തിരുവനന്തപുരം∙ അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജില്ലയിലും വിവിധ ചടങ്ങുകൾ നടത്തി. പ്രതിഷ്ഠാ സമയത്ത് വീടുകളിലും ക്ഷേത്രങ്ങളിലും പൊതുയിടങ്ങളിലും ഒത്തുചേർന്നവർ രാമമന്ത്രങ്ങൾ ഉരുവിട്ടു. വൈകിട്ട് വീടുകളിലും ക്ഷേത്രങ്ങളിലും ദീപം തെളിയിക്കൽ ചടങ്ങുകളും സംഘടിപ്പിച്ചു.

തിരുവനന്തപുരം∙ അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജില്ലയിലും വിവിധ ചടങ്ങുകൾ നടത്തി. പ്രതിഷ്ഠാ സമയത്ത് വീടുകളിലും ക്ഷേത്രങ്ങളിലും പൊതുയിടങ്ങളിലും ഒത്തുചേർന്നവർ രാമമന്ത്രങ്ങൾ ഉരുവിട്ടു. വൈകിട്ട് വീടുകളിലും ക്ഷേത്രങ്ങളിലും ദീപം തെളിയിക്കൽ ചടങ്ങുകളും സംഘടിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജില്ലയിലും വിവിധ ചടങ്ങുകൾ നടത്തി. പ്രതിഷ്ഠാ സമയത്ത് വീടുകളിലും ക്ഷേത്രങ്ങളിലും പൊതുയിടങ്ങളിലും ഒത്തുചേർന്നവർ രാമമന്ത്രങ്ങൾ ഉരുവിട്ടു. വൈകിട്ട് വീടുകളിലും ക്ഷേത്രങ്ങളിലും ദീപം തെളിയിക്കൽ ചടങ്ങുകളും സംഘടിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙  അയോധ്യയിലെ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജില്ലയിലും വിവിധ ചടങ്ങുകൾ നടത്തി. പ്രതിഷ്ഠാ സമയത്ത് വീടുകളിലും ക്ഷേത്രങ്ങളിലും പൊതുയിടങ്ങളിലും ഒത്തുചേർന്നവർ രാമമന്ത്രങ്ങൾ ഉരുവിട്ടു. വൈകിട്ട് വീടുകളിലും ക്ഷേത്രങ്ങളിലും ദീപം തെളിയിക്കൽ ചടങ്ങുകളും സംഘടിപ്പിച്ചു.  ക്ഷേത്രങ്ങളും ആശ്രമങ്ങളും പ്രാർഥനാകേന്ദ്രങ്ങളും ഉൾപ്പെടെ 800 ഇടങ്ങളിൽ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ അയോധ്യയിൽ നിന്നുള്ള തത്സമയ സംപ്രേഷണം സംഘടിപ്പിച്ചു.

ക്ഷേത്രങ്ങളിൽ  സമൂഹ നാമജപം,  ഭജന, രാമായണ–,നാരായണീയ പാരായണം എന്നിവ നടത്തി. ആശ്രമങ്ങളിലും ക്ഷേത്രങ്ങളിലും രാമായണ പ്രഭാഷണം, സന്ധ്യാ നിറദീപക്കാഴ്ച, പ്രത്യേക ദീപാരാധന എന്നിവ നടത്തി. കർസേവകരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചിരുന്നു. 

ADVERTISEMENT

തലസ്ഥാന നഗരിയിൽ ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രത്തിൽ പ്രതിഷ്ഠാ സമയത്ത് ശ്രീരാമപട്ടാഭിഷേക ചടങ്ങ് നടത്തി. ഒട്ടേറെ പേർ പങ്കെടുത്തു.  കരിക്കകം ചാമുണ്ഡിക്ഷേത്രം, ആറ്റുകാൽ അംബിക ഓഡിറ്റോറിയം, ഇളംകുളം മഹാദേവക്ഷേത്രം,  തിരുമല ആനന്ദാശ്രമം,മണികണേ്ഠശ്വരം മഹാദേവക്ഷേത്രം, വട്ടിയൂർക്കാവ് ശ്രീകണ്ഠൻ ശാസ്താക്ഷേത്രം, തിരുമല പാറക്കോവിൽ, കുണ്ടമൺ ഭാഗം ദേവിക്ഷേത്രം, ശാസ്തമംഗലം കുമാരരാമ ക്ഷേത്രം, പാച്ചല്ലൂർ തൂക്കമുടിപ്പുര, കൈമനം അമൃതാനന്ദമയി  ആശ്രമം, മീത്തിൽ ഭഗവതിക്ഷേത്രം, ചേങ്കോട്ടുകോണം ആശ്രമം, പൂന്തുറ പുളിമൂട് ക്ഷേത്രം, പഴഞ്ചിറ ദേവീക്ഷേത്രം എന്നിവിടങ്ങളിൽ പൂജകളും ആഘോഷവും നടന്നു. 

