തിരുവനന്തപുരം ∙ വസ്തു നികുതി (കെട്ടിട നികുതി) കുടിശിക വരുത്തിയതിനു റവന്യു റിക്കവറി നോട്ടിസ് അയച്ചിട്ടുള്ള കെട്ടിട ഉടമകൾക്ക് കോർപറേഷനി‍ൽ നിന്ന് ഒരു സേവനവും നൽകേണ്ടെന്ന് തീരുമാനം. സേവനങ്ങൾ നൽകുന്നതിനുള്ള സംവിധാനം സോഫ്റ്റ് വെയറിൽ ബ്ലോക്ക് ചെയ്യാൻ റവന്യു ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകി. പ്രതിദിനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ വസ്തു നികുതി (കെട്ടിട നികുതി) കുടിശിക വരുത്തിയതിനു റവന്യു റിക്കവറി നോട്ടിസ് അയച്ചിട്ടുള്ള കെട്ടിട ഉടമകൾക്ക് കോർപറേഷനി‍ൽ നിന്ന് ഒരു  സേവനവും നൽകേണ്ടെന്ന് തീരുമാനം. സേവനങ്ങൾ നൽകുന്നതിനുള്ള സംവിധാനം സോഫ്റ്റ് വെയറിൽ ബ്ലോക്ക് ചെയ്യാൻ റവന്യു ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകി. പ്രതിദിനം പിരിക്കേണ്ട തുക സംബന്ധിച്ച് ബിൽ കലക്ടർമാർക്ക് ടാർഗറ്റ് നിശ്ചയിച്ച് നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. സാമ്പത്തിക വർഷം അവസാനിക്കാറായിട്ടും വസ്തു നികുതി വരുമാനത്തിൽ വൻ കുറവ് കണ്ടെത്തിയ സാഹചര്യത്തിലാണ് കടുത്ത തീരുമാനങ്ങൾ. സംസ്ഥാനത്തെ ഏറ്റവും സാമ്പത്തിക ഭദ്രതയുള്ള തദ്ദേശ സ്ഥാപനമാണ് കോർപറേഷൻ. വസ്തു നികുതിയാണ് പ്രധാന വരുമാന സ്ത്രോതസ്.

36 വാർഡുകൾ ഉൾപ്പെടുന്ന ആസ്ഥാന ഓഫിസിന്റെ പരിധിയിൽ 21% വസ്തു നികുതി മാത്രമാണ് ഇതുവരെ പിരിഞ്ഞു കിട്ടിയതെന്ന് റവന്യു ഇൻസ്പെക്ടർമാരുടെ അവലോകന യോഗത്തിൽ റിപ്പോർട്ട് ചെയ്തിരുന്നു. സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി രണ്ടര മാസം മാത്രമാണ് ശേഷിക്കുന്നത്.  വസ്തു നികുതി വരുമാനം വർധിപ്പിക്കാനായി ഒരു ലക്ഷത്തിനു മേൽ വസ്തു നികുതി കുടിശികയുള്ള കെട്ടിടങ്ങളുടെ വിവരങ്ങൾ അടിയന്തിരമായി തയാറാക്കാൻ റവന്യു ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകി. ഒരു ലക്ഷത്തിനു മേൽ കുടിശികയുള്ളവരുടേയും അര ലക്ഷം മുതൽ ഒരു ലക്ഷം വരെ കുടിശിക വരുത്തിയവരുടേയും പട്ടിക വെവ്വേറെ തയാറാക്കണം.

ADVERTISEMENT

കുടിശിക വരുത്തിയവർക്ക് ഡിമാൻഡ് നോട്ടിസ്, റവന്യു റിക്കവറി നോട്ടിസ് എന്നിവ അയയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. റവന്യു റിക്കവറി നടപടികൾ സ്വീകരിച്ചിട്ടുള്ള കെട്ടിടങ്ങളുടെ പട്ടിക പ്രത്യേകം തയാറാക്കണം. ഈ കെട്ടിടങ്ങളുടെ ഉടമകൾക്ക് താമസ സർട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് തുടങ്ങി എല്ലാ സേവനങ്ങളും നൽകുന്നത് നിർത്തി വയ്ക്കാനും തീരുമാനിച്ചു. ബിൽ കലക്ടർമാർ നൽകിയിട്ടുള്ള ചാർജ് ലിസ്റ്റ് പരിശോധിക്കാനും തീരുമാനിച്ചു. വസ്തു നികുതി കുടിശിക വരുത്തിയതിൽ കൂടുതലും സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളാണ്. 

നികുതി വരുമാനം കുറയാൻ കാരണം
തിരുവനന്തപുരം∙ രണ്ട് അർധ വർഷങ്ങളിലായി നികുതി അടയ്ക്കാൻ സൗകര്യമുണ്ടെങ്കിലും ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് കുടുതൽ പേരും വസ്തു നികുതി അടയ്ക്കുന്നത്.  എന്നാൽ തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഒറ്റ പ്ലാറ്റ്ഫോമിൽ നൽകുന്നതിനായി കെ സ്മാർട് സോഫ്റ്റ് വെയർ നടപ്പാക്കുന്നതിനു മുന്നോടിയായി നേരത്തെ ഓൺലൈൻ വഴി നികുതി അടക്കാൻ സൗകര്യമുണ്ടായിരുന്ന 'സഞ്ചയ' സോഫ്റ്റ് വെയർ നിർത്തലാക്കിയിരുന്നു. 3 ആഴ്ചയോളം മുടങ്ങിയ സേവനം കഴിഞ്ഞ ആഴ്ചയാണ് പുന സ്ഥാപിച്ചത്. ഇതു നികുതി വരുമാനം കുറയാൻ കാരണമെന്നാണ് നിഗമനം. ബിൽ കലക്ടർമാർ വീടുകളിൽ നേരിട്ടു പിരിക്കുന്ന പണത്തെ കുറിച്ചുളള വിവരങ്ങൾ സോഫ്റ്റ് വെയറിൽ രേഖപ്പെടുത്താത്തതും നികുതി വരുമാനം കുറച്ചു കാണിക്കാൻ കാരണമായി.