്കുകൾ സ്ഥാപിക്കാനായി ആവിഷ്കരിച്ച പദ്ധതിയും ലക്ഷ്യം കണ്ടില്ലെന്ന് റിപ്പോർട്ടിലുണ്ട്. 36 സ്കൂളുകൾ താൽപര്യം പ്രകടിപ്പിച്ചെങ്കിലും 6 സ്കൂളുകളിൽ മാത്രമാണ് നടപ്പാക്കിയത്. 

ADVERTISEMENT

സ്നേഹം  വാരിവിതറി?
പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച ‘സ്നേഹം’ സൊസൈറ്റിയുടെ വരവ് ചെലവ് കണക്കുകൾ ഓഡിറ്റിന് നൽകാൻ ഭരണസമിതി തയാറായിട്ടില്ല. സൊസൈറ്റിയുടെ പ്രവർത്തനം, ജീവനക്കാരുടെ നിയമനം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ലെന്ന് റിപ്പോർട്ടിൽ വിമർശനമുണ്ട്. വികസന ഫണ്ടിൽ നിന്ന് 43 ലക്ഷവും 73 പ​ഞ്ചായത്തുകളിൽ നിന്ന് ഓരോ ലക്ഷവും സ്കൂളുകളിൽ നിന്നുള്ള വിഹിതവും ചേർത്താണ് സൊസൈറ്റി പ്രവർത്തനം തുടങ്ങിയത്. പക്ഷേ, പണം ചെലവഴിച്ചതെങ്ങനെയെന്ന കണക്ക് ലഭ്യമാക്കിയിട്ടില്ല. 

വിളമ്പിയതിന്റെ കണക്ക്
സമ്പൂർണ വിശപ്പുരഹിത ജില്ലയാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പാഥേയം പദ്ധതി നടത്തിപ്പിലും ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. പദ്ധതിക്കായി 8.31 കോടി ചെലവഴിച്ചെങ്കിലും രേഖകളിൽ കൃത്യതയില്ലെന്നാണ് നിരീക്ഷണം. 2019– 2020ലെ ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ടിലും സമാനവിഷയം ചൂണ്ടിക്കാട്ടിയിരുന്നു. 

ADVERTISEMENT

2019 ൽ 4518 ഗുണഭോക്താക്കളുടെ ലിസ്റ്റ് അംഗീകരിച്ച് 4521 പേർക്ക് പൊതിച്ചോർ വിതരണം ചെയ്തതെന്നാണ് കണക്ക്. എന്നാൽ ഇത്രയും പേർക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യാൻ 6.51 കോടി വേണമെന്നിരിക്കേ, 2.54 കോടി മാത്രം അടങ്കൽത്തുക വകയിരുത്തിയതിൽ വ്യക്തതയില്ലെന്നായിരുന്നു ഓഡിറ്റ് നിരീക്ഷണം. 2020 ൽ 2074 ഗുണഭോക്താക്കളുടെ ലിസ്റ്റ് അംഗീകരിച്ചെങ്കിലും 49 പഞ്ചായത്തുകളിലെ 2042 പേർക്കു മാത്രമാണ് പൊതിച്ചോർ വിതരണം ചെയ്തത്. ഇതിനായി 2.98 കോടി വേണമെന്നിരിക്കേ, 1.47 കോടി മാത്രമാണ് വകയിരുത്തിയിട്ടുള്ളതെന്നും കണ്ടെത്തിയിരുന്നു. 

ടൂറിസം സഹായമോ?
പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് വിദേശത്ത് തൊഴിൽ ചെയ്ത് വരുമാനം നേടുന്നതിന് സഹായധനം നൽകുന്ന പദ്ധതിയിലും വൻ ക്രമക്കേടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 2019–20 വർഷമാണ് പദ്ധതി ആരംഭിച്ചതെങ്കിലും 2018 മുതൽ വിദേശത്ത് ജോലി നോക്കുന്നയാൾക്ക് സഹായം നൽകിയതായി കണ്ടെത്തി. 2015 മുതൽ പലവട്ടം ടൂറിസ്റ്റ് വീസയിൽ വിദേശത്ത് പോയി വന്നയാളും സഹായം കൈപ്പറ്റിയിട്ടുണ്ട്. എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത വ്യക്തിക്കും സഹായം നൽകി. ലക്ഷം രൂപയാണ് ഓരോ വ്യക്തിക്കും സഹായധനമായി നൽകുന്നത്. 

ADVERTISEMENT

തുല്യമാകാതെ കണക്കുകൾ
പത്താം തരം, ഹയർ സെക്കൻഡറി തുല്യതാ പഠന പദ്ധതി ലക്ഷ്യം കൈവരിച്ചില്ല. പക്ഷേ, വികസന ഫണ്ടിൽ നിന്ന് 16 ലക്ഷം രൂപ പിൻവലിച്ച് സാക്ഷരതാ മിഷൻ കോഓർഡിനേറ്റർക്ക് നൽകിയിട്ടുണ്ട്. അതേസമയം, വിദ്യാർഥികളുടെ റജിസ്ട്രേഷൻ, ഹാജർ തുടങ്ങിയതുമായി ബന്ധപ്പെട്ട രേഖകളില്ല. 

എവിടെ അജൻഡയും മിനിറ്റ്സും?
യോഗത്തിന്റെ അജൻഡ തയാറാക്കുന്നതും തീരുമാനങ്ങൾ രേഖപ്പെടുത്തുന്നതും നടപടിക്രമങ്ങൾ പാലിച്ചല്ലെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. ചർച്ച, യോഗ  തീരുമാനങ്ങൾ എന്നിവ 'സകർമ' സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തുകയോ പ്രസിഡന്റ് മിനിറ്റ്സ് അംഗീകരിക്കുകയോ ചെയ്യുന്നില്ല. 

2021– 2022 സാമ്പത്തിക വർഷം 31 ജനറൽ യോഗങ്ങൾ നടത്തിയെങ്കിലും ഒരെണ്ണം പോലും സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തിയിട്ടില്ല. ഇതു തീരുമാനങ്ങൾ മാറ്റുന്നതിനും ഇല്ലാത്ത തീരുമാനങ്ങൾ കൂട്ടി ചേർക്കുന്നതിനും ഇടയാക്കുമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.