തൈക്കാട് ബിജെപി. സംസ്ഥാന കമ്മിറ്റി ഓഫിസിൽ വൈകിട്ട് ദീപം തെളിയിച്ച് പ്രതിഷ്ഠാ ആഘോഷം നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീർ, വൈസ് പ്രസിഡന്റ് വി.ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഒട്ടേറെ പ്രവർത്തകർ പങ്കെടുത്തു.    ജില്ലയിൽ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, അരുവിപ്പുറം ശിവക്ഷേത്രം, ചെറിയകൊല്ല പിറന്തൂർ മഹാദേവക്ഷേത്രം, കുടയാൽ കാഞ്ഞിരക്കാട് ഭദ്രകാളിദേവി ക്ഷേത്രം,

ADVERTISEMENT

വെള്ളറട താഴെക്കര കളീക്കൽ ഭദ്രകാളി ക്ഷേത്രം, ചിമ്മിണ്ടി നീലകേശി ക്ഷേത്രം, പവതിയാൻ വിള ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പാലയ്ക്കാപറമ്പ് സുബ്രഹ്മണ്യസ്വാമിക്ഷേത്രം, ദേവേശ്വരം മഹാദേവർ ക്ഷേത്രം, പരക്കുന്ന് ശ്രീധർമശാസ്താ ക്ഷേത്രം, കുരുന്തിയൂർ അർധനാരീശ്വര ക്ഷേത്രം, ചൂണ്ടിക്കൽ ഭദ്രകാളി ക്ഷേത്രം, ചെങ്കൽ മഹാദേവ ക്ഷേത്രം,

ആറയൂർ അഭേദാശ്രമം, കാട്ടാൽ ഭദ്രകാളി ക്ഷേത്രം, ആഴാങ്കുളം ശ്രീധർമ്മശാസ്താ ക്ഷേത്രം, കീഴാറൂർ രാജരാജേശ്വരി ക്ഷേത്രം, മാരായമുട്ടം നീലകേശി ക്ഷേത്രം, അരങ്ങൽ മഹാദേവക്ഷേത്രം, നെടുമങ്ങാട് മുത്താരമ്മൻ ദേവീക്ഷേത്രം, ആറ്റിങ്ങൽ വീരകേരളപുരം ക്ഷേത്രം, കിളിമാനൂർ മഹാദേവേശ്വരം ക്ഷേത്രം, പോത്തൻകോട് പണിമൂല ദേവീക്ഷേത്രം എന്നിവിടങ്ങളിൽ വിവിധ ചടങ്ങുകൾ നടന്നു.  കേരള ഹിന്ദുമിഷന്റെ ആഭിമുഖ്യത്തിൽ ദീപം തെളിയിച്ച് സമൂഹനാമജപം നടത്തി. പ്രസിഡന്റ് കെ.രാമൻപിള്ള ഉദ്ഘാടനം ചെയ്തു. ആറന്മുള ശശി അധ്യക്ഷനായി.

ADVERTISEMENT

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദീപാലങ്കാരം
തിരുവനന്തപുരം ∙ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലും പത്മതീർഥത്തിനു ചുറ്റും അര ലക്ഷത്തോളം മൺചെരാതുകൾ തെളിച്ച് തലസ്ഥാനത്ത് അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുടെ ആഘോഷം. കേരള ക്ഷേത്ര സംരക്ഷണ സമിതി, ഭാരത് ഭാരതി അനന്തപുരി എന്നി സംഘടനകൾ ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. നിലവിളക്കിൽ ആദ്യ ദീപം തെളിച്ച് ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര തന്ത്രി തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.

വൈകിട്ട് ആറോടെ ചടങ്ങുകൾ ആരംഭിച്ചു. ദീപം തെളിക്കാനായി ഭക്തരുടെ റജിസ്ട്രേഷൻ നേരത്തെ നടത്തിയിരുന്നു. പത്മതീർഥത്തിനു ചുറ്റുമുള്ള വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വിളക്കുകൾ തെളിച്ചു. കർസേവനായിരുന്ന കെ. രാജശേഖരനെ ആദരിച്ചു. 

തിരുവിതാംകൂർ രാജ കുടുംബാംഗം ആദിത്യ വർമ, എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് എം. സംഗീത് കുമാർ, ബിജെപി മുൻ സംസ്ഥാന പ്രസിഡന്റുമാരായിരുന്ന കുമ്മനം രാജശേഖരൻ, എസ്. രാമൻപിള്ള,  ആർഎസ്എസ് മുൻ അഖില ഭാരതീയ കാര്യകാരി സദസ്യൻ എസ്.. സേതുമാധവൻ, ഭാരത് ഭാരതി തിരുവനന്തപുരം അധ്യക്ഷൻ ഡോ. അജയകുമാർ, ക്ഷേത്ര സംരക്ഷണ സമിതി ശാഖ അധ്യക്ഷൻ സന്ദീപ് തമ്പാനൂർ, സെക്രട്ടറി വി.പി. അഭിജിത്, ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര എക്സിക്യുട്ടീവ് ഓഫിസർ ബി. മഹേഷ്, ഡിസിപി. അജിത് മോഹൻ, പ്രേംജിത് തുടങ്ങിയവർ പങ്കെടുത്തു.