ദ്രൂഷ്ബ എന്നാല്‍ റഷ്യനില്‍ സൗഹൃദം എന്നാണ് അര്‍ത്ഥം. ബ്രിക്സ് രാജ്യങ്ങളായ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്കയും ഈ വര്‍ഷം അംഗങ്ങളായ യു.എ.ഇ, സൗദി അറേബിയ, എത്യോപിയ, ഈജിപ്ത്, ഇറാന്‍ എന്നീ രാജ്യങ്ങളുടെയും സംസ്കാരം വിളിച്ചോതുന്ന ചിത്രങ്ങളുടെ പ്രദര്‍ശനം റഷ്യന്‍ഹൗസില്‍ തുടങ്ങി. പയ്യന്നൂര്‍ സ്വദേശി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദ്രൂഷ്ബ എന്നാല്‍ റഷ്യനില്‍ സൗഹൃദം എന്നാണ് അര്‍ഥം. ബ്രിക്സ് രാജ്യങ്ങളായ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്കയും ഈ വര്‍ഷം അംഗങ്ങളായ യു.എ.ഇ, സൗദി അറേബിയ, എത്യോപിയ, ഈജിപ്ത്, ഇറാന്‍ എന്നീ രാജ്യങ്ങളുടെയും സംസ്കാരം വിളിച്ചോതുന്ന ചിത്രങ്ങളുടെ പ്രദര്‍ശനം റഷ്യന്‍ഹൗസില്‍ തുടങ്ങി. പയ്യന്നൂര്‍ സ്വദേശി കലേഷ് കലയാണ് ചിത്രകാരന്‍. ഏഴ് മഹാത്ഭുതങ്ങളില്‍ മൂന്നെണ്ണവും ബ്രിക്സ് രാജ്യങ്ങളിലാണ്. താജ്മഹല്‍, ക്രൈസ്റ്റ് റെഡിമിര്‍. ചൈനയിലെ വന്‍മതില്‍ എന്നിവയും ചിത്രങ്ങള്‍ക്ക് വിഷയമാണ്. അക്രിലിക് മാധ്യമമായ ചിത്രങ്ങള്‍ക്ക് മഹാത്മാഗാന്ധിയും ടോള്‍സ്റ്റോയിയും തമ്മിലുള്ള സൗഹൃദവും, നെല്‍സണ്‍ മണ്ടേലയും വിഷയമാണ്.

ഇന്ത്യയിലെ മഹാരഥന്മാരില്‍ നേതാജിയും, അംബേദ്കര്‍, ശ്രീനാരായണഗുരു എന്നിവരുടെ ചിത്രങ്ങളുണ്ട്. മോസ്കോയിലെ റെഡ്സ്ക്വയറും, പുഷ്കിനും, ചെഖോവും ചിത്രങ്ങള്‍ക്ക് വിഷയമാണ്. തെയ്യം, ആഫ്രിക്കന്‍ നൃത്തങ്ങള്‍, ബ്രസീലിലെ കാര്‍ണിവല്‍ തുടങ്ങിയവയും പതിനൊന്ന് ബ്രിക്സ് പ്ലസ് അംഗരാജ്യങ്ങളുടെ പ്രകൃതി സൗന്ദര്യവും പ്രതിഫലിക്കുന്ന ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. കലേഷ് കലയുടെ രണ്ടാമത്തെ എക്സിബിഷനാണ് തിരുവനന്തപുരത്ത് നടക്കുന്നത്. എക്സിബിഷന്‍ ടി.പി.ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. ബി.ഡി.ദത്തന്‍, റഷ്യയുടെ ഓണററി കോണ്‍സുലും, റഷ്യന്‍ഹൗസ് ഡയറക്ടറുമായ രതീഷ് സി.നായര്‍ എന്നിവര്‍ സംബന്ധിച്ചു. ബ്രിക്സ് ദ്രൂഷ്ബ എന്ന സംഘടനയുടെയും പ്രാദേശിക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാറുള്ള ആര്‍ട്ടക്സ് (ARTUX) എന്ന സംഘടനയുടെയും ഉദ്ഘാടനവും നടന്നു.